ആരാധകരുടെ മനം കവർന്ന് ഇന്ത്യൻ വിപണി കീഴടക്കാൻ മാത്രമല്ല, ഇന്ത്യൻ ഹാർഡ്വെയർ നിർമാണ രംഗത്ത് ആധിപത്യമുറപ്പിക്കാനും തുനിഞ്ഞിറങ്ങിയിയിരിക്കുകയാണ് മൊബൈൽ വമ്പൻ Apple.
ഇന്ത്യയിൽ നിന്നുള്ള ഫോൺ നിർമാണം 25% കൂട്ടാൻ ആപ്പിൾ
ഇന്ത്യയിൽ നിന്നുള്ള ഫോൺ നിർമാണം 25 ശതമാനം വർദ്ധിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത് കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ്. ആപ്പിൾ മറ്റൊരു വിജയകഥയാണെന്നും ആപ്പിൾ നിലവിൽ ഇന്ത്യയിൽ ഇതിനകം അഞ്ച് മുതൽ ഏഴ് ശതമാനം വരെ നിർമ്മാണം നടക്കുന്നുണ്ടെന്നും പീയുഷ് ഗോയൽ വ്യക്തമാക്കി. ഇന്ത്യയിൽ നിർമ്മിച്ച പുതിയ മോഡലുകൾ ഇപ്പോൾ അവർക്കുണ്ടെന്നും ഉത്പാദനം 25 ശതമാനം വർദ്ധിപ്പിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയിൽ നിന്നുള്ള ആപ്പിളിന്റെ കയറ്റുമതിയിൽ ഒരു ബില്യൺ ഡോളറിലെത്തിയിരുന്നു. നിലവിൽ ആപ്പിൾ കമ്പനി അഞ്ച് ശതമാനത്തോളം മൊബൈൽ ഉത്പാദനം ചൈനയ്ക്ക് പുറത്താണ് നടത്തുന്നത്. 2025-ഓടെ ആപ്പിൾ ഉത്പന്നങ്ങളുടെ നാലിലൊന്ന് ചൈനയ്ക്ക് പുറത്താകും നിർമ്മിക്കുകയെന്നാണ് പ്രവചനം.
Tataയുടെ സ്വന്തം ഐ ഫോണും എത്തുന്നു
അതെ സമയം ആപ്പിൾ ഫോൺ കമ്പനിക്കു ഇന്ത്യയിൽ വലിയ വെല്ലുവിളി ഉയർത്തി എത്തുകയാണ് Tataയുടെ സ്വന്തം ഐ ഫോണും.
ടാറ്റ ഗ്രൂപ്പ് രാജ്യത്ത് തന്നെ ഇന്ത്യയുടെ സ്വന്തം ഐഫോൺ (i-phone) നിർമ്മിക്കുമെന്ന് സൂചനകൾ പുറത്തു വന്നിട്ട് ഏറെ കാലമായിട്ടില്ല.
ഇതിനു മുന്നോടിയായി തായ്വാൻ ഹാർഡ്വെയർ കമ്പനിയായ വിസ്ട്രോൺ കോർപ്പിന്റെ ബംഗളൂരു യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമെന്നാണ് അറിയാൻ കഴിയുന്ന വിവരം. ഇതോടെ ഇന്ത്യ ഐ ഫോൺ നിർമാണത്തിൽ അസാധാരണ നേട്ടം കൈവരിക്കും. പ്ലാന്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും മാർച്ച് അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നുമാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യൻ ആപ്പിൾ ഐ ഫോണും ടാറ്റായുടെ ഇന്ത്യൻ ഐ ഫോണും തമ്മിലാകും ആഭ്യന്തിര വിപണിയിലെ മത്സരം.
പ്രതിഷേധങ്ങൾക്കൊടുവിൽ ചൈന വിട്ട് ആപ്പിൾ
കോവിഡിനെത്തുടർന്നു ചൈനയിലെ ഐഫോൺ നിർമ്മാണ കമ്പനിയിൽ ഉയർന്ന ജീവനക്കാരുടെ പ്രതിഷേധങ്ങളാണ് ഐഫോൺ നിർമ്മാണം ചൈനയിൽ നിന്ന് മാറ്റാൻ കമ്പനിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വർഷം നവംബറിലാണ് ഏകദേശം മൂന്ന് ലക്ഷത്തോളം വരുന്ന ജീവനക്കാരാണ് സംഘടിച്ചത്. തങ്ങളുടെ അവകാശങ്ങൾ ചൈനീസ് കമ്പനി നിഷേധിക്കുന്നതിലായിരുന്നു പ്രതിഷേധം.
രാജ്യത്തെ സീറോ കോവിഡ് നയങ്ങളും പ്ലാന്റിലെ പ്രശ്നങ്ങളും പ്രതികൂലമായാണ് ബാധിച്ചത്. സുസ്ഥിര ഉത്പാദന കേന്ദ്രമെന്ന നിലയിലുള്ള ചൈനയുടെ പദവി ദുർബലമാക്കിയ സംഭവങ്ങളെ തുടർന്ന് വിദഗ്ധർ നടത്തിയ പഠനത്തിലാണ് ചൈനയിൽ ആപ്പിളിന് വികസിക്കാൻ കഴിയില്ലെന്ന വസ്തുത മനസിലാക്കിയത്. ഇതിന് പിന്നാലെയായിരുന്നു കമ്പനി ഉത്പാദനം മറ്റു രാജ്യങ്ങളിലേക്ക് വികസിപ്പിക്കാൻ തീരുമാനിച്ചത്.
ഇന്ത്യ അപ്പോൾ ആപ്പിളിന്റെ പരിഗണനാ പട്ടികയിൽ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ഇന്ത്യയിലെ കുറഞ്ഞ മുടക്കുമൂലധനം, മികച്ച വ്യാവസായിക അന്തരീക്ഷം, ഭേദപ്പെട്ട തൊഴിൽ രംഗം, ലോക നിലവാരമുള്ള വൈദഗ്ധ്യവുമായി ഇന്ത്യൻ ജീവനക്കാർ ഇവയൊക്കെ ഇന്ത്യയെ പരിഗണിക്കുന്നതിന് ആപ്പിളിനെ പ്രേരിപ്പിച്ച ഘടകങ്ങളാണ്.
Apple, the world’s largest mobile company, is vying for supremacy not only in the hearts of consumers but also in the Indian hardware manufacturing business. According to Union Minister Piyush Goyal, Apple intends to increase phone production from India by 25%. Piyush Goyal emphasised that Apple is yet another success story and that the company is currently producing five to seven percent of its products in India.