വളരട്ടെ ഫ്ലിപ്കാർട്ട് മാർക്കറ്റ് പ്ലേസും
റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, 2022 ഡിസംബർ 29 ന് കമ്പനിയിലേക്ക് പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇടപാടിന് ഫ്ലിപ്പ്കാർട്ട് ഇന്റർനെറ്റ് ബോർഡ് അംഗീകാരം നൽകിയിരുന്നു. ഫ്ലിപ്കാർട്ട് മാർക്കറ്റ്പ്ലേസ് പ്രൈവറ്റ് ലിമിറ്റഡ്, ഫ്ലിപ്കാർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ സിംഗപ്പൂർ ആസ്ഥാനമായുള്ള രണ്ട് സ്ഥാപനങ്ങളിൽ നിന്നാണ് പുതിയ നിക്ഷേപമെന്നാണ് പുറത്തു വരുന്ന വിവരം. ലോജിസ്റ്റിക്സ് ഉൾപ്പെടെ വിവിധ ബിസിനസുകൾക്കായി ഫ്ലിപ്പ്കാർട്ടിന് ഇന്ത്യയിൽ നിരവധി യൂണിറ്റുകളുണ്ട്. ഫ്ലിപ്പ്കാർട്ട് ഇന്റർനെറ്റിന്റെ പ്രധാന വരുമാന സ്രോതസ്സ് വിൽപ്പനക്കാരിൽ നിന്നുള്ള കമ്മീഷനുകളാണ്. വ്യാപാരികൾക്ക് പരസ്യവും മറ്റ് വിൽപ്പന സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണിത്.
ആമസോണിന് അടിതെറ്റുമ്പോൾ
2022 സാമ്പത്തിക വർഷത്തിൽ ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രവർത്തന വരുമാനത്തിൽ 33% വർധനവ് രേഖപ്പെടുത്തി. ഇതോടെ വരുമാനം,10,476 കോടി രൂപയായി. ഫ്ലിപ്പ്കാർട്ടിന്റെ മുഖ്യ എതിരാളിയായ ആമസോൺ ഫുഡ് ഡെലിവറി, എഡ്ടെക്, വിതരണ യൂണിറ്റുകൾ എന്നിങ്ങനെ രാജ്യത്തെ ഒന്നിലധികം ബിസിനസുകൾ അടച്ചുപൂട്ടുകയും പ്രാദേശിക യൂണിറ്റിലെ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നീക്കമെന്നത് ശ്രദ്ധേയമാണ്. ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ആഗോള പിരിച്ചുവിടലിന്റെ ഭാഗമായി ആമസോൺ രാജ്യത്തെ 1,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വിപുലീകരണനീക്കങ്ങളുടെ ഭാഗമായി, ഫ്ലിപ്പ്കാർട്ട് അടുത്തിടെ ഫോൺപേയെ വേർപെടുത്തിയിരുന്നു.
The Singapore-based parent company of Flipkart Internet, the Indian marketplace division of Flipkart, has invested $90 million (Rs 772 crore) in the company. According to a regulatory filing, the board of Flipkart Internet authorised the resolution to inject cash into the company on December 29 of last year.