Abu Dhabi Golden Visaയുടെ കാലാവധി 10 വർഷമാക്കി, വിസ ലഭിക്കുന്നവർക്ക് കുടുംബത്തെ സ്പോൺസർ ചെയ്യാനാകുമോ?

ലോകത്തെ മികച്ച ടാലന്റുള്ളവരെ കാത്തിരിക്കുന്ന ഗോൾ‍ഡൻ വിസയ്ക്ക് 10 വർഷത്തെ കാലാവധി നിശ്ചയിച്ച് അബുദാബി. അബുദാബിയിൽ 10 വർഷം വരെ താമസിക്കാനും, ജോലി ചെയ്യാനും വിസ അനുവദിക്കും.

നേരത്തെ 5 വർഷമായിരുന്ന ഗോൾഡൻ വിസയുടെ കാലാവധിയാണ് 10 വർഷമായി നീട്ടിയത്. ഡോക്ടർമാർ, സ്പെഷ്യലിസ്റ്റുകൾ, സയന്റിസ്റ്റുകൾ, ഇന്നവേറ്റേഴ്സ് തുടങ്ങി പ്രൊഫഷണലുകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് Abu Dhabi Residents Office ‍ഡയറക്ടർ‌ ഓഫ് ഓപ്പറേഷൻസ് Mark Dorzi വ്യക്തമാക്കി. ഗോൾഡൺ വിസ ഹോൾഡർക്ക് ഭാര്യയേയും കുട്ടികളേയും മാതാപിതാക്കളേയും സ്പോൺസർ ചെയ്യാനുമാകും.

ദുബായ് ഈ വർഷം കുതിക്കും, റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്ന വനിതകളുടെ എണ്ണം ഗണ്യമായി കൂടുന്നു

ഈ വർഷം ലോകത്ത് പ്രോപ്പർട്ടി വില ഏറ്റവും കൂടുന്ന നഗരമായി ദുബായ് മാറും. കൊമേഴ്സ്യൽ, റസിഡൻസ് പ്രോപ്പർട്ടികൾക്ക് വില പതിമൂന്നര ശതമാനം വർദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. ലോകത്തെ ഹൈനെറ്റ് വർത്ത് ആളുകളുടെ പ്രിയപ്പെട്ട ഇടമായി ദുബായ് മാറുന്നതാണ് ഡിമാൻഡ് വർദ്ധിക്കാനുള്ള ഒരു കാരണം.  ദുബായിലെ റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ നിക്ഷേപിക്കുന്ന വനിതകളുടെ എണ്ണത്തിൽ ഗണ്യമായ കുതിപ്പ്.

എല്ലാ രംഗത്തും വനിതകളെ പ്രോത്സാഹിപ്പിക്കാനുള്ള ദുബായ് സർക്കാരിന്റെ പരിശ്രമത്തിന്റെ ഫലമാണ് വനിതാ പങ്കാളിത്തത്തിലെ വർദ്ധനയെന്ന് ന്യൂസ് എജൻസി WAM 

പ്രമുഖ ബിസിനസ് സ്ക്കൂളായ EM Normandie (നോർമന്റി ) അവരുടെ ആദ്യ മിഡിൽ ഈസ്റ്റ് ക്യാംപസ് തുറന്നു


ബിസിനസ് മാനേജ്മെന്റിൽ ലോകത്തെ ഏറ്റവും മികച്ച ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നായ EM Normandie (നോർമന്റി ) ആദ്യ ക്യാംപസ് Dubai Knowledge Parkൽ തുറന്നു. UAE പ്രസിഡന്റ് Sheikh Mohamed Bin Zayed Al Nahyan ഫ്രഞ്ച് പ്രസിഡന്റ് Emmanuel Macronമായി കഴിഞ്ഞ വർഷം നടത്തിയ ചർച്ചയിലെ ക്ഷണം അനുസരിച്ചാണ് ഫ്രാൻസ് ആസ്ഥാനമായ ബിസിനസ് ക്യാംപസ് ദുബായിലേക്ക് വരുന്നത്

ട്രിപ്പിൾ ക്രൗൺ അക്രഡിറ്റേഷനോടെ ബാച്ചിലേഴ്സ് പ്രോഗ്രാമുള്ള യുഎഇയിലെ ആദ്യ സ്പെഷ്യലൈസ്ഡ് ബിസിനസ് സ്ക്കൂളായിരിക്കും EM Normandie 

1000 കോടി ബിസിനസ് ലക്ഷ്യമിട്ട് UAE-Israel ഉഭയകക്ഷി ധാരണ, പ്രാധാന്യം നേടുക അഗ്രി ടെക് ഉൾപ്പെടെയുള്ള മേഖലകൾ

ബിസിനസ് രംഗത്തെ  ഉഭയകക്ഷി സഹകരണത്തിനുള്ള ആദ്യ നിർണ്ണായക യോഗത്തിൽ സാമ്പത്തിക മേഖലയിലെ പുത്തൻ സാധ്യതകൾ തുറക്കാൻ ചർച്ച നടന്നതായി  UAE Ministry of Finance വ്യക്തമാക്കി. പരസ്പരം നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള 2020ലെ ധാരണയുടെ ചുവട് പിടിച്ചാണ് ചർച്ച. യുഎഇ ധനമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി Younis Haji Al Khoori ആണ് ചർച്ച നയിച്ചത്. agri-tech, renewable energy, advanced technology എന്നീ മേഖലകളിൽ സഹകരണം വേഗത്തിലാക്കും.

5 വർഷത്തിനുള്ളിൽ 1000 കോടി ഡോളറിന്റെ ബിസിനസ്സാണ് UAE ഇസ്രയേൽ സഹകരണം ലക്ഷ്യമിടുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version