വിപുലമായ സാങ്കേതിക പുരോഗതികളുടെ ഭാഗമായി ഡ്രൈവിംഗ് ലൈസൻസുകളുടേയും രൂപവും, ഭാവവും മാറി. ഒരു ചെറിയ പുസ്തകമോ, ജേർണലോ പോലെയാണ് മുൻപ് ഡ്രൈവിംഗ് ലൈസൻസുകൾ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അവ സ്മാർട്ട് കാർഡുകളായി വികസിച്ചു.
എന്താണ് സ്മാർട്ട് കാർഡ് ഡ്രൈവിംഗ് ലൈസൻസ് ?
കാർഡുകളുടെ രൂപത്തിൽ വരുന്ന ഡ്രൈവിംഗ് ലൈസൻസുകളാണ് സ്മാർട്ട് കാർഡ് ലൈസൻസുകൾ. രൂപത്തിൽ ഇത് ഒരു ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പോലെ തോന്നിക്കും. സ്മാർട്ട് കാർഡ് ലൈസൻസുകളിൽ ഒരു ചിപ്പ് ഉണ്ട്. ബയോമെട്രിക് ഡാറ്റ ഉൾപ്പെടെയുള്ള കാർഡ് ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ ഈ ചിപ്പിൽ സംഭരിച്ചിരിക്കുന്നു. ഈ ഡാറ്റയെല്ലാം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ (RTO) സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്നു.
എങ്ങനെ അപേക്ഷിക്കാം ?
റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (RTO) ആണ് ഡ്രൈവിംഗ് ലൈസൻസുകൾ നിയന്ത്രിക്കുന്ന അതോറിറ്റി. പുതുതായി ലൈസൻസെടുക്കുന്നവർ സ്മാർട്ട് കാർഡ് രൂപത്തിലുള്ള ഡ്രൈവിംഗ് ലൈസൻസുകളെടുക്കുന്നതായിരിക്കും പ്രയോജനപ്രദം. നിലവിൽ പഴയ ലൈസൻസ് കൈവശമുള്ള വർക്ക് ആവശ്യമെങ്കിൽ ഇത് അപ്ഡേറ്റ് ചെയ്യാനും അവസരമുണ്ട്. ഉടമകൾക്ക് അതാത് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ നിന്ന് ഇത് അപ്ഡേറ്റ് ചെയ്യാൻ കഴിയും. കൂടുതൽ വ്യക്തമായ വിവരങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ വെബ്സൈറ്റോ ഏറ്റവും അടുത്തുള്ള ആർടിഒ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്താൽ മതിയാകും. SCDL അപേക്ഷാ പ്രക്രിയകളിൽ ഓരോ സംസ്ഥാനങ്ങളും തമ്മിൽ വ്യത്യാസങ്ങളുണ്ടായേക്കാം.
ഒരു ഓഫ്ലൈൻ സ്മാർട്ട് കാർഡ് ഉപയോഗിച്ച് ഡ്രൈവിംഗ് ലൈസൻസിന് എങ്ങനെ അപേക്ഷിക്കാം :
- ഘട്ടം 1: ഇന്ത്യൻ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ പരിവാഹൻ സേവ പേജ് സന്ദർശിക്കുക.
- ഘട്ടം 2: “ഓൺലൈൻ സേവനങ്ങൾ” എന്നതിന് അടുത്തുള്ള ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന്, “ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ” തിരഞ്ഞെടുക്കുക.
- ഘട്ടം 3: നിങ്ങളുടെ സംസ്ഥാനം, RTO എന്നിവ തിരഞ്ഞെടുക്കുക
- ഘട്ടം 4: നിങ്ങൾക്ക് നിലവിൽ ലേണേഴ്സ് പെർമിറ്റ് ഉണ്ടെങ്കിൽ “Apply Online” ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് “New Driving License”
ഓപ്ഷൻ തിരഞ്ഞെടുക്കുക. - ഘട്ടം 5: വ്യക്തിഗത ഡാറ്റ ഇൻപുട്ട് ചെയ്തും, ആവശ്യമായ ഡോക്യുമെന്റുകൾ സമർപ്പിച്ചും, ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്തും ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ഷെഡ്യൂൾ ചെയ്തും പ്രക്രിയ പൂർത്തിയാക്കുക. ഈ പ്രക്രിയയ്ക്ക് ബയോമെട്രിക് വിവരങ്ങളുടെ ശേഖരണം ആവശ്യമായിരിക്കും
- ഘട്ടം 6: കൃത്യസമയത്ത് പരീക്ഷ എഴുതാൻ RTO സന്ദർശിക്കുക
- ഘട്ടം 7: പരീക്ഷയിൽ വിജയിക്കുകയാണെങ്കിൽ, നിങ്ങൾക്ക് മെയിൽ വഴി SCDL ലഭിക്കും
As a result of similar technology advancements, a driver’s license’s look and feel have changed. The DL used to look like a small book or journal. They have now developed into Smart Cards.
The SCDL stands for Smart Card Driving License.
Smart card licences are driving licences that come in the form of cards. It looks like a debit or credit card. The SCDL has a chip in it. Data about the cardholder, including biometric data, is stored on this chip. All of this data is stored on the servers of the Regional Transport Office (RTO).