നിലവിലുള്ള ബജറ്റായ 7,350 കോടിയിൽ നിന്ന് 20,000 കോടി രൂപയായി വിപുലീകരിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.
രാജ്യത്തെ ആപ്പിൾ ഐ ഫോൺ നിർമ്മാണ കമ്പനികളായ ഫോക്സ്കോൺ, വിസ്ട്രോൺ, പെഗാട്രോൺ എന്നിവ അടുത്തഘട്ടം എന്ന നിലയിൽ മാക്ബുക്ക് അടക്കമുള്ള ഉൽപ്പന്നങ്ങളിലേക്കു കൂടി പോർട്ട്ഫോളിയോ വിപുലമാക്കാൻ തയ്യാറെടുക്കുന്നുണ്ട്.
ഇതിനായുള്ള ബജറ്റ് വിഹിതം വർധിപ്പിക്കാനുള്ള നിർദ്ദേശം ഐടി മന്ത്രാലയം ധനകാര്യ മന്ത്രാലയങ്ങൾക്കും മറ്റ് മന്ത്രാലയങ്ങൾക്കും കൈമാറിയിട്ടുണ്ട്. ഇന്ത്യയിലെ ഹാർഡ്വെയർ നിർമ്മാണത്തിനുള്ള നോഡൽ മന്ത്രാലയമാണ് ഐടി മന്ത്രാലയം.
നിലവിലെ PLI സ്കീമിന് കീഴിൽ, നിർമ്മാണകമ്പനികൾക്ക് നാല് വർഷത്തിനുള്ളിൽ 1 മുതൽ 4 ശതമാനം വരെ പിന്തുണ കേന്ദ്രം നൽകുന്നുണ്ട്. പുതിയ പരിഷ്ക്കരണത്തിന് ശേഷം, ഇത് 5 ശതമാനമായി ഉയർന്നേക്കും. നിലവിൽ ലാപ്ടോപ്പുകൾക്ക് ഇറക്കുമതി തീരുവയും ഈടാക്കുന്നില്ല.
ആപ്പിളിന് പുറമെ ഡെൽ, എച്ച്പി തുടങ്ങിയ കമ്പനികളെ ആഗോള മാനുഫാക്ചറിംഗ് ഹബ് എന്ന പദവിയിലേക്ക് ആകർഷിക്കുന്നത് നിർണായകമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പുതിയ പദ്ധതിയ്ക്കു കീഴിൽ ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഓൾ-ഇൻ-വൺ പിസികളും സെർവറുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്.
ആപ്പിളെന്തിന് ഐ ഫോണിൽ ഒതുങ്ങി?
ആപ്പിളിന്റെ ഏറ്റവും വലിയ ഉൽപ്പാദന അടിത്തറയും, വിപണിയും ചൈനയാണ്. ചൈനീസ് വിപണിയിലെ ആധിപത്യം സന്തുലിതമാക്കാനുള്ള പരിശ്രമങ്ങൾക്കിടയിൽ ഇന്ത്യയിൽ മറ്റ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ കമ്പനി വേണ്ടത്ര ശ്രദ്ധ നൽകിയിരുന്നില്ല. കൂടാതെ, ഇന്ത്യയിൽ ശക്തമായ വിതരണ അടിത്തറയില്ലാത്തതും ആപ്പിളിനെ പുറകോട്ടു വലിക്കുന്നുണ്ട്. ചൈന-ഇന്ത്യ നയതന്ത്ര ബന്ധമടക്കം സംഘർഷഭരി തമാകുന്ന സാഹചര്യത്തിൽ, നിർമ്മാണത്തിനായുള്ള ഘടകങ്ങൾ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നത് ബുദ്ധിമുട്ടാണ്. അതേസമയം, 2022 ഡിസംബറിൽ, മൊബൈൽ നിർമ്മാണത്തിനുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന് കീഴിൽ 357.17 കോടി രൂപയുടെ ഇൻസെന്റീവ് സ്വീകരിക്കുന്ന ആദ്യത്തെ ആഗോള കമ്പനിയായി ഫോക്സ്കോൺ ഇന്ത്യൻ യൂണിറ്റ് മാറിയിരുന്നു.
Related Articles: ആപ്പിൾ വാച്ചിന് സ്വയം നിയന്ത്രിക്കാനറിയാം! | വില്പനയിൽ രാജ്യത്ത് റെക്കോർഡ് നേട്ടവുമായി ആപ്പിൾ | iPhone നിർമ്മാണത്തിൽ ആപ്പിൾ ചൈനയെ കൈവിടുന്നു
According to reports, the Center is planning to expand the production-linked incentive (PLI) scheme’s budget from Rs 7,350 crore to Rs 20,000 crore in an effort to promote the manufacture of MacBooks and iPads in India. The IT ministry has already sent the finance ministry and other ministries the proposal to increase the outlay. India’s main ministry for the production of hardware is the IT ministry. The Center offers the company incentive support at 1-4% over four years under the current PLI programme. This may increase to 5% after the adjustments. Additionally, there are no import duties on laptops.