എങ്കിലും വാർഷിക കണക്കെടുപ്പിൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് റിപ്പോർട്ടുകൾ പറയുന്നത് പ്രകാരം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ 2022-ൽ 25 ബില്യൺ ഡോളർ ഫണ്ടിംഗ് സമാഹരിച്ചു.
ഇത് മുൻ വർഷത്തേക്കാൾ 40% ഇടിവാണ്.
ഫണ്ടിംഗ് കുറഞ്ഞതോടെ യൂണികോണുകൾ കുറഞ്ഞു – ഡാറ്റാ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ വെഞ്ച്വർ ഇന്റലിജൻസിന്റെ കണക്കനുസരിച്ച് 2021ൽ ആകെ 44 യൂണികോണുകൾ ആയിരുന്നുവെങ്കിൽ 2022-ൽ 21 സ്റ്റാർട്ടപ്പുകൾ മാത്രം, അതായത് 50% ഇടിവ്.
2022-ൽ സീഡ്-സ്റ്റേജ് സ്റ്റാർട്ടപ്പുകൾ നിക്ഷേപകരുടെ ശ്രദ്ധ ആകർഷിച്ചപ്പോൾ ഗ്രോത്ത്-ലേറ്റ് സ്റ്റേജ് സ്റ്റാർട്ടപ്പുകൾ ഫണ്ടിംഗിൽ പിന്നാക്കം പോയി എന്ന് പറയാം. മറുവശത്ത്, 2030-ഓടെ മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥ 5 ട്രില്യൺ ജിഡിപിയിലേക്കുള്ള പാതയിൽ ചലിച്ച് തുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുന്നതും ഈ വർഷം കണ്ടു.
രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ, ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രതിരോധവും വളർച്ചയും പ്രകടമാക്കി. ഇന്റർനെറ്റ്, ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനം വർദ്ധിച്ചുകൊണ്ടിരുന്നു. ഇത് ശരിയായ പ്രോഡക്റ്റും വിപണിയുമുള്ള സ്റ്റാർട്ടപ്പുകളെ അവരുടെ വരുമാനം വർദ്ധിപ്പിക്കാനും അവരുടെ ലാഭ ലക്ഷ്യങ്ങളിലേക്ക് മുന്നേറാനും സഹായിച്ചു.
മെഗാ ഡീലുകൾ കുറഞ്ഞു
2021 നെ അപേക്ഷിച്ച് ഫണ്ടിംഗ് തുകയുടെ വലുപ്പത്തിന്റെ കാര്യത്തിൽ നിക്ഷേപകർ വലിയ ആവേശം കാട്ടിയില്ലെങ്കിലും, അവർ വിവിധ സെഗ്മെന്റുകളിൽ ഫണ്ടുകൾ ഒഴുക്കി.
മെഗാ ഡീലുകളുടെ എണ്ണം അതായത് നൂറ് മില്യൺ ഡോളറിന് മുകളിലുള്ള ഡീലുകൾ, 2022-ൽ 45% ഇടിഞ്ഞു.
ആഗോള സാമ്പത്തിക സാഹചര്യത്തിനും സമ്പദ് വ്യവസ്ഥകളുടെ തകർച്ചയ്ക്കും പുറമെ, വലിയ ഫണ്ടിംഗ് റൗണ്ടുകളിൽ വമ്പൻമാരായ സോഫ്റ്റ്ബാങ്കിന്റെയും ടൈഗർ ഗ്ലോബലിന്റെയും പങ്കാളിത്തം കുറഞ്ഞതും മെഗാ ഡീലുകളുടെ ഇടിവിന് കാരണമായി.
ടൈഗർ ഗ്ലോബലും സോഫ്റ്റ്ബാങ്കും 2021-ൽ 40-ലധികം ഡീലുകളിൽ പങ്കെടുത്തു, അത് 2022- ആയപ്പോൾ 18 ആയി കുറഞ്ഞു. ഈ വർഷത്തെ പ്രധാന മെഗാ ഡീലുകളിൽ ചിലത് മീഡിയ ആൻഡ് എന്റർടൈൻമെന്റ് കമ്പനിയായ വെഴ്സിന്റെ ($805 മില്യൺ) ആയിരുന്നു.
എഡ്ടെക് യൂണികോൺ BYJU’S 800 മില്യൺ ഡോളർ, ഫുഡ്ടെക് ഭീമൻ സ്വിഗ്ഗിയുടെ 700 മില്യൺ ഡോളർ എന്നിങ്ങനെയാണ് കണക്കുകൾ. 2022-ൽ, സീഡ്-സ്റ്റേജ് സ്റ്റാർട്ടപ്പുകൾ 2 ബില്യൺ ഡോളർ സമാഹരിച്ചു. ഇത് 2014-2022 കാലയളവിൽ സമാഹരിച്ച മൊത്തം 5 ബില്യൺ ഡോളർ സീഡ്ഫണ്ടിംഗിന്റെ 41% ആയിരുന്നു. ഗ്രോത്ത്-ലേറ്റ് സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ടിംഗിൽ കുറവുണ്ടായിട്ടും, 2022-ൽ സീഡ്, ബ്രിഡ്ജ് ഫണ്ടിംഗ് യഥാക്രമം 27% വും 11%വുംവർദ്ധിച്ചു. കൂടാതെ, സീഡ് സ്റ്റേജ് ഡീൽ എണ്ണം 2022-ൽ എക്കാലത്തെയും ഉയർന്ന നിലയിലെത്തി.
Also Read Latest News On: Funding | Startup Funding
നേട്ടമുണ്ടാക്കി ഇ-കൊമേഴ്സ്
സാമ്പത്തിക മാന്ദ്യം പൊതുവിപണികളിലാണ് ആദ്യം തിരിച്ചടിച്ചതെങ്കിലും ചെറിയ തുകകളുളള സീഡ്, ബ്രിഡ്ജ്-സ്റ്റേജ് സ്റ്റാർട്ടപ്പുകളിലേക്ക് നീങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത് ഇതാണ്. ഇ-കൊമേഴ്സ്, ഫിൻടെക്, എന്റർപ്രൈസ്ടെക് എന്നിവയാണ് ഫണ്ടിംഗ് ചാർട്ടുകളിൽ ഏറ്റവും മികച്ച് നിന്നത്. 2022-ൽ ഇ-കൊമേഴ്സ് മേഖലയിൽ പരമാവധി ഡീലുകൾ കണ്ടു. 310 ഡീലുകളിലൂടെ ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പുകൾ 4 ബില്യൺ ഡോളർ സമാഹരിച്ചു.
വർദ്ധിച്ച ഡിജിറ്റൈസേഷൻ, കൊവിഡ്-19, പുതിയ വേരിയന്റുകളെക്കുറിച്ചുള്ള ഭയം, മൈക്രോ, ഇൻസ്റ്റന്റ് ഡെലിവറി മോഡലുകളുടെ വളർച്ച, D2C വർദ്ധനവ് എന്നിവ കാരണം ഈ വർഷം ഈ മേഖല നിക്ഷേപകരെ ആകർഷിച്ചു.
തുകയിൽ ഫിൻടെക്
ഫണ്ടിംഗ് തുകയുടെ കാര്യത്തിൽ, ഫിൻടെക് ഒന്നാമതെത്തി.
ഫിൻടെക് സ്റ്റാർട്ടപ്പുകൾ 250 ഡീലുകളിൽ 4.5 ബില്യൺ ഡോളർ സമാഹരിച്ചു. ചെറിയ നിക്ഷേപ ഡീലുകൾ ഉപയോഗിച്ച് നിക്ഷേപകർ ഇ-കൊമേഴ്സിൽ കൂടുതൽ നിക്ഷേപം നടത്തിയപ്പോൾ, ഫിൻടെക് 2022-ൽ കൂടുതൽ ഉയർന്ന തുകയ്ക്കുളള ഡീലുകൾ നേടി.
ഫണ്ടിംഗിൽ അത്ഭുതാവഹമായ ഉയർച്ച കണ്ട ഏക മേഖല എന്റർപ്രൈസസ്ടെക് ആയിരുന്നു. 2022-ൽ, എന്റർപ്രൈസ്ടെക് സ്റ്റാർട്ടപ്പുകൾ 303 ഡീലുകളിലൂടെ 4 ബില്യൺ ഡോളർ സമാഹരിച്ചു, 2021-ൽ 229 ഡീലുകളിൽ നിന്ന് നേടിയ 3.2 ബില്യൺ ഡോളറിൽ നിന്ന് 23% വർദ്ധനവ്.
ലേറ്റ് സ്റ്റേജ് ഫണ്ടിംഗിൽ മികച്ച പ്രകടനം കാഴ്ച വച്ചത് എന്റർപ്രൈസെടെക് ആണെന്ന് പറയാം. മറ്റ് രണ്ട് മേഖലകൾ സീഡ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
മികച്ചവയെ പിന്തളളി തുടക്കക്കാർ
- ഉയർന്നുവരുന്ന സ്റ്റാർട്ടപ്പ് ഹബുകൾ മികച്ച സ്റ്റാർട്ടപ്പ് ഹബുകളേക്കാൾ കൂടുതൽ ഫണ്ടിംഗ് നേടുന്നു എന്നതാണ് 2022-ലെ മറ്റൊരു ട്രെൻഡ്.
- ബെംഗളൂരു, ഡൽഹി എൻസിആർ, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ സമാഹരിച്ച ഫണ്ടിംഗ് 2021-നെ അപേക്ഷിച്ച് 2022-ൽ യഥാക്രമം 48%, 49%, 42% ഇടിഞ്ഞു.
- ഇതിനു വിപരീതമായി, രാജ്യത്തെ വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ഹബ്ബുകളിൽ ഫണ്ടിംഗിൽ 41% വർധനയുണ്ടായി.
- വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ഹബ്ബുകളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഉൾപ്പെടുന്നു.
- മികച്ച സ്റ്റാർട്ടപ്പ് ഹബ്ബുകളിലെ ഫണ്ടിംഗ് മെഗാ ഡീലുകളാൽ നയിക്കപ്പെടുന്നതിനാൽ, അത്തരം ഡീലുകളിൽ വന്ന 45% ഇടിവ് ഈ ഹബുകൾ സ്വരൂപിക്കുന്ന ഫണ്ടിംഗിലും ഇടിവിന് കാരണമായി.
- കൂടാതെ, ശരാശരി മെഗാ ഫണ്ടിംഗ് ഡീൽ വലുപ്പം 2021 ലെ 274 മില്യണിൽ നിന്ന് 2022 ൽ 206 മില്യൺ ഡോളറായി കുറഞ്ഞു.
മിക്കവാറും എല്ലാ പ്രധാന സംസ്ഥാനങ്ങളും സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ, വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ഹബ്ബുകളിൽ പ്രാദേശിക പരിഹാരങ്ങൾ ഉപയോഗിച്ച് അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്ന സ്റ്റാർട്ടപ്പുകളിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ കേന്ദ്രീകരിച്ചു.
പ്രതികൂലമായ മാക്രോ ഇക്കണോമിക് സാഹചര്യങ്ങൾ മൂലം വളർന്നു വരുന്ന ഹബ്ബുകളിലെ ഏർളി സ്റ്റേജ്- ബ്രിഡ്ജ്-സ്റ്റേജ് സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം റിസ്ക് കുറവുളളതായി നിക്ഷേപകർ കാണുന്നതിന് ഇടയാക്കി.
പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾ പ്രധാനമായും ഫണ്ടിംഗ് നേടിയപ്പോൾ വളർന്നുവരുന്ന ഹബ്ബുകളും 2022-ൽ 10 മെഗാ ഡീലുകൾ കണ്ടു – ചെന്നൈയിൽ നിന്നുളള സ്റ്റാർട്ടപ്പുകളായ യൂണിഫോർ ($400 Mn), Chargebee ($250 Mn), CredAvenue ($137 Mn), Waycool ($117 Mn). പൂനെയിൽ നിന്നുള്ള Elastic.run ($330 Mn), Expressbess ($300 Mn), Icertis ($150 Mn), Firstcry ($100 Mn), OneCard ($100 Mn). ഹൈദരാബാദിൽ നിന്നുള്ള Smartron ($200 മില്യൺ) എന്നിവയായിരുന്നു അത്.
ലിംഗ വൈവിധ്യം ഒരു വെല്ലുവിളിയായി തുടരുന്നു
- 2022-ൽ, ഫണ്ടിംഗ് സമാഹരിച്ച സ്റ്റാർട്ടപ്പുകളിൽ സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളുടെ -കുറഞ്ഞത് ഒരു സ്ത്രീ സ്ഥാപകയുള്ള സ്റ്റാർട്ടപ്പുകളുടെ വിഹിതം 9.6% ആയിരുന്നു.
- ഇതിൽ തന്നെ എന്റർപ്രൈസെ്ടെക്കും ഹെൽത്ത്ടെക് സ്റ്റാർട്ടപ്പുകളും നിക്ഷേപകരിൽ നിന്ന് ഗണ്യമായ ശ്രദ്ധ നേടി. എന്നിരുന്നാലും, 2022-ൽ ഇന്ത്യയിലെ അഭിമാനകരമായ യൂണികോൺ ക്ലബ്ബിൽ സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളുടെ പങ്ക് ഗണ്യമായി വർദ്ധിച്ചു.
- സ്ത്രീകൾ നേതൃത്വം നൽകുന്ന 7 സ്റ്റാർട്ടപ്പുകൾ – 5ire, Amagi, Hasura, Lead, Livspace, Open Bank, Oxyzo എന്നിവ 2022-ൽ യൂണികോൺ ആയി മാറി.
- യൂണികോൺ ക്ലബ്ബിലെ വുമൺ സ്റ്റാർട്ടപ്പുകൾ 2021ൽ ഉണ്ടായിരുന്ന 14 ശതമാനത്തിൽ നിന്ന് 33 ശതമാനമായി ഉയർന്നു.
Also Read Women Startup Stories
നിക്ഷേപകരുടെ പരിഗണന മാറി
2014 ന് ശേഷം ഏറ്റവും കുറഞ്ഞ സ്റ്റാർട്ടപ്പ് ലോഞ്ചുകളാണ് 2022 രേഖപ്പെടുത്തിയത്. തൽഫലമായി, 2020, 2021 വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, നിക്ഷേപകർ തങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ സാധ്യതയുള്ള സ്റ്റാർട്ടപ്പുകൾക്കായി പണമിറക്കാൻ തീരുമാനിച്ചുവെന്ന് കാണാം.
സുസ്ഥിരമായ മാർജിനുകളിൽ പ്രവർത്തിക്കുന്ന ബിസിനസുകൾക്ക് പ്രതികൂലമായ ഫണ്ടിംഗ് അന്തരീക്ഷത്തിൽ പോലും അനുയോജ്യരായ നിക്ഷേപകരെ കണ്ടെത്താനാകുമെന്ന് ഇത് കാണിക്കുന്നു. ഇൻഫ്ലെക്ഷൻ പോയിന്റ് വെഞ്ചേഴ്സിന്റെ (IPV) സ്ഥാപകനും സിഇഒയുമായ വിനയ് ബൻസാലിന്റെ അഭിപ്രായത്തിൽ ഫണ്ടിംഗ് നേടാനുളള സ്റ്റാർട്ടപ്പുകളുടെ കഴിവിനെ സ്വാധീനിക്കുന്ന ചില പ്രധാന ഘടകങ്ങൾ പ്രാഥമികമായി ശക്തമായ ഒരു ബിസിനസ് മോഡൽ, ശ്രദ്ധേയമായ ഉൽപ്പന്നം അല്ലെങ്കിൽ സേവനം, കഴിവുള്ളതും പരിചയസമ്പന്നരുമായ ടീം, ഉറച്ച സാമ്പത്തിക പദ്ധതി, ശക്തമായ വിപണന, വിൽപ്പന തന്ത്രം എന്നിവയാണ്.
2023- പ്രതീക്ഷാനിർഭരം
സംരംഭകരുടെയും സ്റ്റാർട്ടപ്പുകളുടെയും സംഖ്യ ദിനംതോറും വളരുന്ന രാജ്യമാണ് ഇന്ത്യ. സ്റ്റാർട്ടപ്പുകൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പിന്തുണാ ശൃംഖലയും വികസിപ്പിക്കുന്നതിൽ സർക്കാർ തലത്തിലുളള ഇടപെടലുകളിലും കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
2023-ൽ പാൻഡമികിന്റെ ഭീഷണി അവസാനിക്കുന്നില്ലെങ്കിലും മാന്ദ്യഭയം പിന്തുടരുന്നുണ്ടെങ്കിലും ശുഭാപ്തിവിശ്വാസത്തിലാണ് രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും ബിസിനസ് ലോകവും.
The Indian startup ecosystem has started this year with a bang, with 14 startups becoming unicorns in the first three months of 2022, compared to five startups in the first three months of 2021. However, according to an annual estimate by Startup Funding Reports, Indian startups have raised $25 billion in funding by 2022. This is a 40% drop from the previous year.