ഇന്ത്യയിൽ വിദേശ സർവകലാശാലകൾക്ക് ക്യാമ്പസുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള വഴി തുറന്ന് കരട് ചട്ടങ്ങൾ UGC പുറത്തിറക്കി. ആദ്യമായാണ് വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാൻ അനുവാദം നൽകുന്നത്.

ലോകത്തെ മികച്ച 500 സർവകലാശാലകളിൽ നിന്നുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ ഇവിടെ കാമ്പസുകൾ തുറക്കാൻ അനുമതിയുള്ളൂവെന്ന് UGC chairperson M. Jagadesh Kumar  പറഞ്ഞു.

“അവർ റെഗുലർ കോഴ്സുകൾ നടത്തുന്നതിനാൽ, അവരുടെ ഫാക്കൽറ്റിയും റെഗുലർ ആയിരിക്കും. ഒരു സെമസ്റ്ററിന്റെ മധ്യത്തിൽ അധ്യാപകർക്ക് പോകാൻ കഴിയില്ല. ഇത് കൂടാതെ കാമ്പസിലെ സ്ത്രീ സുരക്ഷയും റാഗിംഗും സംബന്ധിച്ച് സംസ്ഥാന, യുജിസി മാർഗനിർദേശങ്ങൾ പാലിക്കേണ്ടിവരും. അവർ ഇന്ത്യൻ നിയമങ്ങൾ മാത്രമേ നടപ്പിലാക്കേണ്ടതുള്ളൂ, ”അദ്ദേഹം പറഞ്ഞു.

മുൻനിര വിദേശ സർവ്വകലാശാലകൾ ഇന്ത്യയിൽ നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അവരുടെ പ്രധാന കാമ്പസിലേതിന് സമാനമാണെന്ന് ഉറപ്പാക്കുമെന്ന് യുജിസി മേധാവി വ്യക്തമാക്കി. യുജിസി അംഗീകാരത്തോടെ വിദേശവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സ്വന്തമായോ രാജ്യത്തെ നിലവിലുളള സ്ഥാപനങ്ങളുമായി ചേർന്നോ ക്യാംപസ് ആരംഭിക്കാം. ആദ്യഘട്ടത്തിൽ പത്ത് വർഷത്തേക്കാണ് പ്രവർത്തനാനുമതി. 9-ാം വർഷം ഇത് പുതുക്കുന്നതിന് അപേക്ഷ നല്കണം. കരട് മാർഗ്ഗനിർദ്ദേശങ്ങൾ  യുജിസി വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ജനുവരി 18 വരെ കരട് ചട്ടത്തിൻമേൽ അഭിപ്രായം പറയാൻ അവസരമുണ്ട്.

1. യോഗ്യത:

ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാൻ അർഹതയുള്ളത് മൊത്തത്തിലുള്ളതോ വിഷയാടിസ്ഥാനത്തിലുള്ളതോ ആയ ആഗോള റാങ്കിംഗിൽ ആദ്യ 500-നുള്ളിൽ സ്ഥാനം നേടിയ സർവ്വകലാശാലകൾക്കാണ്.

2. അംഗീകാരം നൽകൽ:

ഇന്ത്യയിൽ വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (FHEIs) കാമ്പസുകളുടെ സജ്ജീകരണവും പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ UGC ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശ്വാസ്യത, വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമുകൾ, ഇന്ത്യയിലെ വിദ്യാഭ്യാസ അവസരങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള അവയുടെ സാധ്യതകൾ, നിർദ്ദിഷ്ട അക്കാദമിക് ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെ ഓരോ അപേക്ഷയും പാനൽ വിലയിരുത്തുകയും 45 ദിവസത്തിനുള്ളിൽ ശുപാർശകൾ നൽകുകയും ചെയ്യും. കമ്മീഷൻ തുടക്കത്തിൽ തത്വത്തിലുള്ള അംഗീകാരം നൽകും. അനുമതി ലഭിച്ച തീയതി മുതൽ രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാം.

3. പ്രവേശന മാനദണ്ഡവും ഫീസ് ഘടനയും:

വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടെ പ്രവേശന പ്രക്രിയ വികസിപ്പിക്കുന്നതിനുള്ള സ്വയംഭരണാവകാശവും ആഭ്യന്തര, വിദേശ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡവും നിർണയിക്കാം. ഫീസ് ഘടന അവർക്ക് തീരുമാനിക്കാം, എന്നാൽ അത് “സുതാര്യവും ന്യായയുക്തവും” ആയിരിക്കണം. ഫീസ് ഘടന, റീഫണ്ട് നയം, ഒരു പ്രോഗ്രാമിലെ സീറ്റുകളുടെ എണ്ണം, യോഗ്യതാ മാനദണ്ഡങ്ങൾ, പ്രവേശന പ്രക്രിയ എന്നിവ ഉൾപ്പെടെ, പ്രവേശനം ആരംഭിക്കുന്നതിന് 60 ദിവസം മുമ്പെങ്കിലും പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിൽ ലഭ്യമാക്കിയിരിക്കണം.

4. ഫാക്കൽറ്റി:

വിദേശ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അതിന്റെ റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങൾക്കനുസരിച്ച് ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഫാക്കൽറ്റികളെയും സ്റ്റാഫിനെയും റിക്രൂട്ട് ചെയ്യാനുള്ള സ്വയംഭരണാധികാരമുണ്ട്. ഫാക്കൽറ്റിയെയും സ്റ്റാഫിനെയും നിയമിക്കുന്നതിനുള്ള യോഗ്യതകൾ, ശമ്പള ഘടന, മറ്റ് സേവന വ്യവസ്ഥകൾ എന്നിവ തീരുമാനിക്കാം. എന്നിരുന്നാലും, നിയമിക്കപ്പെട്ട ഫാക്കൽറ്റിയുടെ യോഗ്യതകൾ വിദേശസർവകലാശാലയുടെ പ്രധാന കാമ്പസിന് തുല്യമാണെന്ന് FHEI ഉറപ്പാക്കും.

5. വിദ്യാർത്ഥികളുടെ താൽപ്പര്യം സംരക്ഷിക്കൽ:

കമ്മീഷന്റെ മുൻകൂർ അനുമതിയില്ലാതെ ഏതെങ്കിലും കോഴ്സോ പ്രോഗ്രാമോ അവസാനിപ്പിക്കുകയോ കാമ്പസ് അടയ്ക്കുകയോ ചെയ്യരുത്. ഒരു കോഴ്‌സിലോ പ്രോഗ്രാമിലോ തടസ്സം നേരിട്ടാൽ ബാധിതരായ വിദ്യാർത്ഥികൾക്ക് ഒരു ബദൽ നൽകുന്നതിന്  ഉത്തരവാദിത്തമുണ്ടാകും. വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാൻ ഒരു സംവിധാനം ഉണ്ടായിരിക്കും. എന്നിരുന്നാലും, സ്ഥാപനം തങ്ങളുടെ പരാതികൾ പരിഹരിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് യുജിസിയെ സമീപിക്കാം.

6. ഇന്ത്യൻ സ്ഥാപനങ്ങൾ നൽകുന്ന ബിരുദങ്ങളുമായുള്ള തുല്യത:

ഇന്ത്യൻ കാമ്പസിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ഡിഗ്രികൾ വിദേശസർവകലാശാല സ്ഥിതിചെയ്യുന്ന പ്രധാന കാമ്പസിലെ അനുബന്ധ ഡിഗ്രികൾക്ക് തുല്യമായി അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യും.

7. ഇന്ത്യയുടെ ദേശീയ താൽപ്പര്യം സുരക്ഷിതമാക്കൽ:

ഇന്ത്യയുടെ ദേശീയ താൽപ്പര്യത്തെയോ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തെയോ അപകടപ്പെടുത്തുന്ന തരം പ്രോഗ്രാമുകളോ കോഴ്സുകളോ FEHI-കൾ വാഗ്ദാനം ചെയ്യുന്നില്ല. എഫ്ഇഎച്ച്ഐകളുടെ പ്രവർത്തനം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും പൊതുക്രമത്തിനും മര്യാദയ്ക്കും ധാർമ്മികതയ്ക്കും വിരുദ്ധമാകരുത്.

8. ധനകാര്യ പ്രവർത്തനം:

വിദേശ കറൻസി അക്കൗണ്ടുകളുടെ പരിപാലനം, പേയ്‌മെന്റ് രീതി, പണമടയ്ക്കൽ അടക്കമുളള ധനപരമായ കാര്യങ്ങൾ ഉണ്ടെങ്കിൽ അത് ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) 1999 അനുസരിച്ചായിരിക്കും.

The UGC unveiled draft regulations, paving the way for foreign institutions to establish campuses for the first time in India. These universities will also be able to control the admissions procedure, the cost of attendance, and the repatriation of their cash.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version