പുതിയ ശ്രേണിയിലുള്ള ഏറ്റവും ചെലവേറിയ, രണ്ട് ഇ-ബൈക്കുകൾ പുറത്തിറക്കി ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇമോട്ടോറാഡ്. അൾട്രാ പ്രീമിയം ഡെസേർട്ട് ഈഗിൾ, നൈറ്റ്‌ഹോക്ക് എന്നിവയാണ് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് അവതരിപ്പിച്ച ഇ-ബൈക്കുകൾ.
രാജ്യത്തിനകത്ത് നിർമ്മിച്ചവയാണെന്ന് കമ്പനി അവകാശപ്പെടുന്നു. അടുത്തിടെ പുറത്തിറക്കിയ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 ക്രൂയിസറിനേക്കാൾ വില കൂടുതലാണ് ഇരുവാഹനങ്ങൾക്കും.
ഡെസേർട്ട് ഈഗിളിന് 4,75,000 രൂപയും നൈറ്റ്‌ഹോക്കിന് 5 ലക്ഷം രൂപയുമാണ് വില വരുന്നത്. EMotorad-ന്റെ ഓൺലൈൻ മാർക്കറ്റ്പ്ലെയ്സിൽ നിന്ന് ഉപയോക്താക്കൾക്ക് വാഹനങ്ങൾ വാങ്ങാം. ഈ ഇ-ബൈക്കുകളിൽ മികച്ച മൗണ്ടൻ ബൈക്കിംഗ് ആപ്ലിക്കേഷനുകളും ഉൾപ്പെടുത്തിയിരിക്കുന്നു. 120nm പീക്ക് ടോർക്ക് ഉൽപ്പാദിപ്പിക്കുന്ന, ബഫാങ് 250 വാട്ട് മിഡ് ഡ്രൈവ് മോട്ടോർ ആണ് ഡെസേർട്ട് ഈഗിളിലുള്ളത്. മോഷൻ കൺട്രോൾ ഡാംപർ, ഫ്രണ്ട് ആൻഡ് റിയർ ഡിസ്ക് ബ്രേക്കുകൾ എന്നിവ പ്രധാന സവിശേഷതകളാണ്. 17.5 Ah ബാറ്ററിയുള്ള അലുമിനിയം ഫ്രെയിമിലാണ് നൈറ്റ്‌ഹോക്ക് എത്തുന്നത്. 150mm ട്രാവൽ ഫോർക്ക്, 120nm പീക്ക് ടോർക്ക് നൽകുന്ന 250W ബഫാംഗ് മിഡ് ഡ്രൈവ് മോട്ടോർ എന്നിവ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ഇലക്ട്രിക് പവറിൽ മാത്രം
105 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ വാഹനങ്ങൾക്ക് കഴിയുമെന്നാണ് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നത്.
സ്റ്റാർട്ടപ്പ് വക പുതിയ സാങ്കേതികവിദ്യയും
പുതിയ ഇലക്ട്രിക്ക് ബൈക്കുകൾ കൂടാതെ, സൈക്കിളുകളിലേക്കും ഇ-ബൈക്കുകളിലേക്കും സംയോജിപ്പിക്കാൻ കഴിയുന്ന ഒരു സ്മാർട്ട് സാങ്കേതികവിദ്യയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ EMotorad ആപ്പിന്റെ സഹായത്തോടെ ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച്
വാഹനത്തിന്റെ ചലനം നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനവുമുണ്ട്. അമിഗോ എന്ന ബിൽറ്റ്-ഇൻ സ്മാർട്ട് അസിസ്റ്റന്റ് സിസ്റ്റമാണ് മറ്റൊരു സവിശേഷത. സ്‌മാർട്ട് ഡിസ്‌പ്ലേയ്‌ക്ക് ഹൃദയമിടിപ്പ്, മൈലേജ്, വേഗത എന്നിവയടക്കമുള്ള തത്സമയ വിവരങ്ങൾ കാണിക്കാനാകും.
വിപുലീകരണം, നിക്ഷേപം, ഭാവി പദ്ധതികൾ
ഇലക്ട്രിക് സൈക്കിൾ സെഗ്‌മെന്റ് ആഗോളതലത്തിൽ, പ്രത്യേകിച്ച് ലോകത്തിന്റെ വികസിത ഭാഗങ്ങളിൽ അതിവേഗം വളരുന്ന സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകളിൽ ഒന്നാണ്. കയറ്റുമതിയിൽ EMotorad വിപുലമായി ശ്രദ്ധ കേന്ദ്രീകരിച്ചതിൽ അതിശയിക്കാനില്ല. വാസ്തവത്തിൽ, കമ്പനിയുടെ വിൽപ്പനയുടെ 70 ശതമാനവും വിദേശ വിപണിയിൽ നിന്നാണ്. നിലവിൽ, പ്രതിവർഷം ഏകദേശം 100,000 യൂണിറ്റുകളുടെ നിർമ്മാണ ശേഷി കമ്പനിയ്ക്കുണ്ട്. ഇത് 2023 അവസാനത്തോടെ 300,000 യൂണിറ്റായി ഉയർത്തും. രാജ്യത്ത് 22 കോടിയോളം രൂപ നിക്ഷേപിക്കാനും സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നുണ്ട്. അടുത്ത 3 വർഷത്തേക്ക്, 10 മില്യൺ ഡോളറിലധികം വരുമാനം നേടാനാണ് ലക്ഷ്യമിടുന്നത്.
Pune-based EV startup EMotorad brings about two premium e-bike ranges. They are the ‘Elite Range’ and the ‘X-Factor’ range. The Elite Range includes Desert Eagle and Nighthawk models