ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ മിശ്രിത പദ്ധതിക്ക് എൻടിപിസി തുടക്കമിട്ടു.

ഇന്ത്യയിലെ ആദ്യത്തെ ഹരിത ഹൈഡ്രജൻ മിശ്രിത പദ്ധതി കമ്മീഷൻ ചെയ്തതായി NTPC അറിയിച്ചു. എൻടിപിസിയുടെയും ഗുജറാത്ത് ഗ്യാസ് ലിമിറ്റഡിന്റെയും (GGL) സംയുക്ത സംരംഭമാണ് ഈ പദ്ധതി.
സൂറത്തിലെ എൻടിപിസി കവാസ് ടൗൺഷിപ്പിന്റെ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) ശൃംഖലയിലാണ് ഗ്രീൻ ഹൈഡ്രജൻ ബ്ലെൻഡിംഗ് തുടങ്ങിയത്.
ഈ സജ്ജീകരണം സൂറത്തിലെ ആദിത്യനഗറിലെ കവാസ് ടൗൺഷിപ്പിലെ വീടുകളിൽ H2-NG (പ്രകൃതി വാതകം) വിതരണം ചെയ്യും. ഇതിനകം സ്ഥാപിച്ച ഒരു മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതിയിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ജലത്തിന്റെ വൈദ്യുതവിശ്ലേഷണം നടത്തിയാണ് ഈ പദ്ധതിയിലെ ഗ്രീൻ ഹൈഡ്രജൻ നിർമ്മിക്കുന്നത്.

ബ്ലെൻഡിംഗ് പ്രക്രിയ ആരംഭിച്ചതിന് ശേഷം, ജിജിഎൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ടൗൺഷിപ്പ് നിവാസികൾക്കായി എൻടിപിസി ബോധവൽക്കരണ ശിൽപശാലകൾ നടത്തിയിരുന്നു. യുകെ, ജർമ്മനി, ഓസ്ട്രേലിയ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണ് ഇതുവരെ ഇത്തരമൊരു നേട്ടം കൈവരിക്കാനായത്.
Also Read More Related Articles: Hydrogen Fuel Cell |Green Hydrogen
India’s first green hydrogen blending project was officially launched on January 3 by state-owned NTPC. The piped natural gas (PNG) network of the NTPC Kawas township, in Surat, has begun blending green hydrogen. The project is a collaboration between Gujarat Gas Ltd. and NTPC (GGL).