ലയണൽ മെസിയുമായി ബന്ധപ്പെട്ടതെന്തും മാധ്യമങ്ങൾ കൊണ്ടാടുകയാണ്. മെസിയെ പോലെ തന്നെ ഹിറ്റാണ് മെസിയുടെ പ്രൈവറ്റ് ജെറ്റ് ഗൾഫ്സ്ട്രീം GV. ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകുക എന്നതിനർത്ഥം കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ ലോകത്തിന്റെ നാല് കോണുകളിലേക്ക് യാത്ര ചെയ്യുക എന്നത് കൂടിയാണ്. മെസ്സിയെപ്പോലുള്ള ഫുട്ബോൾ താരങ്ങൾക്ക് ലോകമെമ്പാടും വിവിധ ക്ലബ്ബുകളിലേക്കോ സ്റ്റേഡിയങ്ങളിലേക്കോ പെട്ടെന്ന് എത്താനുളള മികച്ച മാർഗമാണ് പ്രൈവറ്റ് ജെറ്റ്. എന്നിരുന്നാലും, കായികരംഗത്തെ പ്രൊഫഷണൽ വശത്തിന് പുറമേ, കളിക്കാർക്ക് ഒരു സ്വകാര്യ ജീവിതവുമുണ്ട്. സ്വകാര്യ ജെറ്റ് വാഗ്ദാനം ചെയ്യുന്ന ഫ്ലെക്സിബിലിറ്റിയും മൊബിലിറ്റിയും അത്യുത്തമമാണ്.
ഒരു വലിയ പ്രോപ്പർട്ടി പോർട്ട്ഫോളിയോയുടെ തലവൻ എന്ന നിലയിലും ലയണൽ മെസ്സിക്ക് യാത്രകൾ അനിവാര്യമാണ്. ഗൾഫ്സ്ട്രീം GV പ്രൈവറ്റ് ജെറ്റ് വിനോദയാത്രയ്ക്കായും, കുടുംബത്തോടൊപ്പം യാത്ര ചെയ്യാനുമാണ് മെസി കൂടുതലായി ഉപയോഗിക്കുന്നത്. മെസിയുടെ സ്വകാര്യ വിമാനം ആഡംബരത്തിന്റെ അവസാനവാക്കും ഏറെ സവിശേഷതകളും ഉളളതാണ്. മെസ്സിക്കും കുടുംബത്തിനും യാത്ര ആസ്വദിക്കാനുള്ള എല്ലാ ഘടകങ്ങളും ഈ സ്വകാര്യ ജെറ്റിൽ ഒരുക്കിയിട്ടുണ്ട്. 12 മില്യൺ യൂറോ മൂല്യമാണ് മെസിയുടെ പ്രൈവറ്റ് ജെറ്റിനുളളത്.
16 യാത്രക്കാരെ ഉൾക്കൊള്ളുന്ന ജെറ്റിൽ 11,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാനാകും. വിമാനത്തിന്റെ ടെയ്ലിൽ മെസി എന്ന താരത്തെ ലോകത്തിന് മുന്നിൽ ഇതിഹാസമാക്കിയ പത്താം നമ്പറിന് പുറമേ, സ്വകാര്യ ജെറ്റിന്റെ സ്റ്റെപ്പുകൾ കസ്റ്റമൈസ് ചെയ്ത് തന്റെ കുടുംബത്തോടുളള സ്നേഹവും മെസ്സി പ്രകടമാക്കി.
മെസിയുടെ പേരിനൊപ്പം ഭാര്യ അന്റോണെല്ലയുടെയും (Antonella) 3 മക്കളുടെയും പേര് Thiago, Ciro, Mateo എന്നിങ്ങനെ വിമാനത്തിന്റെ സ്റ്റെപ്പുകളിൽ കാണാം.
ഈ സ്വകാര്യ ജെറ്റ് അതിന്റെ ക്യാബിനിലും വളരെ സൗകര്യപ്രദമാണ്. ക്യാബിൻ മോഡുലാർ ആണ്, അതായത് വിമാനത്തിനുള്ളിൽ തന്നെ വ്യത്യസ്ത ഇടങ്ങൾ സൃഷ്ടിക്കാൻ കഴിയും.
- സുഖപ്രദമായ ലെതർ സീറ്റുകളിൽ 16 സീറ്റുകൾ 8 കിടക്കകളാക്കി മാറ്റാം. രണ്ടു ബാത്ത്റൂമുകളാണ് വിമാനത്തിലുളളത്.
- വിമാനത്തിനുള്ളിലെ വിനോദത്തിനും ഭക്ഷണം കഴിക്കാനും കിച്ചൺ ഏരിയ പ്രയോജനപ്പെടുത്താം.
- കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും ലയണൽ മെസിയുടെ ജെറ്റ് കുറച്ച് മാസങ്ങൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞത് ചെറിയൊരു വിവാദത്തിന് തിരികൊളുത്തി കൊണ്ടാണ്.
- മൂന്ന് മാസത്തിനിടെ 52 യാത്രകൾ നടത്തിയ മെസ്സിയുടെ പ്രൈവറ്റ് ജെറ്റ് പുറന്തള്ളിയത് 1,502 ടൺ കാർബൺ ഡൈ ഓക്സൈഡ്.
- ഏതാണ്ട് 368 മണിക്കൂർ യാത്രയിൽ ഒരു ശരാശരി പൗരൻ 150 വർഷത്തിനുള്ളിൽ പുറന്തളളുന്ന കാർബൺഡയോക്സൈഡാണ് മെസിയുടെ ജെറ്റ് പുറന്തളളിയത്.
- ഫ്രാൻസിലെ പ്രമുഖ ദിനപത്രം നടത്തിയ പഠനം പുറത്ത് വന്നതോടെ വലിയ തോതിലുളള വിമർശനങ്ങൾ അന്ന് മെസിക്കെതിരെ ഉയർന്നിരുന്നു.
The media is crowded with stories about Lionel Messi. Messi’s Gulfstream GV private aircraft is popular, just like Messi. Traveling to athletic events all around the world is part of what it takes to be a professional football player. Football players like Messi can travel swiftly to various stadiums or clubs around the globe by using a private aircraft.