കേരളാ ബ്രാന്ഡ് ഉല്പന്നങ്ങൾ ആഗോള വിപണിയിലേക്ക്
കേരളത്തിൽ നിർമിക്കുന്ന ഉല്പന്നങ്ങൾക്ക് ഗുണമേന്മ സാക്ഷ്യപ്പെടുത്തി കേരള ബ്രാൻഡ് നൽകി ദേശീയ രാജ്യാന്തര വിപണികളിൽ എത്തിക്കാനുളള പദ്ധതികളിലാണ് സർക്കാർ. ഉല്പന്ന വില്പനയ്ക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോം അടുത്ത സാമ്പത്തിക വർഷം സജ്ജമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കേരളത്തിന്റെ സംരംഭകവർഷം പദ്ധതി ദേശീയ അംഗീകാരം നേടിയിരുന്നു. ഈ പശ്ചാത്തലത്തിൽ വികസന സാധ്യതയുള്ള ആയിരം സംരംഭങ്ങളെയെങ്കിലും നൂറു കോടി വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളാക്കാനാണ് അടുത്ത ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ട സ്ഥാനത്ത് ഒന്നര ലക്ഷം യൂണിറ്റുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.
2022 – 23 ൽ ഇതുവരെ 1,22,560 സംരംഭക യൂണിറ്റുകളാണ് റജിസ്റ്റർ ചെയ്തിട്ടുളളത്. സംരംഭകവർഷം ആരംഭിച്ച് 245 ദിവസം കൊണ്ടാണ് ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങിയത്. കണക്കുപ്രകാരം ഇതിലൂടെ 7495.52 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 2,64, 319 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. നാല്പതിനായിരത്തോളം വനിതാ സംരംഭക യൂണിറ്റുകളാണ് ആരംഭിച്ചത്. ഇതിലൂടെ 1492 കോടി രൂപയുടെ നിക്ഷേപമെത്തി. 78,311 പേർക്ക് തൊഴിലും ലഭിച്ചു. ഈ നേട്ടങ്ങളെല്ലാം പരിഗണിച്ചാണ് വ്യവസായ വകുപ്പിന്റെ സംരംഭകവർഷം പദ്ധതിക്ക് രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസ് എന്ന ദേശീയ അംഗീകാരം ലഭിച്ചത്.
12710 സംരംഭങ്ങൾ ആരംഭിച്ച തൃശൂർ ജില്ലയിലാണ് സംരംഭക വർഷം പദ്ധതിയിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുളളത് 11826 യൂണിറ്റുകളുളള എറണാകുളം ജില്ലയാണ്. മലപ്പുറം, കൊല്ലം , കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും പതിനായിരത്തിലധികം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. വ്യാപാര മേഖലയിലാണ് കൂടുതൽ സംരംഭങ്ങളും ആരംഭിച്ചിട്ടുള്ളത്. 41141 സംരംഭങ്ങളിലൂടെ 2371 കോടിയുടെ നിക്ഷേപവും 76022 തൊഴിലവസരങ്ങളുമാണ് ഈ മേഖലയിൽ ഉണ്ടായത്.
By certifying quality and introducing products to the domestic and international markets, the government intends to provide Kerala brand to the goods produced in Kerala. According to reports, the internet platform for goods sales will be completed by the following fiscal year.