2024 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ നിരോധിക്കാൻ യുഎഇ തീരുമാനം. 2024 ജനുവരി 1 മുതൽ ഇത്തരം ബാഗുകളുടെ ഇറക്കുമതി, ഉൽപ്പാദനം, വിതരണം എന്നിവ പൂർണ്ണമായും നിരോധിക്കും
- 2026 ജനുവരി 1 മുതൽ പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, കട്ട്ലറികൾ എന്നിവയ്ക്കും നിയമം ബാധകമാകുമെന്നാണ് സൂചന.
- സ്പൂണുകൾ, ഫോർക്കുകൾ, കത്തികൾ, ചോപ്സ്റ്റിക്കുകൾ, സ്ട്രോകൾ എന്നിവയും നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.
- ഭക്ഷ്യ സാധനങ്ങൾ ഫ്രഷ് ആയി സൂക്ഷിക്കാനുപയോഗിക്കുന്ന കനം കുറഞ്ഞ ബാഗ് റോളുകളുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണമില്ല.
- വ്യക്തമായ ലേബലിംഗുള്ള, കയറ്റുമതി ചെയ്യുന്നതും, പുനർകയറ്റുമതി സാധ്യമായതുമായ ഉൽപ്പന്നങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കി.
- ഷോപ്പിംഗ് സെന്ററുകളും, റീട്ടെയിൽ സ്റ്റോറുകളും ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്ന് നിർദ്ദേശമുണ്ട്.
- യുഎഇയിൽ റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച ബാഗുകളും ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Related Tags: Plastic Waste | Waste Management
പ്ലാസ്റ്റിക്കിനോട് ബിഗ് നോ
നാല് എമിറേറ്റുകളിൽ ഇതിനോടകം തന്നെ പ്ലാസ്റ്റിക് ബാഗുകൾക്കുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 2022 മുതൽ തന്നെ ഷാർജയിലും, ദുബായിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ബാഗുകൾക്ക് 25 ഫിൽ താരിഫ് ഏർപ്പെടുത്തിയിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് യുഎഇയുടെ തലസ്ഥാനമായ അബുദാബി 2022 ജൂണിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. 2020 മുതലാണ് സിംഗിൾ യൂസ് പ്ലാസ്റ്റിക് പോളിസി അബുദാബിയിൽ നടപ്പിലാക്കി തുടങ്ങിയത്. ആരോഗ്യകരമായ പരിസ്ഥിതി നിലനിർത്തുക, സുസ്ഥിര ജീവിതരീതി പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനം ചെറുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി. 90 ലേറെ രാജ്യങ്ങളിലാണ് നിലവിൽ ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾക്ക് വിലക്കുള്ളത്.
To protect the environment, the UAE will ban single-use plastic shopping bags from January 2024. From January 2026, the UAE will ban plastic products such as cutlery, cups and lids, plates, and pipettes. Styrofoam containers used for takeaway food packaging will also be banned from 2026.