കോഴ്സുകൾ വിൽക്കുന്നതിന് മുമ്പ് രക്ഷിതാക്കളുടെ അഫോഡബിലിറ്റി ടെസ്റ്റ് (Affordability test) നടത്താമെന്ന് സമ്മതിച്ച് എഡ്ടെക് വമ്പനായ ബൈജൂസ്. ബാലാവകാശ സംഘടനയായ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിന് മുമ്പാകെയാണ് കമ്പനി ഇക്കാര്യം സമ്മതിച്ചത്. കമ്പനിയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾക്കും രേഖകൾക്കുമായി ബാലാവകാശ സംഘടന തിങ്കളാഴ്ച ബൈജൂസ് ഉദ്യോഗസ്ഥരുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. ബൈജൂസ് തങ്ങളുടെ റീഫണ്ട് നയത്തിൽ മാറ്റം വരുത്താനും മാതാപിതാക്കൾക്ക് കോഴ്സുകളും ലോണുകളും വാഗ്ദാനം ചെയ്യുന്നതിനുമുമ്പ് അവരുടെ അഫോഡബിലിറ്റി ടെസ്റ്റ് നടത്താമെന്നും സമ്മതിച്ചിട്ടുണ്ടെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (NCPCR) മേധാവി പ്രിയങ്ക് കനൂംഗോയെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.
25,000 രൂപയിൽ താഴെ മാസവരുമാനമുള്ള കുടുംബങ്ങൾക്ക് കോഴ്സുകൾ വിൽക്കില്ലെന്ന് അവർ സമ്മതിച്ചു. അഫോഡബിലിറ്റി ടെസ്റ്റിൽ പരാജയപ്പെടാൻ സാധ്യതയുളള എന്നാൽ കോഴ്സുകളും ലോണുകളും വാങ്ങിയ മാതാപിതാക്കൾക്ക് മുഴുവൻ കോഴ്സ് ഫീസും തിരികെ നൽകാനും അവർ സമ്മതിച്ചിട്ടുണ്ട്, പ്രിയങ്ക് കനൂംഗോ അറിയിച്ചു. ബൈജൂസ് കുട്ടികൾക്കായി നടത്തുന്ന എല്ലാ കോഴ്സുകളുടെയും വിശദാംശങ്ങൾ, ഈ കോഴ്സുകളുടെ ഘടന, ഫീസ് വിശദാംശങ്ങൾ, ഓരോ കോഴ്സിലും നിലവിൽ ചേർന്നിട്ടുള്ള വിദ്യാർത്ഥികളുടെ എണ്ണം, ബൈജുവിന്റെ റീഫണ്ട് പോളിസി, അംഗീകാരം സംബന്ധിച്ച നിയമപരമായ രേഖകൾ എന്നിവ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുമായി നേരിട്ട് ബന്ധപ്പെടുന്ന എല്ലാ സെയിൽസ് ജീവനക്കാരുടെയും പോലീസ് വെരിഫിക്കേഷൻ നടത്താനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
മാധ്യമറിപ്പോർട്ടുകൾ തളളി
നേരത്തെ മാധ്യമ റിപ്പോർട്ടുകളിൽ വന്ന വിദ്യാർത്ഥികളുടെ ഡാറ്റാബേസ് വാങ്ങൽ ആരോപണം കമ്പനി നിഷേധിച്ചു. റിപ്പോർട്ട് സാമാന്യവൽക്കരണം നടത്തുന്നുവെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സമൻസ് അയച്ചതെന്നും ബൈജൂസ് പ്രതിനിധികൾ പറഞ്ഞു. എന്നാൽ വിദ്യാർത്ഥികളും കുടുംബങ്ങളും ചൂഷണം ചെയ്യപ്പെടുകയും കബളിപ്പിക്കപ്പെടുകയും ചെയ്തതായി റിപ്പോർട്ട് പറഞ്ഞിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഒരു വിഭാഗം രക്ഷിതാക്കൾ കമ്പനി തങ്ങളെ മുതലെടുക്കുകയും കബളിപ്പിക്കുകയും തങ്ങളുെടെ സാമ്പത്തിക ഭാവി അപകടത്തിലാക്കുകയും ചെയ്തുവെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. മാധ്യമ റിപ്പോർട്ട് ബാലാവകാശ സംഘടനയുടെ ശ്രദ്ധയിൽപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് സമൻസ് അയച്ചത്. മാതാപിതാക്കളെയും കുട്ടികളെയും സ്വാധീനിച്ച് വായ്പാ അടിസ്ഥാനത്തിലുള്ള കരാറുകളിൽ ഏർപ്പെടാൻ ബൈജൂസ് ആവശ്യപ്പെടുന്നതായിട്ടാണ് ആരോപണം ഉയർന്നത്.
Also Read: Other Byjus Related News
Byju’s to undertake affordability test of parents before selling courses. Priyank Kanoongo, the head of the National Commission for the Protection of Child Rights, has agreed to change Byju’s refund policy and conduct an affordability assessment of parents before providing them with courses and loans (NCPCR).