“എന്റെ മിൽ” എന്ന ഈ സ്റ്റാർട്ടപ്പിന്റെ ഉടമ യുവ സംരംഭകനായ അരുൺ കുമാർ ജി.എൽ ആണ്. മുത്തച്ഛനും അച്ഛനുമെല്ലാം സംരംഭകരായതിനാൽ പാരമ്പര്യവഴിയേ നീങ്ങാൻ അരുണും ഉറപ്പിച്ചു.
സംരംഭം തുടങ്ങാൻ ആലോചിച്ചപ്പോൾ അരുണിന് പ്രചോദനമായത് 1980-ൽ തുടങ്ങിയ മുത്തച്ഛന്റെ “ജനതാ മിൽ” ആണ്. തിരുവനന്തപുരം നാലാഞ്ചിറ ബഥനി കോളേജിൽ നിന്ന് ബികോം കഴിഞ്ഞ് അരുൺകൂമാർ കൊച്ചിയിലെ ഏതാനും കമ്പനികളിൽ മൂന്ന് വർഷത്തോളം ജോലി ചെയ്തു. അമ്മയുടെ പെട്ടെന്നുള്ള വിയോഗവും പിതാവിന്റെ ആരോഗ്യപ്രശ്നങ്ങളും ജന്മനാട്ടിൽ താമസമാക്കാനുളള തീരുമാനത്തിലേക്ക് നയിച്ചു. ചെറിയ ചെറിയ ജോലികൾ വിട്ട് സ്വന്തമായി എന്തെങ്കിലും തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ച അരുൺകുമാർ കുടുംബ ബിസിനസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു. അങ്ങനെയാണ് എന്റെ മില്ലിന് രൂപം നൽകുന്നത്.
ആശയം പഴയത്, സാങ്കേതികത പുതിയത്
2022 ഓഗസ്റ്റിലാണ് അരുൺ ഈ സംരംഭം പൂജപ്പുരയിൽ ആരംഭിച്ചത്. മിൽ എന്നത് ഒരു പഴയ ആശയമാണെങ്കിലും പുതിയ സാങ്കേതികതയും കാഴ്ചപ്പാടുകളും കൊണ്ട് എന്റെ മില്ലിനെ ഒരു ഹൈടെക് സംരംഭമാക്കി അരുൺകുമാർ മാറ്റി. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് അരുൺകുമാർ പറയുന്നു. വളരെ ഫ്രഷ് ആയി പ്രോസസ് ചെയ്തെടുക്കുന്ന വെളിച്ചെണ്ണയും പൊടികളുമെല്ലാം ഉപഭോക്താക്കൾക്ക് മായമില്ലാത്ത ഉല്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. പൊടിക്കുന്നതിന് മുമ്പ് ധാന്യങ്ങൾ, മറ്റു Raw Material എല്ലാം നല്ലപോലെ ക്ലീൻ ചെയ്തതിന് ശേഷമാണ് പൊടിക്കുന്നത്. Product ലിസ്റ്റിൽ നൂറിലധികം ഉല്പന്നങ്ങളുണ്ട്. ആവശ്യമായവ മാത്രം തയാർ ആക്കി പാക്കറ്റിൽ ആക്കി എന്റെ മിൽ സ്റ്റോറിൽ ഉണ്ടാവും. അതിന് പുറമെ ഓർഡർ തരുന്നത് പോലെ ചെയ്ത് കൊടുക്കും അരുൺ പറയുന്നു.
Poojapura in Thiruvananthapuram is home to a “Ente Mill.” a modern mill that produces oils, flours, health mixes, spices, and other products. Young businessman Arun Kumar GL is the proprietor of this new company called “Ente Mill.” Arun made the decision to take the conventional route because his grandfather and father were both entrepreneurs.