ഗൾഫിലേയും, മറ്റ് രാജ്യങ്ങളിലേയും എൻആർഐകൾക്ക് (നോൺ റസിഡന്റ് ഇന്ത്യക്കാർ) യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ഉപയോഗപ്പെടുത്താനുള്ള തീരുമാനം അടുത്തിടെയാണ് പുറത്തുവന്നത്.

സിംഗപ്പൂർ, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, യുഎസ്എ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുകെ എന്നിങ്ങനെ 10 രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാകുക.

യുഎഇയിലെ ഫിൻടെക് സംരംഭങ്ങളിൽ തീരുമാനം വലിയ ചലനമാണ് സൃഷ്ടിച്ചത്. മിക്ക സ്ഥാപനങ്ങളും സൗകര്യം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലുമാണ്.

യുഎഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജനറേറ്റഡ് ഫിനാൻസ് പ്ലാറ്റ്‌ഫോമായ Xare ആണ് ഇക്കാര്യത്തിൽ ആദ്യ ചുവട് മുന്നോട്ടുവെച്ചിരിക്കുന്നത്. അന്താരാഷ്ട്ര കാർഡ് ഉടമകൾ ഉൾപ്പെടെയുള്ള ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള 63 ദശലക്ഷം ക്യുആർ കോഡുകൾ സ്കാൻ ചെയ്യാനും, പൂജ്യം നിരക്കിൽ തൽക്ഷണം പണമടയ്ക്കാനും സൗകര്യമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ പ്ലാറ്റ്‌ഫോമായ റൈവുമായി ഏറ്റെടുക്കൽ കരാറിൽ ഒപ്പുവച്ചിരിക്കുക യാണിപ്പോൾ Xare.

Latest Updated ON UPI

ഏറ്റെടുക്കലിന്റെ ഗുണങ്ങൾ

ബെംഗളൂരു ആസ്ഥാനമായാണ് റൈവ് പ്രവർത്തിക്കുന്നത്.

ഇന്ത്യ സന്ദർശിക്കുന്ന ദശലക്ഷക്കണക്കിന് എൻആർഐകൾക്കും, വിദേശ വിനോദസഞ്ചാരികൾക്കും, അന്താരാഷ്ട്ര കാർഡുകൾ കൈവശമുള്ള ബിസിനസ്സ് യാത്രക്കാർക്കും യുപിഐ ആക്സസ് നൽകാൻ ഈ ഏറ്റെടുക്കൽ Xare-നെ പ്രാപ്തമാക്കും.

രാജ്യത്തെ ഉപയോക്താക്കൾക്കുള്ള ഓഫർ വിപുലീകരിക്കാനും, പരമ്പരാഗത ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളേയും ആശ്രയിക്കുന്നവർക്ക് എളുപ്പത്തിൽ ധനസഹായം ലഭ്യമാക്കാനും ഈ ഏറ്റെടുക്കൽ Xare-നെ പ്രാപ്തമാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നിവയാണ് എൻആർഐകൾക്ക് അവരുടെ നോൺ റെസിഡൻഷ്യൽ (NRE/NRO) അക്കൗണ്ടുകളിൽ നിന്ന് യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഡിജിറ്റലായി ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള പട്ടികയിലെ ജിസിസി രാജ്യങ്ങൾ. ഈ നീക്കം മാസ്റ്റർകാർഡ്, വിസ തുടങ്ങിയ കമ്പനികളിലും മണി എക്‌സ്‌ചേഞ്ചുകളിലും വലിയ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Lately, India had decided to open up Unified Payments Interface (UPI) to NRIs in ten select countries. The new decision allows NRIs to use their international number connected with Indian accounts for UPI transactions. Like any other Indian users, now NRIs too can use UPI for merchant payment as well as peer-to-peer payment. This move created a wave among remittances-focused fintech ventures in the UAE.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version