TCS നാഷണൽ ക്വാളിഫയർ ടെസ്റ്റ് (TCS NQT) ഒരു ഉദ്യോഗാർത്ഥിയുടെ കഴിവുകളും പ്രാപ്തിയും വിലയിരുത്തുന്ന ഒരു അഭിരുചി പരീക്ഷയാണ്. ഓരോ അപേക്ഷകനും TCS ദേശീയ യോഗ്യതാ പരീക്ഷ (TCS NQT) വിജയിച്ചതിന് ശേഷം NQT സ്കോർ ലഭിക്കും. NQT (കോഗ്നിറ്റീവ് സ്കിൽസ്) സ്കോർ എല്ലാ പ്രൊഫഷനുകളിലും വ്യവസായങ്ങളിലും സാധുതയുള്ളതാണ്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ വീണ്ടും ഉയർത്താൻ താൽപ്പര്യമുണ്ടെങ്കിൽ പരീക്ഷകൾ വീണ്ടും എഴുതാം. NQT (കോഗ്നിറ്റീവ് സ്കിൽസ്), ആറ്റിറ്റ്യൂഡിനൽ അലൈൻമെന്റ് NQT (സൈക്കോമെട്രിക് ടെസ്റ്റ്), ഇൻഡസ്ട്രി NQT, സബ്ജക്റ്റ് NQT എന്നിവയാണ് നാല് തലങ്ങൾ.
TCS NQT പ്രശസ്തമായ കോർപ്പറേറ്റ് കമ്പനികളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. Aptitude, Industry knowledge, Domain-specific skills എന്നിവയിൽ ഒരാളെ വിലയിരുത്തുന്നതിനുളള അവസരമാണിത്. പരീക്ഷകൾ വീട്ടിലോ ടിസിഎസ് ടെസ്റ്റിംഗ് ലൊക്കേഷനുകളിലൊന്നിലോ നടത്തുന്നതാണ്. മൂന്ന് മാസത്തിലൊരിക്കലാണ് ഇവ ഷെഡ്യൂൾ ചെയ്യപ്പെടുന്നത്. ടെസ്റ്റിലെ പ്രകടനം NQT സ്കോർകാർഡിൽ കാണിക്കും. TCS വെബ്സൈറ്റിലും NQT സ്കോർ അംഗീകരിക്കുന്ന നിരവധി കോർപ്പറേറ്റുകളുടെ വെബ്സൈറ്റുകളിലും ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ടിസിഎസ്, ടിവിഎസ് മോട്ടോർ, ജിയോ പ്ലാറ്റ്ഫോം, ഏഷ്യൻ പെയിന്റ്സ് എന്നിവയുൾപ്പെടെ 1200ലധികം കോർപ്പറേറ്റുകളും ലക്ഷത്തിൽപരം ജോലികളും പ്ലാറ്റ്ഫോമിലുണ്ട്. സോഫ്റ്റ്വെയർ ഡെവലപ്പർമാർ, ഫുൾ സ്റ്റാക്ക് ഡെവലപ്പർമാർ, ക്ലൗഡ് എഞ്ചിനീയർമാർ എന്നിവയടക്കം IT ജോലികളും സെയിൽസ് എക്സിക്യൂട്ടീവ്, ബിസിനസ് അനലിസ്റ്റ്, എച്ച്ആർ സ്പെഷ്യലിസ്റ്റ് അടക്കം IT ഇതര ജോലികളും ആണ് കാത്തിരിക്കുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം
- പ്രീ-ഫൈനൽ അല്ലെങ്കിൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം അവരുടെ പഠന മേഖല പരിഗണനാവിധേയമല്ല
- 2018 നും 2024 നും ഇടയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം
- രണ്ട് വർഷം വരെ എക്സ്പീരിയൻസുളള വർക്കിംഗ് പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം
- ടെസ്റ്റ് തീയതി: 2023 ജനുവരി 30 മുതൽ
ജനുവരിയിലെ പരീക്ഷയ്ക്ക് 2023 ജനുവരി 15 ന് മുമ്പ് അപേക്ഷിക്കണം - https://learning.tcsionhub.in/hub/national-qualifier-test എന്നതാണ് ലിങ്ക്
The TCS National Qualifier Test (TCS NQT) is an aptitude test that evaluates a candidate’s competences and talents. Each applicant receives a NQT Score after passing the TCS National Qualifying Test (TCS NQT). The NQT (Cognitive Skills) Score is valid across all professions and industries. Every three months, the TCS National Qualifying Test (TCS NQT) will be held. Candidates may retake the exams if they’d like to raise their results from the first time. NQT (Cognitive Skills), Attitudinal Alignment NQT (Psychometric Test), Industry NQT, and Subject NQT are the four variations.