ജനപ്രിയ വാഹനനിർമാതാക്കളായ Maruti Suzuki രാജ്യത്ത് 17,362 വാഹനങ്ങൾ തിരിച്ചുവിളിച്ചു.
ജനപ്രിയ വാഹനനിർമാതാക്കളായ Maruti Suzuki രാജ്യത്ത് 17,362 വാഹനങ്ങൾ തിരിച്ചുവിളിച്ചു. എയർബാഗ് കൺട്രോളറുകൾ തകരാറിലായതിനെ തുടർന്നാണ് Maruti Suzuki17,362 വാഹനങ്ങൾ തിരിച്ചുവിളിച്ചത്. Alto K10, S-Presso, Eeco,Brezza, Baleno എന്നീ കാർ മോഡലുകളാണ് തിരിച്ചുവിളിച്ചിട്ടുളളത്.
2022 ഡിസംബർ 8 മുതൽ 2023 ജനുവരി 12 വരെ നിർമ്മിച്ച മോഡലുകളാണ് റീകോൾ ചെയ്തിരിക്കുന്നത്.
മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എക്സ്ചേഞ്ച് ഫയലിംഗ് പറയുന്നതനുസരിച്ച് “ബാധിക്കപ്പെട്ട ഭാഗത്ത് ഒരു തകരാറുണ്ടെന്ന് സംശയിക്കുന്നു, ഇത് അപൂർവ സന്ദർഭങ്ങളിൽ വാഹനാപകടമുണ്ടായാൽ എയർബാഗുകളും സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനറുകളും വിന്യസിക്കാതിരിക്കാൻ ഇടയാക്കും.” കേടായ ഭാഗം മാറ്റിയില്ലെങ്കിൽ വാഹനങ്ങൾ ഓടിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് കമ്പനി ഉപഭോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. മാരുതി സുസുക്കിയുടെ അംഗീകൃത വർക്ക്ഷോപ്പുകൾ ബാധിത വാഹന ഉടമകളുമായി ബന്ധപ്പെടുമെന്നാണ് കമ്പനി അറിയിച്ചിട്ടുളളത്.
Read More: Maruti Suzuki Related News
അതേസമയം, ജനുവരി 16 മുതൽ മാരുതി സുസുക്കി മോഡലുകളിലുടനീളം കാർ വില 1.1 ശതമാനം വർധിപ്പിച്ചിരുന്നു. 2022 ഏപ്രിലിലെ വർദ്ധനയ്ക്ക് ശേഷം ഈ സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കി നടത്തുന്ന രണ്ടാമത്തെ വില വർദ്ധനയാണിത്.
വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളുടെ ആഘാതം നികത്താൻ കാർ വില ഉയർത്തുമെന്ന് ഡിസംബറിൽ കമ്പനി അറിയിച്ചിരുന്നു. 2023 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന കർശനമായ എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി മോഡൽ ശ്രേണി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ ഉണ്ടാക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
എൻട്രി ലെവൽ ചെറുകാർ ആൾട്ടോ മുതൽ എസ്യുവി ഗ്രാൻഡ് വിറ്റാര വരെയുള്ള നിരവധി വാഹനങ്ങൾ മാരുതി സുസുക്കിയുടെ ജനപ്രിയ ശ്രേണിയിലുണ്ട്.
Citing defective airbag controllers as the reason, Maruti Suzuki has recalled 17,362 vehicles. Affected models include Alto K10, S-Presso, Grand Vitara, Eeco, Brezza, and Baleno manufactured between December 8, 2022, and January 12, 2023. Authorised workshops of Maruti Suzuki will get in touch with the affected vehicle owners. According to an exchange filing by Maruti Suzuki, there is a possible defect in the affected part, which might result in the non-deployment of the airbags and seat belt pretensioner if a vehicle crash occurs. The company advised the customers to not drive or use the vehicles before replacing the defective part.