ഗൂഗിൾ മാപ്പിൽ നോക്കിയാൽ ഇനി കെഎസ്ആർടിസി ബസ്സുകളുടേയും സമയം അറിയാം. കെഎസ്ആർടിസിയുടെ റൂട്ടുകളും, സമയവുമാണ് മാപ്പിൽ രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്തെ സിറ്റി ബസ് സർവ്വീസുകളുടെ വിവരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ മാപ്പിൽ ഉൾപ്പെടുത്തി.

ഗൂഗിൾ മാപ്പിലെ പബ്ലിക്ക് ട്രാൻസ്പോർട്ട് സെഗ്മെന്റിലാണ് സൗകര്യം ലഭ്യമാകുക. മറ്റ് സിറ്റി സർക്കുലർ സർവ്വീസുകളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയ ശേഷം ദീർഘദൂര സ്വിഫ്റ്റ് സർവ്വീസുകളുടെ വിവരങ്ങളും മാപ്പിൽ ഉൾപ്പെടുത്താനാണ് പദ്ധതിയിടുന്നത്. ശേഷം മുഴുവൻ കെഎസ്ആർടിസി ബസ്സുകളുടേയും റൂട്ട് ഗൂഗിൾ മാപ്പിൽ ചേർക്കാനാണ് തീരുമാനം.

ജിപിഎസ് ഓണാക്കി നോക്ക്, റൂട്ടറിയാം !

തിരുവനന്തപുരം സിറ്റി സർവ്വീസുകളെക്കുറിച്ചുള്ള വിവരങ്ങൾ മജന്ത, യെല്ലോ, ഗ്രീൻ, ഓറഞ്ച്, റെഡ് തുടങ്ങിയ നിറങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബസ്സുകളിലെ ജിപിഎസ് പ്രവർത്തന സജ്ജമാകുമ്പോൾ, ബസ് എവിടെയെത്തിയെന്ന് മനസിലാക്കാനാകും. പ്രവർത്തനക്ഷമാകുന്നതോടെ, ബസ് എവിടെയെത്തിയെന്ന് ട്രാക്ക് ചെയ്യാനും, കൃത്യസമയത്ത് സ്റ്റോപ്പുകളിൽ എത്തിച്ചേരാനും സാധിക്കും.

The KSRTC bus schedule can be found by looking at Google Maps. The map shows the KSRTC routes and schedules. Information on the Trivandrum city buses has been experimentally added to the map. It will be accessible in Google Maps’ section for public transportation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version