പോർട്ടലിന്റെ മാച്ച് മേക്കിംഗ് ഘട്ടം സ്റ്റാർട്ടപ്പുകളെ ഉപദേശകരുമായി ബന്ധിപ്പിക്കാനും, അവരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാനും അനുവദിക്കും. സാമ്പത്തിക നേട്ടങ്ങളിലും സമൂഹത്തിൽ സ്വാധീനമുള്ള, അസാധാരണമായ കഴിവുകൾ പ്രകടിപ്പിച്ച മികച്ച സ്റ്റാർട്ടപ്പുകൾക്കും മന്ത്രി അവാർഡ് നൽകും.
വിജയികൾക്ക് അഞ്ച് ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. മികച്ച ഇൻകുബേറ്ററിനും ഓരോ ആക്സിലറേറ്ററിനും 15 ലക്ഷം രൂപ വീതം നൽകും.
എന്താണ് മാർഗ് ?
സ്റ്റാർട്ടപ്പുകൾക്കായി മെന്റർഷിപ്പ്, സഹായം, പിന്തുണ എന്നിവയുറപ്പാക്കുന്ന ഒരു ഏകജാലക പ്ലാറ്റ്ഫോമാണ് MAARG. വളർച്ച, സ്ട്രാറ്റജി എന്നിവയിൽ വ്യക്തിഗത മാർഗനിർദേശം ലഭിക്കുന്നതിന്, സ്റ്റാർട്ടപ്പുകൾക്ക് അക്കാദമിക് വിദഗ്ധർ, വ്യവസായ വിദഗ്ധർ, വിജയം നേടിയ സംരംഭകർ, പരിചയസമ്പന്നരായ നിക്ഷേപകർ തുടങ്ങിയവരുമായി ഫലപ്രദമായി ബന്ധപ്പെടാനാകും. മെന്റർഷിപ്പ് പ്രോഗ്രാമുകൾ, വീഡിയോ, ഓഡിയോ കോൾ ഓപ്ഷനുകൾ മുതലായവ പോർട്ടലിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.
MAARG പോർട്ടൽ എന്തിന്?
MAARG പോർട്ടലിന്റെ ലക്ഷ്യങ്ങൾ ഇവയാണ് –
1) സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ജീവിതചക്രത്തിലുടനീളം, അവർ കൈകാര്യം ചെയ്യുന്ന പ്രത്യേക മേഖല കേന്ദ്രീകരിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുണ എന്നിവ നൽകുക
2) മെന്ററിംഗ് നൽകുന്നവർക്കും, മെന്റർഷിപ്പ് ആവശ്യമുള്ള സ്റ്റാർട്ടപ്പുകൾക്കുമിടയിലുള്ള ഒരു ഇടനില പ്ലാറ്റ്ഫോമായി പ്രവർത്തിക്കുക.
3) മെന്ററിംഗ് പ്രവർത്തനങ്ങൾ സമയബന്ധിതമായി ട്രാക്കുചെയ്യുന്നു
Also Read: മാർഗം കാട്ടും ‘MAARG’
The Commerce and Industry Minister Piyush Goyal has launched the platform MAARG (Mentorship, Advisory, Assistance, Resilience, and Growth), a portal for mentorship for startups across sectors and geographies. The portal will go live on January 16.