ചൈനയുടെ സിആർആർസി കോർപ്പറേഷൻ ലിമിറ്റഡാണ് ആദ്യത്തെ ഹൈഡ്രജൻ അർബൻ ട്രെയിൻ നിർമിച്ചത്.
ഹൈഡ്രജൻ ട്രെയിനിന് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയുണ്ട്, 600 കിലോമീറ്റർ റേഞ്ച് ലഭിക്കും. ഡീസലുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൈഡ്രജൻ ട്രെയിനിലൂടെ കാർബൺ എമിഷൻ പ്രതിവർഷം 10 ടൺ കുറയ്ക്കാമെന്ന് പ്രതീക്ഷിക്കുന്നു.
ചൈനയുടെ ഹൈഡ്രജൻ പവർഡ് ട്രെയിനിന് 1,502 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.
കൂടാതെ ഓട്ടോമാറ്റിക് വേക്ക് അപ്പ്, സ്റ്റാർട്ട്/സ്റ്റോപ്പ്, ഡിപ്പോയിലേക്ക് മടങ്ങുക തുടങ്ങിയ ഏറ്റവും പുതിയ ഫീച്ചറുകളുമായാണ് ട്രെയിൻ വരുന്നത്.
ഇന്റലിജന്റ് മോണിറ്ററിംഗ് സിസ്റ്റങ്ങളും സെൻസറുകളും, 5G ട്രെയിൻ ടു ഗ്രൗണ്ട് കമ്മ്യൂണിക്കേഷൻ, സുരക്ഷക്കായി ബയോ-ഡാറ്റ വിശകലനം തുടങ്ങിയ സവിശേഷതകളും ഉൾപ്പെടുന്നു. 2025 ഓടെ ഏകദേശം 50,000 ഹൈഡ്രജൻ ഇന്ധന സെൽ വാഹനങ്ങൾ അവതരിപ്പിക്കാനാണ് ചൈന പദ്ധതിയിടുന്നത്. നിലവിലുള്ള 270 സ്റ്റേഷനുകളിൽ നിന്ന് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കൂടുതൽ ഹൈഡ്രജൻ ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കാനും ചൈന പദ്ധതിയിടുന്നു. അതേസമയം ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ പാസഞ്ചർ ട്രെയിൻ ഓടിച്ച രാജ്യം ജർമ്മനിയാണ്.
2022 ഓഗസ്റ്റിലായിരുന്നു ജർമ്മനി ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടിച്ചത്.
Related Topics: hydrogen fuel cell | Vande Bharat train | Indian Railway
ഇന്ത്യയും പിന്നോട്ടില്ല
2023 അവസാനത്തോടെ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ അവതരിപ്പിക്കാനും ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്.
തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ 2023 ഡിസംബറിൽ പുറത്തിറങ്ങുമെന്ന് റെയിൽവേ, കമ്മ്യൂണിക്കേഷൻ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.
ഇന്ത്യൻ എഞ്ചിനീയർമാർ രൂപകല്പന ചെയ്ത ഈ ട്രെയിനുകൾ 2023 പകുതിയോടെ പൂർത്തിയാകും. വർഷാവസാനത്തോടെ ആദ്യത്തെ ട്രെയിൻ പുറത്തിറക്കും. ഭാവിയുടെ ഇന്ധനമെന്ന നിലയിൽ ഇനി ഹൈഡ്രജൻ എഞ്ചിനുകളായിരിക്കാം വിപണി ഭരിക്കുന്നത്. 2030-ഓടെ ഈ വിപണിയുടെ മൂല്യം 34.7 ബില്യൺ ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 2031-2040 മുതൽ 10.4% CAGR-ൽ വളർന്ന് 2040-ഓടെ 87.3 ബില്യൺ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു.
China has launched the first hydrogen-powered train in Asia meant for urban transportation. On a single tank, it gets a range of 600 kilometers with a top speed of 160 kmph.