അപരിചിതമായ വഴികൾ പറഞ്ഞു തരാനും യാത്രാ സമയം കണക്കാക്കാനും പുതിയ വഴി കണ്ടെത്താനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഒക്കെ നമ്മളിൽ പലരും ആശ്രയിക്കുന്നത് GPS അഥവാ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റമാണ്. എന്നാൽ GPS കാരണം വഴി തെറ്റി പണി കിട്ടിയ സംഭവങ്ങളും പലപ്പോഴായി റിപ്പോർട്ട് ചെയ്ത് നമ്മൾ കണ്ടിട്ടുണ്ട്. ഉൾപ്രദേശങ്ങളിൽ മാത്രമല്ല നഗരങ്ങളിൽ പോലും GPS വഴി തെറ്റിച്ച സംഭവങ്ങളുണ്ട്. ഇതൊക്കെ കൊണ്ട് ഒരു കൂട്ടം ഗവേഷകർ പറയുന്നത് GPS എല്ലായ്‌പ്പോഴും ഏറ്റവും വിശ്വസനീയമായ സംവിധാനമല്ല എന്നാണ്.

പുതിയ ‘SuperGPS’ സാങ്കേതികവിദ്യയാണ് ഇതിനൊരു പരിഹാരമായി ഗവേഷകർ നിർദ്ദേശിക്കുന്നത്.

പരീക്ഷണം വിജയകരം
നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റങ്ങളെ ആശ്രയിക്കാത്ത Super GPS, 10 സെന്റീമീറ്ററിനുള്ളിൽ വരെ വളരെ കൃത്യമായി സ്ഥാനം നിർണയിക്കുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. റേഡിയോ ട്രാൻസ്മിറ്ററുകളുടെയും ഫൈബർ-ഒപ്റ്റിക് നെറ്റ്‌വർക്കുകളുടെയും സംയോജനമാണ് സിസ്റ്റത്തിന്റെ അടിസ്ഥാനം. അതായത് നമ്മുടെ ഫോൺ നെറ്റ് വർക്ക് പ്രവർത്തിക്കുന്നത് പോലെ സൂപ്പർ ജിപിഎസും പ്രവർത്തിക്കും. ഫോണിന് പകരം സ്ഥാനം നിർണയിക്കാനുളള ഉപകരണത്തിലേക്കായിരിക്കും സിഗ്നൽ കൈമാറുക. ജിപിഎസിൽ നിന്ന് വ്യത്യസ്തമായി ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കിനെ ചില ഉപകരണങ്ങളുടെ സഹായത്തോടെ വളരെ കൃത്യമായ ഒരു ബദൽ പൊസിഷനിംഗ് സിസ്റ്റമായി മാറ്റാൻ കഴിയുമെന്ന് നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിലെ Vrije യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ പറയുന്നു. നിലവിലുള്ള മൊബൈൽ, വൈഫൈ നെറ്റ്‌വർക്കുകൾ ചെയ്യുന്നതുപോലെ കണക്റ്റിവിറ്റി നൽകാനും ജിപിഎസ് പോലെ കൃത്യമായ സ്ഥാനനിർണ്ണയവും സമയവും നൽകാൻ കഴിയുന്ന ഒരു സിസ്റ്റമാണ് വിജയകരമായി വികസിപ്പിച്ചെടുത്തതെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. ആറ് റേഡിയോ ട്രാൻസ്മിറ്ററുകളുടെ സഹായത്തോടെ, 7,104 ചതുരശ്ര അടി വിസ്തൃതിയിൽ ഗവേഷകർക്ക് തങ്ങളുടെ സൂപ്പർ ജിപിഎസ് സിസ്റ്റം പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞു.

വരാൻ സമയമെടുക്കും
റേഡിയോ സിഗ്നലുകൾ വിക്ഷേപിക്കുന്ന സമയവും തിരിച്ചെത്തുന്ന സമയവുമാണ് ഇവിടെ വസ്തുക്കളുടെ അകലം നിർണയിക്കുന്നത്. ഫൈബർ ഒപ്റ്റിക് കേബിളുകളാണ് അതിവേഗവിവരകൈമാറ്റത്തിന് ഉപയോഗിക്കുന്നത്. കൂടുതൽ കൃത്യമായ സ്ഥാനനിർണ്ണയത്തിന് കൃത്യസമയം കാണിക്കുന്ന ആറ്റോമിക് ക്ലോക്കും ഇവിടെ പ്രധാന ഘടകമാണ്. നെറ്റ്‌വർക്ക് ആശയവിനിമയത്തിനായി ഒരു വലിയ വെർച്വൽ ബാൻഡ്‌വിഡ്ത്ത് രൂപീകരിക്കാൻ ടീം നിരവധി ചെറിയ ബാൻഡ്‌വിഡ്ത്ത് റേഡിയോ സിഗ്നലുകൾ ഒരുമിച്ച് ഉപയോഗിച്ചു. ഈ അധിക ബാൻഡ്‌വിഡ്ത്ത് സാധാരണ ജിപിഎസിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നിനെ മറികടക്കുന്നു. അതായത് റേഡിയോ സിഗ്നലുകൾ കെട്ടിടങ്ങളിൽ തട്ടി പ്രതിഫലിക്കുന്നതോടെ ഉണ്ടാകുന്ന ആശയക്കുഴപ്പമാണിത്. ഇതാണ് പലപ്പോഴും ജിപിഎസുകളുടെ കൃത്യതയെ സംശയനിഴലിലാക്കുന്നത്. ഓട്ടോമേറ്റഡ് വാഹനങ്ങളിലും ഇത് പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ഇതിനെല്ലാം പരിഹാരമാണ് സൂപ്പർ ജിപിഎസ് എന്നാണ് ഗവേഷകർ പറയുന്നത്. ക്വാണ്ടം കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളും നെക്സ്റ്റ് ജനറേഷൻ നെറ്റ്‌വർക്കുകളും ആസൂത്രണം ചെയ്യുന്നതിനും പുതിയ സംവിധാനം ഉപയോഗപ്രദമാകുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. അതേസമയം ജിപിഎസ് ഉൾപ്പെടെയുള്ള ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റങ്ങൾക്ക് (GNSS) തീർച്ചയായും അവയുടെ ഉപയോഗങ്ങളും ഉണ്ടാകും. GPS-ന് ഒരു യഥാർത്ഥ ബദലായി ഇത് സ്ഥാപിക്കുന്നതിന് കൂടുതൽ പരിശോധനകളും ആവശ്യമാണ്. നിർദിഷ്ട നെറ്റ്‌വർക്ക് അധിഷ്‌ഠിത സംവിധാനം സജ്ജീകരിക്കാൻ സമയമെടുക്കും.
Nature മാഗസിനിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുളളത്.

A more advanced technique has been developed by researchers that, in some circumstances, may someday replace GPS. This system, known as SuperGPS, is independent of satellite navigation systems and is accurate to within 10 centimetres (3.9 inches). With the new method, networks resembling cell networks are used, but instead of streaming data to our phones, the network gets an exact fix on the device.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version