ലോകകപ്പ് നേടിയത് അർജന്റീന ആയിരിക്കും. പക്ഷേ ലോകം മുഴുവൻ ശ്രദ്ധിച്ചത് അവനെയായിരുന്നു, തോൽവിയിലും പൊരുതിയ ഫ്രഞ്ച് ടീമിന്റെ പോരാളി Kylian Mbappe.

തോൽവിയിലും പൊരുതിയ ഫ്രഞ്ച് ടീമിന്റെ പോരാളി Kylian Mbappe എന്ന മില്യൺ ഡോളർ ബേബി | Mbappe, The Fighter

ഇനി ഒരു പത്ത് വർഷത്തേക്ക് ലോകഫുട്ബോളിൽ നിറഞ്ഞു നിൽക്കുക ഈ ഫ്രഞ്ച് താരമായിരിക്കുമെന്ന് ആരാധകരും വിമർശകരും ഒരു പോലെ പറയുന്നു.  മൊണാക്കോയിൽ കളിച്ച് തെളിഞ്ഞ് 2017 മുതൽ ഫ്രഞ്ച് ക്ലബായ PSGയിൽ പന്തുതട്ടിയ Mbappe  ഫ്രഞ്ച് ദേശീയടീമിലെയും കളിമികവിലൂടെ ഇതിനോടകം ലോകത്തിന്റെ മനം കവർന്നവനാണ്. ആറാമത്തെ വയസ്സിൽ എംബാപ്പെ തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചു. എ എസ് ബോണ്ടി എന്ന ക്ലബ്ബിൽ പിതാവായിരുന്നു എംബാപ്പെയെ പരിശീലിപ്പിച്ചത്. 2011-ൽ അദ്ദേഹം പ്രശസ്തമായ ക്ലെയർഫോണ്ടെയ്‌നിലേക്ക് (ഫ്രഞ്ച് ഫുട്ബോൾ അക്കാദമി) മാറി.

ഒടുവിൽ, 2013-ൽ ലിഗ് 1 ക്ലബ്  AS മൊണാക്കോയ്ക്കായി കളിക്കാൻ കരാറൊപ്പിട്ടു. 2015 ഡിസംബർ 2-ന് മൊണാക്കോയ്ക്ക് വേണ്ടി സീനിയർ ക്ലബ് അരങ്ങേറ്റം കുറിച്ചപ്പോൾ എംബാപ്പെ തന്റെ 17-ാം ജന്മദിനത്തിന് തൊട്ടടുത്തായിരുന്നു.  കെയ്നിനെതിരായ ഒരു മത്സരത്തിൽ വെറും രണ്ട് മിനിറ്റ് മാത്രമാണ് അദ്ദേഹം പകരക്കാരനായി വന്നത്. 19-ാം വയസ്സിൽ ഫുട്‌ബോളിൽ പ്രൊഫഷണലായ Mbappe ഒരു ലോകകപ്പ് ഫൈനലും അഞ്ച് ആഭ്യന്തര ലീഗുകളും നേടിയിട്ടുണ്ട്. സീനിയർ ക്ലബിലെ അരങ്ങേറ്റം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ, തിയറി ഹെൻറിയുടെ പേരിലുള്ള ചില റെക്കോർഡുകൾ എംബാപ്പെ തകർത്തു. മുൻനിര യൂറോപ്യൻ ക്ലബ്ബുകൾ  എംബാപ്പെക്കു വേണ്ടി മത്സരിച്ചപ്പോൾ 2017 സീസണിന്റെ അവസാനം വരെ മൊണാക്കോയ്‌ക്കൊപ്പം തുടരുകയും ക്ലബ്ബിനെ ലീഗ് 1 കിരീടം നേടാൻ സഹായിക്കുകയും ചെയ്തു. യുവേഫയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയന്ത്രണങ്ങൾക്കുള്ളിൽ തുടരാൻ 2017 ഓഗസ്റ്റിൽ മൊണാക്കോയിൽ നിന്ന് ഒരു വർഷത്തേക്ക് അന്നത്തെ 18 വയസ്സുള്ള എംബാപ്പെയെ പിഎസ്ജി ഏറ്റെടുത്തു.

2017 മുതൽ അദ്ദേഹം PSG യിൽ കളിച്ച് തുടങ്ങി. അടുത്ത സീസണിൽ, ഏകദേശം 190 മില്യൺ യുഎസ് ഡോളറിന്റെ റെക്കോർഡ് ട്രാൻസ്ഫർ ഫീസും ബോണസും നൽകി എംബാപ്പെയെ പിഎസ്ജി സ്ഥിരമായി അങ്ങ് എടുത്തു.  അങ്ങനെ, എംബാപ്പെ, ഒരു കൗമാരക്കാരന് ഇതുവരെ നൽകിയിട്ടുള്ള ഏറ്റവും ഉയർന്ന ട്രാൻസ്ഫർ ഫീ എന്ന റെക്കോർഡ് സ്ഥാപിച്ചു. ബ്രസീലിയൻ താരവും പിഎസ്ജിയിലെ സഹതാരവുമായ നെയ്മർ ജൂനിയറിന് പിന്നിൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെതും.  Mbappe റയൽ മാഡ്രിഡിന്റെ വലിയ ആരാധകനാണെന്ന് അറിയപ്പെടുന്നതിനാൽ, അദ്ദേഹം തന്റെ സ്വപ്ന ക്ലബ്ബിൽ ചേരുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. പകരം, 2022-ൽ അദ്ദേഹം PSG-യിൽ തുടർന്നു.

ഫുട്ബോളിൽ വളർന്നു വരുന്ന താരമാണ് കിലിയൻ എംബാപ്പെ. സെലിബ്രിറ്റി നെറ്റ് വർത്ത്സിന്റെ കണക്കനുസരിച്ച്,  എംബാപ്പെയുടെ ആസ്തി 150 മില്യൺ ഡോളറാണ്. അടിസ്ഥാന ശമ്പളമായ 53 മില്യൺ ഡോളർ കൂടാതെ 10 മില്യൺ ഡോളർ കൂടി എല്ലാ വർഷവും എൻഡോഴ്‌സ്‌മെന്റുകളിൽ നിന്ന് സമ്പാദിക്കുന്നു. പരസ്യ ബ്രാൻഡുകളിൽ  Nike, Dior, Oakley, Hublot എന്നിവ ഉൾപ്പെടുന്നു. നൈക്കുമായി 187 മില്യൺ യുറോയുടെ 10 വർഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. 2020-ൽ, ഉസൈൻ ബോൾട്ടിന് പകരമായി ഹബ്ലോട്ട് വാച്ചുകൾ എംബാപ്പെയെ അവരുടെ ആഗോള അംബാസഡറായി തിരഞ്ഞെടുത്തിരുന്നു. 2022-ൽ, ഫോബ്‌സ് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളിൽ 35-ാം സ്ഥാനത്ത് അവരോധിച്ചു. ഫോബ്‌സ് പറയുന്നതനുസരിച്ച്, 2022-23 സീസണിൽ  എംബാപ്പെ 128 മില്യൺ ഡോളർ സമ്പാദിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

Argentina won the World Cup, but it was Kylian Mbappe, the French team’s fighter who fought back despite the loss, that the world was watching. Mbappe, who has been playing for French club PSG since 2017, has already captivated the world with his play.

PSG signed Mbappe for a record transfer fee of US$190 million plus bonuses

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version