സാങ്കേതികവിദ്യ ദിനംപ്രതി മാറുകയാണ്.
ഇലോൺ മസ്ക്, ബിൽ ഗേറ്റ്സ്, ജെഫ് ബെസോസ് തുടങ്ങിയ ശതകോടീശ്വരന്മാരെല്ലാം ബയോടെക് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നതിൽ അതീവ തത്പരരാണ്.
കമ്പ്യൂട്ടറുകളെ നമ്മുടെ തലച്ചോറിലേക്ക് നേരിട്ട് ബന്ധിപ്പിക്കുക എന്ന ആശയം ഫാന്റസിയിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്.
കമ്പ്യൂട്ടറിനെ നിങ്ങളുടെ തലച്ചോറുമായി നേരിട്ട് ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരായ മസ്കും ബെസോസും ബിൽ ഗേറ്റ്സുമെല്ലാം ബ്രെയിൻ ഇംപ്ലാന്റ് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നു.
- ആരോഗ്യ സംരക്ഷണത്തെയും ദൈനംദിന ജീവിതത്തെയും ഉയർത്താൻ കഴിയുമെന്ന വാദമാണ് ഈ പുതുടെക്നോളജി അവകാശപ്പെടുന്നത്.
- വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളിലൂടെ, ജെഫ് ബെസോസും ബിൽ ഗേറ്റ്സും അടുത്തിടെ ന്യൂയോർക്കിലെ ബ്രൂക്ലിൻ ആസ്ഥാനമായ സ്റ്റാർട്ടപ്പ് സിൻക്രോണിനെ പിന്തുണച്ചിരുന്നു.
- ഈ സ്റ്റാർ്ട്ടപ്പ് ഏഴ് മനുഷ്യരിൽ ബ്രെയിൻ സ്റ്റെന്റ് പരീക്ഷിച്ചിരുന്നു. ഇലോൺ മസ്ക് ആകട്ടെ ബ്രെയിൻ-കമ്പ്യൂട്ടർ-ഇന്റർഫേസിന്റെ (BCI) വലിയ ആരാധകനാണ്.
- മസ്കിന്റെ കമ്പനിയുടെ ന്യൂറൽ ടെക്നിക്കുകൾ സാധാരണമാണെന്ന് വിദഗ്ധർ ഊന്നിപ്പറയുമ്പോഴും, തന്റെ സ്റ്റാർട്ടപ്പായ ന്യൂറലിങ്കിന്റെ സാധ്യതകളെക്കുറിച്ച് നിരന്തരം അവകാശവാദങ്ങളുമായി നിറഞ്ഞു നിൽക്കുന്നയാളാണ് മസ്ക്.
Also Read Related Articles Of: Jeff Bezos | Elon Musk
മനസും വായിക്കുമ്പോൾ
PayPal-ന്റെ കോഫൗണ്ടറായ ശതകോടീശ്വരൻ പീറ്റർ തീൽ, കഴിഞ്ഞ വർഷം Blackrock Neurotech എന്ന BCI സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തി. അത് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരത്തിനായി അപേക്ഷിക്കാനിരിക്കുകയാണ് ഈ BCI സ്റ്റാർട്ടപ്പ്.
50 വർഷം മുൻപ് സാധ്യതകൾ ആരായപ്പെട്ട BCI ഇപ്പോഴാണ് കൂടുതൽ ലാബ് പഠനങ്ങളിലേക്കും പരീക്ഷണങ്ങളിലേക്കും വഴി മാറിയത്. Synchron വികസിപ്പിച്ച ബിസിഐകളിൽ ഒന്ന് mind-reading ഇലക്ട്രോഡുകൾ ഘടിപ്പിച്ച ഒരു ചെറിയ സ്റ്റെന്റാണ്. അത് ഒരു പ്രധാന രക്തക്കുഴലിലൂടെ കടത്തിവിടുന്നു. വൊളന്ററി മൂവ്മെന്റുകളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗവുമായി ആശയവിനിമയം നടത്തുന്നതിന് ഇതിലൂടെ സാധിക്കുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി നന്നായി നടന്നാൽ, ഏതാനും വർഷങ്ങൾക്കുള്ളിൽ ഉപകരണത്തിന്റെ നിർമാണം വാണിജ്യപരമായി ആരംഭിക്കുമെന്ന് സിൻക്രോൺ വ്യക്തമാക്കിയിരുന്നു.
രോഗചികിത്സയിൽ നിർണായകം
ഇന്നത്തെ ഗവേഷണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പക്ഷാഘാതം പോലുള്ള ഗുരുതരമായ മെഡിക്കൽ അവസ്ഥകളുള്ള രോഗികളുടെ തലയിൽ ഈ ബ്രെയിൻ ഇംപ്ലാന്റുകൾ ഉപയോഗിക്കുന്നതിനോ പാർക്കിൻസൺസ് പോലുള്ള രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള വഴികൾ കണ്ടുത്തുന്നതിനോ ആണ്. മസ്തിഷ്കത്തെ കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരോഗ്യപരിരക്ഷയ്ക്കും അപ്പുറമാണ്. സ്വാഭാവികമായും ആ ദീർഘകാല സാധ്യതകൾ മസ്ക്, ഗേറ്റ്സ്, ബെസോസ് തുടങ്ങിയ സാങ്കേതിക ശതകോടീശ്വരന്മാരുടെ ശ്രദ്ധ ആകർഷിച്ചു. ശതകോടീശ്വരന്മാരിൽ ഭൂരിഭാഗവും മറ്റ് ബയോടെക് ആശയങ്ങളിൽ നിക്ഷേപിക്കുമ്പോൾ, ടെക്നോളജിയിൽ തത്പരരായ മസ്കിനെയും ബെസോസിനെയും പോലുളളവർക്ക് ബിസിഐയിൽ വലിയ സാന്നിധ്യമുണ്ട്.
ഫാന്റസി യാഥാർത്ഥ്യമാകുന്നു
അങ്ങനെ ബ്രെയിൻ ഇംപ്ലാന്റുകൾ ഫാന്റസിയിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. ഒരു മസ്തിഷ്ക-കമ്പ്യൂട്ടർ ഇന്റർഫേസ് നിങ്ങളുടെ കമ്പ്യൂട്ടറിനും മനസ്സിനും ഇടയിലുള്ള ഇടനിലക്കാരനെ വെട്ടിക്കളയുന്നു. മസ്തിഷ്ക സിഗ്നലുകൾ തിരിച്ചറിയുന്നതിലൂടെ BCI-കൾ നിങ്ങളുടെ ചിന്തകൾ വായിക്കുന്നു. മസ്തിഷ്ക പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും വിഷാദം ഉൾപ്പെടെയുള്ള അവസ്ഥകളെ ആഴത്തിലുള്ള മസ്തിഷ്ക ഉത്തേജനത്തിലൂടെ ചികിത്സിക്കുന്നതിനും ബിസിഐകൾ വികസിപ്പിച്ചെടുക്കുന്നു. നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള രഹസ്യങ്ങൾ അൺലോക്ക് ചെയ്യാൻ ഗവേഷകർക്ക് സഹായിക്കാനാകും. ഇതുവരെ ഗവേഷണങ്ങൾ പലഘട്ടങ്ങൾ പിന്നിട്ടിട്ടും നമ്മുടെ മസ്തിഷ്കം ചെയ്യുന്നതിന്റെ മുഴുവൻ സ്പെക്ട്രവും പിടിച്ചെടുക്കാൻ ബിസിഐകൾക്ക് കഴിഞ്ഞിട്ടില്ല. BCIകൾ തലച്ചോറിലെ വൈദ്യുത സിഗ്നലുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനും നമ്മുടെ ചിന്തകൾ എങ്ങനെ പെരുമാറ്റങ്ങൾ സൃഷ്ടിക്കുന്നു എന്നതിനും നിരവധി ഘടകങ്ങളുണ്ട്.
ഇനിയുമേറെ പോകാനുണ്ട്
BCI-കൾക്ക് നമ്മുടെ മസ്തിഷ്കത്തിൽ ന്യൂറോണുകൾ എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കാനും വ്യാഖ്യാനിക്കാനും ക്രമീകരിക്കാനും കഴിയുമെങ്കിലും, നമ്മുടെ തലയിലെ ചലനാത്മകമായ നോൺ-ഇലക്ട്രിക്കൽ സെല്ലുലാർ നെറ്റ്വർക്കുകളുടെ മുഴുവൻ സങ്കീർണ്ണമായ ചിത്രവും അവ പകർത്തുന്നില്ല. നമ്മൾ എങ്ങനെ വിവരങ്ങൾ പ്രോസസ്സ് ചെയ്യുകയും പെരുമാറുകയും ചെയ്യുന്നു എന്നതിനെയും നമ്മുടെ രക്തക്കുഴലുകൾക്കുള്ളിൽ എന്താണ് സംഭവിക്കുന്നതെന്നത് മുതൽ ആസ്ട്രോസൈറ്റുകൾ എന്നറിയപ്പെടുന്ന പ്രത്യേക കോശങ്ങൾ എങ്ങനെ ആശയവിനിമയം നടത്തുന്നു എന്നത് വരെ അറിയപ്പെടാനുണ്ട്.
The concept of brain-computer-interface (BCI) has been around for about 50 years. The industry has been growing slowly and steadily, making the idea a reality than a fantasy. Recent years have seen more lab studies and experiments taking place in the scenario.