ഒഡീസി, വ്യൂഫിനിറ്റി, സ്മാർട്ട് മോണിറ്റർ മോഡലുകൾ എന്നിവയാണ് പുതിയ ലൈനപ്പിൽ ഉൾപ്പെടുന്നത്.
മോണിറ്റർ ഡിസ്പ്ലേയിലൂടെ ജോലി ചെയ്യാനും, ഗെയിം കളിക്കാനും താൽപര്യപ്പെടുന്ന ഉപയോക്താക്കൾക്ക് മികച്ച ഇമേജ് ക്വാളിറ്റിയും, നൂതന സവിശേഷതകളും പുതിയ ലൈനപ്പുകൾ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
സാംസങ്ങ് ഒഡീസി Neo G9 ഗെയിമിംഗ് മോണിറ്റർ 7,680×2,160 റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു.
ഒഡീസി നിയോ ജി9, ഒഡീസി ഒഎൽഇഡി ജി9 എന്നിങ്ങനെ ഒഡീസി ലൈനപ്പിൽ രണ്ട് മോണിറ്ററുകളാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. ഒഡീസി നിയോ G9 ഒരു ഡ്യുവൽ അൾട്രാ-ഹൈ ഡെഫനിഷൻ (UHD) ഗെയിമിംഗ് മോണിറ്ററാണ്, ഇത് ഗെയിമർമാർക്ക് മികച്ച ഡിസ്പ്ലേ അനുഭവം നൽകുന്നു.
സാംസങ് ഗെയിമിംഗ് ഹബ് ഉപയോഗിച്ച് Xbox, NVIDIA പോലുള്ള പങ്കാളികളിൽ നിന്ന് ഗെയിമർമാർക്ക് ക്ലൗഡിൽ ഗെയിമുകൾ കളിക്കാനാകും. ഗ്രാഫിക് ഡിസൈനർമാർ, ഫോട്ടോഗ്രാഫർമാർ തുടങ്ങിയ ക്രിയേറ്റീവ് പ്രൊഫഷണ ലുകൾക്കായി ഒപ്റ്റിമൈസ് ചെയ്ത 5K 27 ഇഞ്ച് സ്ക്രീൻ ആണ് വ്യൂഫിനിറ്റി ലൈനപ്പിലുള്ളത്. മോണിറ്ററിന്റെ ബിൽറ്റ്-ഇൻ കളർ കാലിബ്രേഷൻ എഞ്ചിൻ കൃത്യമായ സ്ക്രീൻ നിറവും, തെളിച്ചവും ഉറപ്പാക്കുന്നു. ഏത് മുറിയിലും മോണിറ്റർ ഫിറ്റ് ചെയ്യാൻ അനുവദിക്കുന്ന തിന് നാല് ഓപ്ഷനുമായാണ് Smart Monitor M8 വരുന്നത്. ഡേലൈറ്റ് ബ്ലൂ, സ്പ്രിംഗ് ഗ്രീൻ, സൺസെറ്റ് പിങ്ക് അല്ലെങ്കിൽ വാം വൈറ്റ് എന്നിവയാണ് ഓപ്ഷനുകൾ. മോണിറ്ററിന് SmartThings ഹബ് വഴി നൂറുകണക്കിന് അനുയോജ്യമായ ഉപകരണങ്ങൾ കണക്റ്റുചെയ്യാനും നിയന്ത്രിക്കാനും കഴിയും.
ഒഡീസി നിയോ ജി 9
ഡ്യുവൽ അൾട്രാ ഹൈ ഡെഫനിഷൻ റെസല്യൂഷനുള്ള ലോകത്തിലെ ആദ്യത്തെ സിംഗിൾ മോണിറ്ററായ ഒഡീസി നിയോ ജി9 പുറത്തിറക്കിക്കൊണ്ട് സാംസങ് അൾട്രാ വൈഡ് ഡിസ്പ്ലേ വിഭാഗത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ്. വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ഗെയിമിംഗ് അനുഭവമാണ് ഇതിലൂടെ നൽകുകയെന്ന് കമ്പനി അവകാശപ്പെടുന്നു. ലോകത്തിലെ ആദ്യത്തെ ഡിസ്പ്ലേ പോർട്ട് 2.1 പിന്തുണയും ഇതിനുണ്ട്, ഇത് മുമ്പ് ഉപയോഗിച്ച DisplayPort 1.4 നേക്കാൾ ഏകദേശം ഇരട്ടി വേഗത്തിൽ ഡാറ്റ കൈമാറുന്നു.
Samsung Electronics announced new models in the monitor lineup. The new offerings are in the Odyssey, ViewFinity, and Smart Monitor lineups.