ഇന്ത്യയിൽ നിർമിച്ച ഏറ്റവും വമ്പൻ ചിത്രം എന്ന ലേബലോടെയാണ് നിതേഷ് തിവാരിയുടെ ‘രാമായണ’ ഒരുങ്ങുന്നത്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ നിർമാണച്ചിലവ്, വിഎഫ്എക്സ് എന്നിവയ്ക്കൊപ്പം താരങ്ങൾക്കും വമ്പൻ പ്രതിഫലമാണ് ഉള്ളത്.
ശ്രീരാമനായി എത്തുന്ന രൺബീർ കപൂർ തന്നെയാണ് ചിത്രത്തിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്നത്. രണ്ട് ഭാഗങ്ങൾക്കായി 150 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. കെജിഎഫ് താരം യഷ് ആണ് ചിത്രത്തിൽ രാവണനാകുന്നത്. ഒരു ഭാഗത്തിന് 50 കോടി രൂപയും, മൊത്തം 100 കോടിയുമാണ് അദ്ദേഹത്തിന്റെ പ്രതിഫലം. ചിത്രത്തിൽ ഹനുമാന്റെ വേഷത്തിലെത്തുന്ന സണ്ണി ഡിയോളിന് 20 കോടി രൂപ പ്രതിഫലമായി ലഭിച്ചു. സീതാദേവിയുടെ വേഷത്തിലെത്തുന്ന സായ് പല്ലവിക്ക് ആറ് കോടി രൂപ വീതമാണ് പ്രതിഫലം.
Nitesh Tiwari’s “Ramayana” boasts a star-studded cast, with Ranbir Kapoor earning ₹150 crore and Yash ₹50 crore for Raavan. The two-part epic is reportedly India’s most expensive film, set for Diwali 2026 & 2027 releases.