ഫെലോഷിപ്പ് നേട്ടത്തിൽ ജെൻ റോബോട്ടിക്സ്

അദാനി ഗ്രൂപ്പ് ഫെലോഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട് മലയാളി സ്റ്റാർട്ടപ്പ് ജെൻ റോബോട്ടിക്സ്. തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സ്ഥാപനമാണ് ജെൻ റോബോട്ടിക്സ്. റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ വിവിധ സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന സ്റ്റാർട്ടപ്പിന്റെ സാമൂഹിക സ്വാധീനം പരിഗണിച്ചാണ് ഫെലോഷിപ്പ്.

യുവ എഞ്ചിനീയർ മാരായ വിമൽ ഗോവിന്ദ് എം.കെ, അരുൺ ജോർജ്, റഷീദ് കെ, നിഖിൽ എൻ.പി എന്നിവർ ചേർന്ന് 2015ലാണ് സ്റ്റാർട്ടപ്പ് സ്ഥാപിച്ചത്. ശുചീകരണ മേഖലയിലെ കൂടുതല്‍ നവീകരണങ്ങള്‍ക്കായി പ്രവർത്തിക്കാൻ ഫെല്ലോഷിപ് സഹായകമാ കുമെന്ന് പ്രതീക്ഷിക്കുന്നതായി വിമല്‍ ഗോവിന്ദ് പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ, സ്വച്ഛ് ഭാരത് അഭിയാൻ എന്നിവയുമായി സഹകരിച്ച് ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്‌കാവെഞ്ചർ ബാൻഡികൂട്ട് വികസിപ്പിച്ചത് ജെൻ റോബോട്ടിക്സായിരുന്നു. നിലവിൽ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലും, മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ബാൻഡികൂട്ട് റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പിന് കീഴിലുള്ള തുറമുഖങ്ങളിലും, വിമാനത്താവളങ്ങ ളിലും ബാൻഡികൂട്ട് അടക്കമുള്ള ജെൻ റോബോട്ടിക്സ് ഉൽപ്പന്നങ്ങൾ വിന്യസിക്കുമെന്ന് അദാനി ഫൗണ്ടേഷൻ അറിയിച്ചു. 

More Articles Related TO GenRobotics

ശക്തമായ തുടക്കം

ജെൻ റോബോട്ടിക്സിന്റെ ആദ്യ ഉൽപ്പന്നമായിരുന്നു ബാൻഡികൂട്ട് റോബോട്ടുകൾ. ആരംഭിച്ച് കൃത്യം അഞ്ച് വർഷം കഴിയുമ്പോഴേയ്ക്കും, 200 ഓളം ബാൻഡികൂട്ട് മെഷീനുകളാണ് സ്റ്റാർട്ടപ്പ് വിതരണം ചെയ്തത്. മനുഷ്യർ മാൻഹോളുകളിലേക്ക് പ്രവേശിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാനും ശുചീകരണ തൊഴിലാളികളെ റോബോട്ടിക് ഓപ്പറേറ്റർമാരാക്കി മാറ്റാനും കഴിയുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്‌കാവെഞ്ചറാണ് സ്റ്റാർട്ടപ്പിന്റെ ബാൻഡികൂട്ട് റോബോട്ടുകൾ. പ്രമുഖ വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റ് സ്ഥാപനമായ യൂണികോൺ ഇന്ത്യ വെഞ്ചേഴ്‌സ്, സോഫ്റ്റ് വെയർ ആസ് എ സർവ്വീസ് സ്ഥാപനമായ സോഹോ തുടങ്ങിയ കമ്പനികളിൽ നിന്ന് ജെൻ റോബോട്ടിക്സിന് നിക്ഷേപം ലഭിച്ചിട്ടുണ്ട്. അടുത്തിടെ ജെന്‍ റോബോട്ടിക്സ് അവരുടെ മെഡിക്കല്‍ ഉല്‍പ്പന്നമായ ജി- ഗെയ്റ്റര്‍ റോബോട്ടും പുറത്തിറക്കി യിട്ടുണ്ട്. ജി ഗൈറ്ററിന്റെ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള നാച്ചുറല്‍ ഹ്യൂമന്‍ ഗെയ്റ്റ് പാറ്റേണ്‍ മികച്ച കാര്യഷമതയും, രോഗിയുടെ നടത്ത പരിശീലന ഘട്ടങ്ങളുടെ ചലനാത്മകതയും, സ്ഥിരതയും, ഗുണനിലവാരവും വര്‍ധിപ്പിക്കുന്നു. ഓരോ രോഗിയുടെയും പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ച് ക്രിയാത്മകമായി തെറാപ്പി സംവിധാനം തയ്യാറാക്കാനും ജി -ഗൈറ്റര്‍ സഹായിക്കും.

Kerala-based robotics firm Gen Robotics has been selected for the Adani Group fellowship. The fellowship would help Genrobotics expand its service to more sectors. Genrobotics is known for developing the world’s first robotic scavenger ‘Bandicoot’.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version