ജൂലൈയിൽ ടിഡിഎസ് നിയമങ്ങൾ നടപ്പിലാക്കിയതു മുതൽ, ക്രിപ്റ്റോകറൻസികൾ ഉൾപ്പെടെയുള്ള വെർച്വൽ ഡിജിറ്റൽ അസറ്റുകളിലെ (VDA) ഇടപാടുകളിൽ നിന്ന് സർക്കാർ സമാഹരിച്ച നികുതി വരുമാനം 60.46 കോടി രൂപ.
2022 ജൂലൈയിലാണ് പുതിയ ടിഡിഎസ് വ്യവസ്ഥകൾ സർക്കാർ അവതരിപ്പിച്ചത്. ബിറ്റ്കോയിൻ, എതെറിയം, ടെതർ, ഡോഗ്കോയിൻ എന്നിവയുൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികളുടെ കൈമാറ്റത്തിന് ഫീസും, സെസും സഹിതം ഏപ്രിൽ 1 മുതൽ സർക്കാർ 30% ആദായനികുതി നടപ്പാക്കി. മണി ട്രയൽ ട്രാക്ക് ചെയ്യുന്നതിനായി വെർച്വൽ ഡിജിറ്റൽ കറൻസികൾക്കായി നടത്തുന്ന 10,000 രൂപയിൽ കൂടുതലുള്ള പേയ്മെന്റുകൾക്ക് ഐ-ടി നിയമത്തിലെ സെക്ഷൻ 194 എസ് പ്രകാരം 1% നികുതി ഡിഡക്റ്റ് അറ്റ് സോഴ്സ് (TDS) ഈടാക്കി തുടങ്ങിയിരുന്നു. നികുതിദായകർക്ക് വേണ്ടിയുള്ള ബോധവൽക്കരണ പരിപാടികൾ സിബിഡിടി (Central Board of Direct Taxes) ഏറ്റെടുക്കുന്നുണ്ടെന്നും ആവശ്യാനുസരണം സർവേകൾ, അന്വേഷണങ്ങൾ എന്നിവയുൾപ്പെടെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.
നികുതി റിട്ടേൺ ചെയ്തില്ലെങ്കിൽ പിഴയുണ്ടേ
ആദായനികുതി നിയമം അനുസരിച്ച്, സമയപരിധിക്ക് ശേഷമാണ് റിട്ടേൺ ഫയൽ ചെയ്യുന്നതെങ്കിൽ പരമാവധി 5,000 രൂപ പിഴ അടയ്ക്കേണ്ടതായി വരും. 2021 സാമ്പത്തിക വർഷം മുതലാണിത്. നേരത്തെ റിട്ടേൺ സമർപ്പിക്കാൻ വൈകിയാൽ 10,000 രൂപ വരെ പിഴ നൽകേണ്ടതായി വരുമായിരുന്നു. മൊത്തം വരുമാനം അഞ്ച് ലക്ഷം രൂപയിൽ കൂടുതലല്ലെങ്കിൽ, വൈകിയാണ് റിട്ടേൺ നൽകുന്നതെങ്കിൽ പരമാവധി പിഴ 1000 രൂപ നൽകിയാൽ മതിയാകും. എന്നാൽ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവര്‍ 10,000 രൂപ പിഴ നൽകേണ്ടി വരും. The government reported that since the implementation of TDS rules in July, it has received a total of Rs 60.46 crore in tax from companies for transactions in virtual digital assets (VDAs), including cryptocurrencies.