ആന്റ് ഗ്രൂപ്പിന്റെ 50%-ത്തിലധികം നേരിട്ടും അല്ലാതെയും നിയന്ത്രിച്ചിരുന്ന ജാക്ക് മാ പുനസംഘടനയ്ക്ക് ശേഷം, വെറും 6% മാത്രമേ കൈവശം വയ്ക്കുവെന്ന് ആന്റ് ഗ്രൂപ്പ് പറയുന്നു.
ഷെയർഹോൾഡിംഗ് ഘടനയിലും മാറ്റം വരും.
വോട്ടവകാശം വിനിയോഗിക്കുമ്പോൾ ഇനി യോജിച്ച് പ്രവർത്തിക്കില്ലെന്ന് മായും അതിന്റെ മറ്റ് ഒമ്പത് പ്രധാന ഓഹരി ഉടമകളും സമ്മതിച്ചതായി ആന്റ് ഗ്രൂപ്പ് പ്രസ്താവനയിൽ പറയുന്നു. തൽഫലമായി, ഒരു ഓഹരി ഉടമയ്ക്ക് ആന്റ് ഗ്രൂപ്പിന്റെ മേൽ ഒറ്റയ്ക്കോ കൂട്ടായോ നിയന്ത്രണം ഉണ്ടാകില്ല. ഒരു ബില്ല്യണിലധികം ഉപയോക്താക്കളുള്ള ചൈനയിലെ പ്രധാന ഓൺലൈൻ പേയ്മെന്റ് സംവിധാനമായ അലിപേ നടത്തുന്നത് ആന്റ് ഗ്രൂപ്പ് ആണ്.
ആന്റ് ഗ്രൂപ്പ് രണ്ട് വർഷത്തെ പുനസംഘടനയുടെ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്. ചൈനീസ് അധികാരികൾ സ്ഥാപനത്തിന്
ഒരു ബില്യൺ ഡോളർ പിഴ ചുമത്താൻ ഒരുങ്ങുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ചൈനയിലെ ടെക് ഭീമന്മാർക്ക് നിയന്ത്രണങ്ങൾക്ക് പുറമേ നൂറുകണക്കിന് ബില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു ചൈനീസ് ഭരണകൂടം. 2020-ൽ ചൈനീസ് ബാങ്കിങ് റെഗുലേറ്റർമാരുടെ നയങ്ങളെ വിമർശിച്ചതിന് പിന്നാലെ സർക്കാരിന് അനഭിമതനായി മാറിയ ജാക്ക് മാ പൊതുവേദികളിൽ നിന്ന് പോലും നിരന്തമായി വിട്ടു നിൽക്കുകയായിരുന്നു.
Also Read More Stories: ALIBABA’S FOUNDER JACK MA | Success Story
ലിസ്റ്റിംഗിന് 48 മണിക്കൂർ മുമ്പ്, ചൈനീസ് ഉദ്യോഗസ്ഥർ ആന്റ് ഗ്രൂപ്പിനെ അതിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് ഉപേക്ഷിക്കാൻ നിർബന്ധിച്ചു. ഇത് മായും ചൈനീസ് സർക്കാരും തമ്മിലുള്ള അകൽച്ചയുടെ ആഴം കൂട്ടുന്നതായിരുന്നു. പിന്നീട്, തങ്ങളുടെ മാർക്കറ്റ് ആധിപത്യം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് ആലിബാബയ്ക്ക് 2.8 ബില്യൺ ഡോളർ പിഴയും ഭരണകൂടം ചുമത്തിയിരുന്നു.
2020 മുതൽ രാജ്യത്തെ ടെക് കമ്പനികളെ, പ്രത്യേകിച്ച് ഇ-കൊമേഴ്സ് ഭീമനായ അലിബാബയേയും ആന്റ് ഗ്രൂപ്പിനെയും ചൈനീസ് ഭരണകൂടം അടിച്ചമർത്തിയിരുന്നു. അതുകൊണ്ടൊക്കെയാകാം മായുടെ ഇപ്പോഴത്തെ പിൻവാങ്ങൽ.
It’s been reported that Jack Ma will give up control of the Ant Group where he earlier had more than 50 per cent of voting rights. What does that mean to the Ant Group and Ma? It means Ma would no longer be the ‘control person’ at the company. His shares would fall close to 6 per cent with the new development.