2022-ൽ രാജ്യം റെക്കോർഡ് തലത്തിലുള്ള ലയനങ്ങളും ഏറ്റെടുക്കലുകളും കണ്ടു. കമ്പനികൾ ഏകീകരിക്കാനും പുതിയ സെഗ്‌മെന്റുകളിൽ പ്രവേശിക്കാനും ശ്രമിച്ചു. ഇത് ബാങ്കിംഗ്, സിമന്റ്, വ്യോമയാനം തുടങ്ങിയ മേഖലകളിലെ എക്കാലത്തെയും വലിയ ഇടപാടുകളിലേക്ക് നയിച്ചു.

2021ലെ മെർജിംഗ് ആൻഡ് അക്വിസിഷൻ ഡീലുകളുടെ ആകെ മൂല്യം 107 ബില്യൺ ഡോളറായിരുന്നു. എന്നാൽ 2022-ൽ അത് 152 ബില്യൺ ഡോളറായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2018 ന് ശേഷമുളള റെക്കോർഡ് ഡീലുകളാണ് 2022-ൽ നടന്നത്.

2022-ൽ, നിരവധി ഹൈ പ്രൊഫൈൽ ലയനങ്ങളും ഏറ്റെടുക്കലുകളും ആഗോളതലത്തിലും നടന്നു. അതിലൊന്ന് ട്വിറ്ററിന്റെ ഏറ്റെടുക്കലാണ്.  2022 കണ്ട ചില പ്രമുഖമായ ലയനങ്ങളും ഏറ്റെടുക്കലുകളും പരിശോധിക്കാം.

ട്വിറ്റർ വാങ്ങിയ ഇലോൺ മസ്ക് (Musk)

 ലോകത്തിലെ ഏറ്റവും വലിയ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ (Twitter) ഇലോൺ മസ്‌കിന്റെ കൈകളിലെത്തിയത് ഒരു സ്റ്റാൻഡേർഡ് കോർപ്പറേറ്റ് ഏറ്റെടുക്കൽ ആയിരുന്നില്ല.

കോടതിയിലും പുറത്തുമായി നടന്ന വാക്പോരാട്ടങ്ങൾക്കൊടുവിൽ മസ്ക് ട്വിറ്റർ ഏറ്റെടുത്തുവെങ്കിലും ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ഈ കഥ വർഷത്തിൽ ഭൂരിഭാഗവും തലക്കെട്ടുകളിൽ ഇടംപിടിച്ചിരുന്നു. 2022-ന്റെ തുടക്കത്തിൽ ലോക ഒന്നാം നമ്പർ ശതകോടീശ്വരനായിരുന്നു ഇലോൺ മസ്‌ക് 44 ബില്യൺ ഡോളറിനാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഏറ്റെടുത്തത്. തുടക്കത്തിൽ, ട്വിറ്റർ മസ്കിന്റെ ഓഫർ സ്വാഗതം ചെയ്തു. കാരണം ഇത് അവരുടെ മൂല്യനിർണ്ണയത്തേക്കാൾ വളരെ കൂടുതലായിരുന്നു.

Twitter was forced to temporarily close its offices as hundreds of employees resigned over owner Elon Musk’s ultimatum

എന്നാൽ കമ്പനിയെക്കുറിച്ചുള്ള മസ്‌കിന്റെ തന്ത്രങ്ങളും കാഴ്ചപ്പാടുകളും സ്റ്റാഫിനും ബോർഡ് അംഗങ്ങൾക്കും അത്ര പിടിച്ചില്ല. ഇതോടെ  കേസും വഴക്കുമായി  മാസങ്ങളോളം നീണ്ട അനിശ്ചിതത്വം ഹൈ-വോൾട്ടേജ് നാടകവുമായിരുന്നു. ട്വിറ്റർ കയ്യടക്കിയ മസ്ക് പരാഗ് അഗർവാളിനെ പുറത്താക്കിയതിന് ശേഷം ട്വിറ്ററിന്റെ സിഇഒയുമായി. മസ്‌ക് പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടു, മറ്റു പലരും ജോലി ഉപേക്ഷിച്ചു.

ട്വിറ്ററിലെ തെറ്റായ വിവരങ്ങൾക്കും സ്പാംബോട്ടുകൾക്കുമെതിരെ പോരാടാനും “സ്വാതന്ത്ര്യം” പ്രോത്സാഹിപ്പിക്കാനുമാണ് മസ്കിന്റെ പദ്ധതി.

എയർ ഇന്ത്യ (Air India) ടാറ്റയുടെ കൈകളിലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ ടാറ്റ ഗ്രൂപ്പ്  (Tata) 2022-ൽ ദേശസാൽകൃത എയർലൈൻ എയർ ഇന്ത്യയെ ഏറ്റെടുത്തു.

ടാറ്റ സൺസ്, അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി, Talace Private Limited വഴി, 2022 ജനുവരി 27-ന് എയർ ഇന്ത്യയുടെ 100% ഓഹരികൾ ഏറ്റെടുത്തു.

എയർ ഇന്ത്യ വർഷങ്ങളായി സാമ്പത്തികമായ ബുദ്ധിമുട്ടും കടബാധ്യതയും നേരിടുകയായിരുന്നു. കോവിഡ്-19 പാൻഡെമിക് സമയത്ത് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം ഇന്ത്യയുടെ അഭിമാന എയർലൈന്റെ ദുരിതങ്ങൾ വർധിപ്പിച്ചു. എന്നിരുന്നാലും, എയർ ഇന്ത്യയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ  സാധ്യമായതെല്ലാം ടാറ്റ ഗ്രൂപ്പ് ചെയ്യുന്നു. ടാറ്റ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താരയുമായി (Vistara) എയർ ഇന്ത്യയെ ലയിപ്പിക്കുന്നതായും ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഇന്ത്യൻ സിവിൽ ഏവിയേഷൻ മേഖലയിലെ എക്കാലത്തെയും വലിയ M&A ഇടപാടും ഇതാണ്. ഏറ്റവും വലിയ അന്താരാഷ്ട്ര വിപണി വിഹിതവും രണ്ടാമത്തെ വലിയ ആഭ്യന്തര വിപണി വിഹിതവും ഉള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ എയർലൈൻ  ആണ് ഈ ലയനം സൃഷ്ടിക്കുന്നത്.

68 വർഷത്തിന് ശേഷം Air India സ്വന്തമാക്കി Tata | Air India ടാറ്റയുടേതായി ഇനിയെന്ത്?

എൻഡിടിവി (NDTV) ഏറ്റെടുത്ത അദാനി

ശതകോടീശ്വരൻ ഗൗതം അദാനിയുടെ (Adani) നേതൃത്വത്തിലുള്ള  ബഹുരാഷ്ട്ര കമ്പനിയായ അദാനി ഗ്രൂപ്പ്, വാർത്താ ചാനലായ NDTV സ്വന്തമാക്കി. സമീപ വർഷങ്ങളിലെ ഏറ്റവും വിവാദപരമായ ഏറ്റെടുക്കലുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ഏറ്റെടുക്കലായിരുന്നു ഇത്.  ആഭ്യന്തരമായും അന്താരാഷ്‌ട്ര തലത്തിലും ഇടപാട് വിമർശിക്കപ്പെട്ടു. NDTV പ്രമോട്ടർ ഹോൾഡിംഗ് കമ്പനിയെ അദാനി ഗ്രൂപ്പ്  വാങ്ങുകയും പിന്നീട് ഓപ്പൺ ഓഫറിലൂടെയും കൂടുതൽ ഓഹരികൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവർ   ന്യൂസ് ബ്രോഡ്‌കാസ്റ്ററിലെ തങ്ങളുടെ   32.26 ശതമാനം ഓഹരികളിൽ 27.26 ശതമാനവും അദാനി ഗ്രൂപ്പിന് കൈമാറുമെന്നറിയിച്ചു. ഈ കൈമാറ്റത്തിന് ശേഷം, നിലവിൽ കമ്പനിയിൽ 37.44 ശതമാനം ഓഹരി കൈവശമുള്ള അദാനി ഗ്രൂപ്പ് 64.71 ശതമാനത്തിലധികം ഓഹരികളുമായി ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയായി മാറും.

NDTV അദാനിയുടെ കയ്യിലാകുമ്പോൾ? | NDTV യിൽ ഇനി അദാനി യുഗമോ? | എൻഡിടിവി ഇനി ഈ കൈകളിൽ ഭദ്രം | അദാനിയുടെ ആധിപത്യം പൂർണമാകുമ്പോൾ

PVR/INOX ലയനം

സിനിമാ വ്യവസായത്തിന് വളക്കൂറുളള ഇന്ത്യൻ മണ്ണിൽ 2022-ൽ ഇന്ത്യയിലെ രണ്ട് പ്രമുഖ സിനിമാ ഫ്രാഞ്ചൈസികളായ PVR, INOX എന്നിവ ലയിച്ചു. 1500-ലധികം സ്‌ക്രീനുകളുള്ള രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖല സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ടായിരുന്നു ലയനം. പാൻഡെമിക് പ്രത്യേകിച്ച് സിനിമാ വ്യവസായത്തിലും അതിലുപരി തിയേറ്ററുകളിലും കഠിനമായ ആഘാതമാണ് സൃഷ്ടിച്ചത്. PVR, INOX ലയനം, പരസ്യ വരുമാനം, വാടകച്ചെലവ് കുറയ്ക്കൽ, ലയിപ്പിച്ച സ്ഥാപനത്തിന്റെ കൺവീനിയൻസ് ഫീസ് എന്നിവയിൽ ഒരു സമന്വയമുണ്ടാക്കും.

സ്ക്രീനുകൾ ഒന്നാക്കി PVR, INOX ലയനം

HDFC LTD/HDFC ബാങ്ക് ലയനം

ഇന്ത്യയിലെ ഏറ്റവും വലിയ ഹൗസിംഗ് ഫിനാൻസ് കമ്പനിയായ എച്ച്‌ഡിഎഫ്‌സി ലിമിറ്റഡും ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കും 2022-ൽ ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്നിൽ ലയിച്ചു. 40 ബില്യൺ ഡോളറിന്റെ ഇടപാട്   സാമ്പത്തിക സേവന രംഗത്ത് പുതിയൊരു വമ്പനെ സൃഷ്ടിച്ചു. എന്നാൽ എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിന്റെയും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെയും സേവനങ്ങൾ പ്രത്യേകം നൽകുന്നത് തുടരും.

അദാനി (Adani) അംബുജ സിമന്റ്  ( Ambuja ) എടുത്തപ്പോൾ

ഗൗതം അദാനിയുടെ വളർച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ, ലോകത്തിലെ ഏറ്റവും സമ്പന്നരിൽ മൂന്നാമനായി അദ്ദേഹം സ്ഥാനം നേടി. എൻ‌ഡി‌ടി‌വിയുടെ ഏറ്റെടുക്കലിനൊപ്പം, അംബുജ സിമന്റ്‌സിലെയും അതിന്റെ അനുബന്ധ സ്ഥാപനമായ എ‌സി‌സി (ACC) ലിമിറ്റഡിലെയും ഭൂരിഭാഗം ഓഹരികളും അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. 10.5 ബില്യൺ ഡോളറിന് അംബുജ സിമന്റ്‌സിലെ ഹോൾസിമിന്റെ ഓഹരികളും അതിന്റെ വിഭാഗമായ എസിസി ലിമിറ്റഡും അദാനി ഏറ്റെടുത്തതു മുതൽ സിമന്റ് വ്യവസായവും പുതിയൊരു വഴിത്തിരിവിലേക്കെത്തി. ആദിത്യ ബിർള ഗ്രൂപ്പിന്റെ (ADITYA BIRLA GROUP)  അൾട്രാടെക്കിന് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവാണ് അദാനി.  

Ambujaയും ACCയും സ്വന്തമാക്കി അദാനി | സിമന്റിലും ശക്തനാകാൻ ​ഗൗതം അദാനി

മോജിനൊപ്പം MX Takatak

ഇന്ത്യയിലെ രണ്ട് പ്രമുഖ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമുകളായ Moj, MX Takatak എന്നിവ 2022-ൽ ലയിച്ചു. 300 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള ഏറ്റവും വലിയ ഹ്രസ്വ-വീഡിയോ ഷെയറിംഗ് ആപ്പ് ആയിരുന്നു ലക്ഷ്യം. പുതിയ പ്ലാറ്റ്‌ഫോമിന് ചൈനയുടെ ടിക് ടോക്കിന് ഒരു വലിയ എതിരാളിയെ സൃഷ്ടിക്കാനാകും

സൊമാറ്റോ ഏറ്റെടുത്ത ബ്ലിങ്കിറ്റ്

ഇന്ത്യൻ ഫുഡ് അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ക്വിക്ക്-കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്കിറ്റിനെ 4,447 കോടി രൂപയ്ക്ക് (567 ദശലക്ഷം ഡോളർ) ഏറ്റെടുത്തു. സൊമാറ്റോ പ്രധാനമായും ഫുഡ് ഡെലിവറി, റെസ്റ്റോറന്റ് ഹോസ്റ്റിംഗ് ബിസിനസ്സുകളിൽ പ്രവർത്തിച്ചിരുന്നു, എന്നാൽ ബ്ലിങ്കിറ്റ് ഏറ്റെടുക്കുന്നതോടെ കമ്പനിക്ക് ക്വിക്ക് കൊമേഴ്സ് സെക്ടറിലും ചുവടുവെക്കാൻ കഴിയും.

10 മിനിട്ടിൽ ഭക്ഷണവുമായി Zomato | NBFC-യുമായി Zomato

2018-ൽ M&A ഡീലുകൾ 95 ബില്ല്യൺ ഡോളർ ആയിരുന്നു. 2019 ൽ ഇത് 60 ബില്യൺ ഡോളറായിരുന്നു. കോവിഡ് പിടിമുറുക്കിയ 2020 ൽ ഇത് 20.76 ബില്യൺ ഡോളറായിരുന്നുവെന്ന്  ഇടപാടുകളുടെ ഡാറ്റ പറയുന്നു.   2018 ന് ശേഷമുളള റെക്കോർഡ് ഡീലുകൾക്കാണ്  2022-ൽ രാജ്യം സാക്ഷ്യം വഹിച്ചത്.

The year 2022 saw record business acquisitions and mergers. Sectors such as banking, cement, and airline witnessed some of the greatest deals of the year. If the value of merging and acquisition deals in 2021 was 107 billion dollars, it elevated to 152 billion dollars in 2022. The year saw some record deals after 2018. Let us have a look at some of the milestones.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version