ടെക്‌നോപാർക്കിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സഞ്ജീവ് നായർ ചുമതലയേറ്റു. ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം ഓപ്പറേഷൻസ്, ഓപ്പറേഷണൽ സർവീസസ്, ഓർഗനൈസേഷണൽ സ്ട്രാറ്റജി ഇന്നൊവേഷൻ, സ്ട്രാറ്റജിക് പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിൽ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പരിചയമുള്ള സഞ്ജീവ് നായർ മുൻ ആർമി ഓഫീസറും പ്രൊജക്റ്റ്, ഓപ്പറേഷൻസ് മാനേജ്‌മെന്റ് പ്രൊഫഷണലുമാണ്. M.S.M.E അടിസ്ഥാനമാക്കിയുള്ള സൈബർ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്‌സ് സൊല്യൂഷൻസ് എന്നിവയിൽ സെയിൽസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിനെയും അദ്ദേഹം നയിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്‌സലൻസിന്റെ (IDEX) പ്രോഗ്രാം ഡയറക്‌ടർ എന്ന നിലയിൽ, ആർ ആൻഡ് ഡി ഇൻസ്റ്റിറ്റ്യൂട്ടുകൾ, അക്കാദമികൾ, വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുമായി ഇടപഴകിക്കൊണ്ട് പ്രതിരോധ വകുപ്പിലെ നവീകരണവും പ്രോട്ടോടൈപ്പ് വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പരിപാടികൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.

സഞ്ജീവ് നായർ ഐഐടി മുംബൈയിൽ നിന്ന് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ എം ടെക്കും ഗുഡ്ഗാവിലെ മാനേജ്മെന്റ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സായുധ സേനയ്‌ക്കായുള്ള ബിസിനസ് മാനേജ്‌മെന്റിൽ എക്‌സിക്യൂട്ടീവ് പ്രോഗ്രാമും സഞ്ജീവ് നായർ പൂർത്തിയാക്കിയിട്ടുണ്ട്. മധ്യപ്രദേശ് മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ആർമി വാർ കോളേജ് എന്നിവിടങ്ങളിൽ നിന്ന് ടെക്‌നോളജി, ഓപ്പറേഷൻസ്, എച്ച്ആർ, സ്ട്രാറ്റജിക് മാനേജ്‌മെന്റ് എന്നിവയിലും അദ്ദേഹം പഠനം പൂർത്തിയാക്കിയിട്ടുണ്ട്.

Sanjeev Nair has taken charge as the new Chief Executive Officer of Technopark. The Technopark personnel welcomed him when he arrived on Thursday. Sanjeev Nair, a former Army officer and accomplished project and operations management professional, has over 20 years of experience leading large teams in Information Communication Technology System Operations, Operational Services, Organizational Strategy Innovation, and Strategic Project Management on important missions in the Army. Additionally, he oversaw the Sales and Business Development division of an M.S.M.E. focused on Cyber Intelligence and Data Analytics products.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version