യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അതിനുള്ള ചിലവ് പലർക്കും അത്ര ഇഷ്ടപ്പെടില്ല. യാത്രാച്ചിലവില്ലാതെ ഇറങ്ങിത്തിരിക്കുന്ന യാത്രകളാണ് ഹിച്ച്ഹൈക്കിങ്. ഹിച്ച് ഹൈക്കിങ്ങിലൂടെ 20 സംസ്ഥാനങ്ങളും നേപ്പാളും സന്ദർശിച്ച് ശ്രദ്ധേയനാകുകയാണ് അബിൻ ബാബു എന്ന പതിനേഴുകാരൻ.

കോഴിക്കോട് സ്വദേശിയായ അബിൻ പ്ലസ് വൺ വെക്കേഷൻ കാലമാണ് യാത്രകൾക്ക് തിരഞ്ഞെടുത്തത്. തുച്ഛമായ തുക കയ്യിൽ കരുതി യാത്രയാരംഭിച്ച അബിൻ കിട്ടിയ വണ്ടിയിലെല്ലാം കയറിയാണ് 20 ഇന്ത്യൻ സംസ്ഥാനങ്ങളും നേപ്പാളും സന്ദർശിച്ചത്. മുൻപ് പത്താം ക്ലാസ് അവധി സമയത്തും അബിൻ അമ്പത് ദിവസങ്ങളിലായി നിരവധി നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു.

അസുഖബാധിതനായ പിതാവിനെ സന്ദർശിക്കാൻ 14ആം വയസ്സിൽ ബെംഗളൂരുവിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്തതു മുതലാണ് തന്റെ ഏകാന്തയാത്രകൾ ആരംഭിച്ചതെന്ന് അബിൻ പറയുന്നു. ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോളുള്ള സ്വാതന്ത്ര്യവും കോൺഫിഡൻസും അന്ന് മനസ്സിലാക്കി. അതിനുശേഷമാണ് 10ആം തരം കഴിഞ്ഞുള്ള സോളോ ട്രിപ്പ് സംഭവിച്ചത്. എന്നാൽ ആ യാത്ര കൃത്യമായി പ്ലാൻ ചെയ്ത്, ട്രെയിൻ ടിക്കറ്റ് എല്ലാം ബുക്ക് ചെയ്തുള്ളതായിരുന്നു. ആ യാത്രയ്ക്ക് ശേഷമാണ് ഹിച്ച് ഹൈക്കിങ്ങിലേക്കു തിരിയുന്നത്.

ബസ്സുകൾക്കും ട്രെയിനുകൾക്കും പകരം ഇന്റർസ്റ്റേറ്റ് ലോറികളാണ ഹിച്ച്ഹൈക്കിങ് യാത്രകൾക്ക് അബിൻ പ്രധാനമായും ആശ്രയിച്ചത്. ചിലയിടങ്ങളിൽ ലോറി കിട്ടോതെ വന്നപ്പോൾ കിട്ടിയ വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചു യാത്ര തുടർന്നു. ഗുരുദ്വാരകൾ, ക്ഷേത്രങ്ങൾ, പള്ളികൾ തുടങ്ങിയവയിലായിരുന്നു അബിന്റെ താമസം. യാത്രാച്ചിലവിനു പുറമേ താമസച്ചിലവും ഒഴിവാക്കാൻ ഇതു സഹായിച്ചു.

സാഹസികതയ്ക്ക് ഫുൾസ്റ്റോപ്പിടാൻ അബിൻ ഒരുക്കമല്ല. ഭാവിയിൽ പർവതാരോഹകൻ ആകണമെന്നും എവറസ്റ്റ് കീഴടക്കണം എന്നുമാണ് അബിന്റെ ആഗ്രഹം.

17-year-old Abin Babu from Kozhikode, Kerala, has gained recognition for hitchhiking across 20 Indian states and Nepal with minimal expenses, fueled by a passion for solo travel and a dream to conquer Everest.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version