- ഫാനുകളുടെയും റഫ്രിജറേറ്ററുകളുടെയും വില 12 മുതൽ 20% വരെ വർധിക്കുമെന്ന് റിപ്പോർട്ട്.
- വില വർദ്ധന മുന്നിൽ കണ്ട് കമ്പനികൾ പുതിയ സ്റ്റോക്കുകളുടെ ഷിപ്പിംഗ് ആരംഭിച്ചു.
- പുതുക്കിയ BEE മാനദണ്ഡങ്ങൾ അനുസരിച്ച്, ആഗോള നിലവാരവും യൂണിറ്റുകളുടെ ഉപഭോഗത്തിന്റെ കാര്യത്തിൽ കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി ഊർജ്ജ കാര്യക്ഷമത കൂടുതൽ കർശനമാക്കും.
- മറ്റൊരു മാറ്റത്തിൽ ഒരു റഫ്രിജറേറ്റർ യൂണിറ്റിന്റെ മൊത്തം കപ്പാസിറ്റി (സ്റ്റോറേജ് സ്പേസിന് സമാനമായി) ലിറ്ററായി പറയേണ്ടതുണ്ട്.
പുതുക്കിയ മാനദണ്ഡങ്ങളനുസരിച്ച് 12 ശതമാനം വരെ വില ഉയരുമെന്ന് കണക്കാക്കുമ്പോൾ 5-സ്റ്റാർ റേറ്റഡ് ഉൽപ്പന്നങ്ങൾക്ക് അത് 20 ശതമാനം വരെ ഉയരാം.
സീലിംഗ് ഫാൻ വിൽപ്പനയുടെ 60 ശതമാനം വരുന്ന എൻട്രി ലെവൽ ഫാനുകൾക്ക് ഏകദേശം 10-12 ശതമാനം വില വർദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രാൻഡ് വിലവർദ്ധന തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും, പുതിയ മാനദണ്ഡങ്ങൾ ഉൽപ്പന്ന ശ്രേണിയിലുടനീളം 7-8 ശതമാനം വർദ്ധനവിന് കാരണമാകുമെന്ന് ഓറിയന്റ് ഇലക്ട്രിക് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാകേഷ് ഖന്ന പറഞ്ഞു. രാജ്യത്ത് ആദ്യമായി സീലിംഗ് ഫാനുകൾ നിർബന്ധിത സ്റ്റാർ ലേബലിംഗ് നിയന്ത്രണങ്ങളുടെ പരിധിയിൽ വരികയാണ്.
സിംഗിൾ സ്റ്റാർ റേറ്റിംഗിൽ 5-7ശതമാനം വില ഉയരാം. വിവിധ മോഡലുകളുടെയും സ്റ്റാർ റേറ്റിംഗുകളുടെയും അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങളുടെ വില 2-3 ശതമാനം വരെ ഉയരുമെന്ന് ഗോദ്റെജ് അപ്ലയൻസസിന്റെ പ്രൊഡക്റ്റ് ഗ്രൂപ്പ് ഹെഡ് (റഫ്രിജറേറ്റർ) അനുപ് ഭാർഗവ പറഞ്ഞു.
ശരാശരി ഒരു ഇന്ത്യൻ കുടുംബം ഉപയോഗിക്കുന്ന വൈദ്യുതിയുടെ 20 ശതമാനവും സീലിംഗ് ഫാനുകളാണ്. ഈ സ്റ്റാർ-റേറ്റഡ് ഫാനുകൾ ആത്യന്തികമായി ഉപഭോക്താവിന് പ്രയോജനം ചെയ്യാനും ഊർജ്ജം ലാഭിക്കാനും കാർബൺ എമിഷൻ കുറയ്ക്കാനും സഹായിക്കുമെന്ന് ഹാവെൽസ് ഇന്ത്യ പ്രസിഡന്റ് സൗരഭ് ഗോയൽ പറഞ്ഞു. 1-സ്റ്റാർ റേറ്റഡ് ഫാനുകൾക്ക് കുറഞ്ഞത് 30 ശതമാനവും 5-സ്റ്റാർ റേറ്റഡ് ഫാനുകൾക്ക് 50 ശതമാനം വരെ ഊർജ്ജ ലാഭമാണ് സ്റ്റാർ ലേബലിംഗ് സൂചിപ്പിക്കുന്നതെന്ന് ഉഷ ഇന്റർനാഷണൽ സിഇഒ ദിനേഷ് ഛബ്ര പറഞ്ഞു.
ഫാനുകളുടെ വില, ഉൽപ്പന്നത്തിന്റെ ഡിസൈൻ, സ്റ്റാർ റേറ്റിംഗ് (1 മുതൽ 5 വരെ), എയർ ഡെലിവറി എന്നിവയെ ആശ്രയിച്ചിരിക്കുന്നു, ഛബ്ര കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഫാൻ മാർക്കറ്റ് ഏകദേശം 10,000 കോടി രൂപ വിലമതിക്കുന്നതാണ്. ഇന്ത്യൻ ഫാൻ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരം 200-ലധികം സ്ഥാപനങ്ങൾ ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഓറിയന്റ് ഇലക്ട്രിക്, ഹാവൽസ്, ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ്, ഉഷ ഇന്റർനാഷണൽ, ലുമിനസ് പവർ തുടങ്ങിയവയാണ് സെഗ്മെന്റിൽ പ്രവർത്തിക്കുന്ന മുൻനിര ബ്രാൻഡുകൾ.
Refrigerators and ceiling fans might cost up to 12% more, or possibly up to 20% more for 5-star rated products, after the Bureau of Energy Efficiency (BEE) amended criteria took effect on January 1, 2023. For the first time in the country, ceiling fans are now subject to the nation’s mandated star labelling laws.