പ്രസാർ ഭാരതി നവീകരിക്കാനുള്ള പദ്ധതിക്ക് കാബിനറ്റ് പാനൽ അനുമതി നൽകി.

ദൂരദർശനും ആകാശവാണിയ്ക്കും കേന്ദ്രത്തിന്റെ BIND സ്കീം

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ Broadcasting Infrastructure and Network Development (BIND) സ്കീമിനാണ് സാമ്പത്തിക കാര്യങ്ങളുടെ ക്യാബിനറ്റ് പാനലിന്റെ അംഗീകാരം ലഭിച്ചത്. 2025-26 വരെ നീളുന്ന 2,539.61 കോടി രൂപ ചിലവ് വരുന്നതാണ്. രാജ്യത്തുടനീളമുള്ള പൊതു സേവന പ്രക്ഷേപണ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനും വിപുലീകരണത്തിനും വഴിയൊരുക്കുന്നതാണ് സ്കീം. ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ  എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനം പദ്ധതിയിൽ ഉൾപ്പെടുന്നു.

BIND സ്കീം, പ്രസാർ ഭാരതിയുടെ പ്രക്ഷേപണ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും നവീകരണവും, ഉള്ളടക്ക വികസനം, സ്ഥാപനവുമായി ബന്ധപ്പെട്ട സിവിൽ ജോലികൾ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾക്കായി സാമ്പത്തിക സഹായം നൽകുന്നതിനുദ്ദേശിച്ചുളളതാണ്.  പദ്ധതിയിലൂടെ വിദൂര-അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് എട്ട് ലക്ഷത്തിലധികം സൗജന്യ ഡിഡി  സെറ്റ്-ടോപ്പ് ബോക്സുകൾ വിതരണം ചെയ്യാനും സർക്കാർ ഉദ്ദേശിക്കുന്നു. ആഭ്യന്തര, അന്തർദേശീയ പ്രേക്ഷകർക്കായി ഉയർന്ന നിലവാരമുള്ള ഉള്ളടക്കം വികസിപ്പിക്കുന്നത് സ്കീമിന്റെ ഭാഗമാണ്.

OB [പുറത്ത് നിന്നുളള പ്രക്ഷേപണം] വാനുകൾ വാങ്ങുക, ഡിഡി, എഐആർ സ്റ്റുഡിയോകൾ എച്ച്ഡി-റെഡി ആക്കുന്നതിന് ഡിജിറ്റൽ നവീകരണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടക്കും. പ്രക്ഷേപണ ഉപകരണങ്ങളുടെ വിതരണവും ഇൻസ്റ്റാളേഷനുമായി ബന്ധപ്പെട്ട നിർമ്മാണവും സേവനങ്ങളും വഴി പരോക്ഷമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ സംരംഭം പ്രതീക്ഷിക്കുന്നു. നിലവിൽ ദൂരദർശൻ 28 പ്രാദേശിക ചാനലുകൾ ഉൾപ്പെടെ 36 ടിവി ചാനലുകളും ആകാശവാണി 500-ലധികം പ്രക്ഷേപണ കേന്ദ്രങ്ങളും പ്രവർത്തിപ്പിക്കുന്നു. ഈ പദ്ധതി രാജ്യത്തെ AIR FM ട്രാൻസ്മിറ്ററുകളുടെ കവറേജ്  ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം അനുസരിച്ച് 66% ആയും ജനസംഖ്യ അനുസരിച്ച് 80% ആയും വർദ്ധിപ്പിക്കും.

The Cabinet Committee on Economic Affairs has approved the Broadcasting Infrastructure and Network Development (BIND) scheme. Rs 2,539.61 crore has been earmarked for the project up to 2025-26.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version