പ്രമുഖ റിയാലിറ്റി ഷോ ആയ ഷാർക്ക് ടാങ്കിൽ നിന്നും 10 മില്യൺ ഡോളർ സമാഹരിച്ച് ഫ്ലവർ ഡെലിവറി സ്റ്റാർട്ടപ്പായ Hoovu Fresh.

റിയാലിറ്റി ഷോയുടെ രണ്ടാം സീസണിൽ BoAt Lifestyle സഹസ്ഥാപകനായ അമൻ ഗുപ്തയിൽ നിന്നും Lenskart.com സ്ഥാപകൻ Peyush Bansal ൽ നിന്നുമാണ് Hoovu Fresh ഫണ്ട് നേടിയത്.

2022 ഡിസംബറിൽ Sauce.VC-യുടെ പ്രീ-സീരീസ് എ റൗണ്ടിൽ ഹൂവു 790 കോടി ഡോളർ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി സമാഹരിച്ചിരുന്നു. അമേരിക്കയിലെ പഠനം കഴിഞ്ഞ് തിരിച്ചെത്തിയ സഹോദരിമാരായ യെശോദ കരുതൂരി, റിയ കരുതൂരി എന്നിവർ ചേർന്ന് 2019ലാണ് ഹൂവുവിന് ആരംഭിച്ചത്. 3 ദിവസം മുതൽ 15 ദിവസം വരെ കേടാകാതിരിക്കുന്ന പൂക്കളാണ് Hoovu വിപണനം നടത്തുന്നത്. കർഷകരിൽ നിന്നും നേരിട്ടു ശേഖരിക്കുന്ന പൂവുകൾ ഇതിനായി 12 മണിക്കൂർ പ്രോസസിംഗിന് വിധേയമാക്കും. പൂജകൾക്കായി പൂവുകൾ ഉപയോഗിക്കുന്നവരാണ് ഹൂവു സർവ്വീസുകളുടെ പ്രധാന ഗുണഭോക്താക്കൾ. 

ബെംഗളൂരു കൂടാതെ ഹൈദരാബാദിലും, മുംബൈയിലും സ്റ്റാർട്ടപ്പിന് സാന്നിധ്യമുണ്ട്.

പല ക്ഷേത്രങ്ങളിലും ഡെക്കേറേഷൻ വർക്കുകളും സ്റ്റാർട്ടപ്പ് ചെയ്തു നൽകുന്നുണ്ട്. റീസൈക്കിൾ ചെയ്ത ക്ഷേത്ര പുഷ്പങ്ങൾ, മഞ്ഞൾ അടക്കം ഉപയോഗിച്ച് നിർമ്മിച്ച അഗർബത്തികൾ പോലുള്ള പൂജാ അവശ്യവസ്തുക്കളും സ്റ്റാർട്ടപ്പ് വിപണനം നടത്തുന്നുണ്ട്. Big Basket, Zepto, Milk Basket തുടങ്ങിയ ഗ്രോസറി ആപ്പുകളിലൂടെയെല്ലാം ഹൂവു ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാൻ സാധിക്കും.

Benglauru-based flower delivery startup Hoovu Fresh has won 10 million rupees from Aman Gupta, co-founder of boAt Lifestyle, and Peyush Bansal, founder of Lenskart.com, in the second season of the Shark Tank reality show. The reality show is a platform for upcoming entrepreneurs to pitch their ideas to win funding from a group of investors. In December 2022, Hoovu raised $790k in a pre-series A round by Sauce.VC.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version