ആക്ടിവ സ്‌കൂട്ടർ ശ്രേണിയുടെ ഏറ്റവും ഉയർന്ന വേരിയന്റ് അവതരിപ്പിക്കാൻ പ്രമുഖ വാഹനനിർമ്മാതാക്കളായ ഹോണ്ട.

ജനുവരി 23ന് വാഹനം വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോണ്ട ആക്ടീവ സ്മാർട്ട് (Honda activa smart) എന്നായിരിക്കും പുതിയ വാ​ഹനത്തിന്റെ പേര്.

സ്റ്റാൻഡേർഡ് മോഡലിന് സമാനമായ109.51 സിസി എഞ്ചിൻ, 7.84 ബിഎച്ച്പി മോട്ടോർ പവർ ഔട്ട്പുട്ട് എന്നിവ വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്.

സ്റ്റാന്‍ഡേര്‍ഡ്, DLX എന്നീ ആക്ടീവയുടെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഹോണ്ട ആക്ടിവ സ്മാര്‍ട്ടിന്റെ ഭാരം 1 കിലോ​ഗ്രാം കുറവാണ്. 73,359 മുതൽ എക്‌സ്‌ഷോറൂം വിലയുള്ള ഹോണ്ടയുടെ നിലവിലുള്ള എല്ലാ പതിപ്പുകളേക്കാളും വില കൂടുതലായിരിക്കും സ്മാർട്ട് വേരിയന്റിന് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2001ലാണ് ഹോണ്ട ആദ്യമായി ആക്ടീവ അവതരിപ്പിച്ചത്, ഈ ശ്രേണിയിലെ ആറാമത്തെ വാഹനമാണ് വരാനിരിക്കുന്ന ആക്ടീവ സ്മാർട്ട്.

സാങ്കേതികവിദ്യയിൽ നൂതനത്വം

പുതിയ ആന്റി-തെഫ്റ്റ് സിസ്റ്റമാണ് ഹോണ്ട ആക്ടീവ സ്മാർട്ട് വേരിയന്റിൽ പ്രതീക്ഷിക്കുന്ന മറ്റൊരു വലിയ മാറ്റം. നിലവിലുള്ള ഹോണ്ട ഇഗ്‌നിഷന്‍ സെക്യൂരിറ്റി സിസ്റ്റത്തിന്റെ ചെലവ് കുറഞ്ഞ പതിപ്പായിരിക്കും ഇതെന്നാണ് സൂചന. ഷൈന്‍ അടക്കമുള്ള മറ്റ് ഹോണ്ട ബൈക്കുകളിലേക്കും ഈ പുതിയ ആന്റി-തെഫ്റ്റ് സംവിധാനം കടന്നുവരാനുള്ള സാധ്യതയുണ്ട്. വലിയ മോട്ടോർ വാഹനങ്ങളിൽ മാത്രം ഉപയോ​ഗിക്കാറുള്ള സിസ്റ്റമാണിത്. നേരത്തെ, ഹോണ്ട 2-വീലറുകൾ PS4 സ്കൂട്ടറുകളിലും, മോട്ടോർബൈക്കുകളിലും ഹോണ്ട ഇക്കോ ടെക്നോളജി (HET) ഉപയോഗിച്ചിരുന്നു. PS6 പരിവർത്തനത്തോടെ, വാഹനങ്ങളിലെ ഘർഷണം കുറയ്ക്കാൻ സ്മാർട്ട് പവർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. മെച്ചപ്പെട്ട പുത്തൻ സാങ്കേതിക വിദ്യകളാണ് ഹോണ്ടയുടെ ഈ പുതിയ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി പുറത്തിറക്കിയ പുതിയ ടീസർ വെളിപ്പെടുത്തുന്നു. ജനുവരി 23 ന് കമ്പനി ബൈക്കിന്റെ പൂർണ്ണമായ സാങ്കേതിക വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Honda two-wheelers India readies to launch Honda Activa Smart Hybrid on January 23. The new Hybrid model will have the same 109.51cc engine. Its motor power output will be at a higher 7.8 bhp. The Honda Activa Smart will have a gross vehicle weight of 279 kg

More Honda Related Articels

Share.

Comments are closed.

Exit mobile version