ചൈനീസ് ഇവി കമ്പനിയായ എക്‌സ്‌പെംഗ് എയ്‌റോഹിന്റെ (Xpeng Aeroht) ഇലക്ട്രിക് കാറിന് ഗതാഗതക്കുരുക്ക് ഒരു പ്രശ്നമല്ല. ഒരു മില്യൺ യുവാൻ (140,000 ഡോളർ) വിലയുള്ള കാറിന് ട്രാഫിക് ജാമിന് മുകളിലൂടെ പറക്കാൻ കഴിയും. പല eVTOL-കൾക്കും (ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിംഗ് എയർക്രാഫ്റ്റുകൾ) ചക്രങ്ങൾ ഇല്ല, നിലത്തു ഓടിക്കാൻ കഴിയില്ല.

ട്രാഫിക് ജാമിൽ പറ പറക്കും EV

എന്നാൽ ചൈനീസ് കമ്പനിയുടെ ഈ മോഡൽ റോഡിലും പ്രവർത്തിക്കുന്ന ഒരു യഥാർത്ഥ കാറാണ്. 90 ശതമാനത്തിലധികം സമയവും റോഡിൽ ഓടിക്കാവുന്ന തരത്തിലാണ് മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചക്രങ്ങളുള്ള ഒരു ചെറിയ വിമാനത്തേക്കാൾ ഒരു ആഡംബര കാർ പോലെയാണ് ഇത് കാണപ്പെടുന്നത്.

ഗതാഗത തടസ്സമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ ഫ്ലൈയിംഗ് മോഡ് പ്രവർത്തിപ്പിക്കാം. നാല് ഇലക്ട്രിക് എഞ്ചിനുകളും എട്ട് പ്രൊപ്പല്ലറുകളും കാറിനുണ്ട്. 2025-ൽ ഈ പറക്കും ഇവിയുടെ  വൻതോതിലുള്ള നിർമാണത്തിലേക്ക് കടക്കാനാണ് കമ്പനിയുടെ പദ്ധതി. 2013-ൽ 45-കാരനായ ഹൈസ്‌കൂൾ ഡ്രോപ്പ്ഔട്ട് ഷാവോ ഡെലി സ്ഥാപിച്ച Aeroht, ദുബായിലെ ഏറ്റവും വലിയ വാർഷിക വ്യാപാര മേളകളിലൊന്നായ GITEX-ലെ സ്റ്റാർ എക്‌സിബിറ്ററായിരുന്നു.

Related Articles:

Chinese EV company Xpeng Aeroht introduces flying car. This is a luxury car that also works on the road. The model is designed to be driven on the road for more than 90 per cent of the time. 

Also read: Gitex Event | Latest Auto Tech

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version