ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധനവ് കണക്കിലെടുത്താണ് കെഎസ്ഇബിയുടെ പുതിയ തീരുമാനം.
സിംഗിൾ ഫേസ് കണക്ഷനുള്ള വീടുകളിൽ, ചാർജിംഗ് സ്റ്റേഷനായി ഒരു ചെറിയ ട്രാൻസ്ഫോർമറും ആവശ്യമാണ്. ഫ്ലാറ്റുകളിലെ താമസക്കാർക്ക് പാർക്കിംഗ് സ്ഥലത്ത് ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് വൈദ്യുതി വിപുലീകരണവും വേണ്ടിവരും.
- ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, വൈദ്യുതി വിപുലീകരണം, ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കൽ എന്നിവയെല്ലാം കെഎസ്ഇബി തന്നെ ചെയ്യും.
- നിലവിൽ ഇലക്ട്രിക് വാഹന കമ്പനികളാണ് ചാർജിംഗ് സോഫ്റ്റ്വെയർ നൽകുന്നത്.
- പുതിയ സംവിധാനത്തിൽ കെഎസ്ഇബിയുടെ സ്വന്തം സോഫ്റ്റ്വെയറായ കെഎംആപ്പ് ആവശ്യമുള്ളവർക്ക് ഇത് നൽകും.
- കെഎസ്ഇബിയുടെ മേൽനോട്ടത്തിൽ എംപാനൽ ചെയ്ത വിദഗ്ധ സ്ഥാപനങ്ങളായിരിക്കും ചാർജ്ജിംഗ് സ്റ്റേഷനുകളുടെ നിർമാണം നടത്തുന്നത്.
- വീടുകൾക്കനുയോജ്യമായ റൂഫ് ടോപ്പ് സോളാർ പ്ലാന്റുകൾ നൽകാനും കെഎസ്ഇബിയ്ക്ക് പദ്ധതിയുണ്ട്.
- രാജ്യത്ത് ഏറ്റവും കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിച്ച വൈദ്യുതി ബോർഡാണ് കെഎസ്ഇബി.
Related Topics: EV | EV battery | EV India
പബ്ലിക് സ്റ്റേഷനുകളിൽ നിന്ന് ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജുചെയ്യുന്നതിന് പകരം വീടുകളിൽ നിന്ന് ചാർജ്ജ് ചെയ്യുമ്പോഴുള്ള ഗുണങ്ങൾ ഇവയാണ്:
1. സൗകര്യം:
ഒരു ഹോം ഇവി ചാർജർ ഉപയോഗിച്ച് വാഹനം എപ്പോൾ ചാർജ് ചെയ്യണമെന്ന് ഉപയോക്താവിന് സ്വയം തീരുമാനിക്കാനാകും. ഒരു പൊതു ചാർജിംഗ് സ്റ്റേഷനിൽ പോയി ഇവി ചാർജ് ചെയ്യാൻ ക്യൂ നിൽക്കേണ്ടതില്ല. ഒരു ഹോം ചാർജിംഗ് സ്റ്റേഷൻ, ചാർജർ പ്ലഗ് ഇൻ ചെയ്യാനും മറ്റ് ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവസരം നൽകുന്നു. വാഹനം പൂർണ്ണമായി ചാർജ്ജ് ചെയ്യുന്നതു കൊണ്ടു തന്നെ, കാറിൽ മതിയായ ചാർജ് ഇല്ലെന്ന ആശങ്കയില്ലാതെ യാത്രകൾ ആസൂത്രണം ചെയ്യാം.
2. അതിവേഗ ചാർജിംഗ്:
വീട്ടിൽ ഒരു ഫാസ്റ്റ് ചാർജർ ഉള്ളത് ഒരു പൊതു ചാർജിംഗ് സ്റ്റേഷനേക്കാൾ വളരെ കാര്യക്ഷമമാണ്. ഒരു ഹോം ഇവി ചാർജറിന് വേഗത്തിലുള്ള ടോപ്പ്-അപ്പിന് സാധാരണയായി 20 മുതൽ 45 മിനിറ്റ് വരെ എടുക്കും. അതേസമയം, ചാർജിംഗ് നിരക്കിനെ അടിസ്ഥാനമാക്കി ഒരു ഇവി പൂർണ്ണമായും ചാർജ് ചെയ്യാൻ ഏകദേശം 4 മുതൽ 7 മണിക്കൂർ വരെ എടുക്കും. ഇത് മികച്ച രീതിയിൽ ചാർജ്ജിംഗ് സമയം ലാഭിക്കുന്നു.
Related Articles:
ചിലവ് കുറഞ്ഞ ഇലക്ട്രിക്ക് ചാർജിംഗ് ടെക്നോളജിയുമായി നാനോ കമ്പനി | ഇലക്ട്രിക് ചാർജ് ഈസിയാക്കാൻ ChargeMOD | കേരളത്തിൽ 15 രൂപയ്ക്ക് EV ചാർജ്ജിംഗ്
3. ദൈർഘ്യമേറിയ ബാറ്ററി ലൈഫ് :
മറ്റേതൊരു ഇലക്ട്രിക് ബാറ്ററിയും പോലെ, EV യുടെ ബാറ്ററിയ്ക്കും കാലക്രമേണ അതിന്റെ കാര്യക്ഷമത നഷ്ടപ്പെടുന്നു. എന്നിരുന്നാലും, പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളിൽ പെട്ടെന്ന് ടോപ്പ്-അപ്പുകൾ ലഭിക്കുന്നതിന് പകരം പൂർണ്ണമായി ചാർജ്ജ് ചെയ്താൽ ബാറ്ററി നശിക്കുന്നത് മന്ദഗതിയിലാകും. അതിനാൽ, ഹോം ചാർജിംഗ് സ്റ്റേഷൻ ഉപയോഗിച്ച് ദൈർഘ്യമേറിയ EV ബാറ്ററി ലൈഫ് നിലനിർത്താം.
4. അനുയോജ്യത:
പരമാവധി ചാർജിംഗ് ശേഷിയുടെ അടിസ്ഥാനത്തിൽ ഇലക്ട്രിക് വാഹനത്തിന് അനുയോജ്യമായ ഹോം ചാർജർ വാങ്ങാം. ഇവിയുടെ ബ്രാൻഡിനും ബാറ്ററി ശേഷിക്കും പ്രത്യേകമായി പൊതു ചാർജിംഗ് സ്റ്റേഷനുകൾ തിരയുന്നതിനേക്കാൾ എളുപ്പമാണ് ഇത്.
Related Topics: EV Charging Stations | Charging Stations | EV Charging
KSEB will build modern charging stations in homes and institutions considering the increase in electric vehicles