ബില്യൺ ഡോളർ മൂല്യത്തിന് ജംബോ വിമാന ഇടപാടിന്റെ പകുതിയോളം സീൽ ചെയ്യാൻ എയർ ഇന്ത്യ ഒരുങ്ങുന്നു. ബോയിംഗ്, എഞ്ചിൻ വിതരണക്കാരായ ജനറൽ ഇലക്ട്രിക്, സിഎഫ്എം ഇന്റർനാഷണൽ എന്നിവയുമായി ഏകദേശം 495 ജെറ്റുകൾക്കാണ് കരാർ ഉറപ്പിച്ചിരിക്കുന്നത്.
190 ബോയിംഗ് 737 മാക്സ് നാരോബോഡി വിമാനങ്ങളും, 20 ബോയിംഗ് 787 വിമാനങ്ങളും, 10 ബോയിംഗ് 777 എക്സ് വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഓർഡറിന്റെ രണ്ടാം പകുതി വരും ദിവസങ്ങളിൽ നടക്കുമെന്നാണ് സൂചന. ഇടപാട് അന്തിമമാകുന്നതോടെ, എയർ ഇന്ത്യയെ ഇത് ആഗോള എയർലൈനുകളുടെ ലീഗിൽ എത്തിക്കുമെന്ന് വിലയിരുത്തുന്നു. ഏകദേശം 500 ജെറ്റുകളുടെ കരാറിൽ എയർ ഇന്ത്യ ഒപ്പുവെച്ചതായി റോയിട്ടേഴ്സ് 2022 ഡിസംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു. 2022ൽ രാജ്യത്തെ ആഭ്യന്തര യാത്രക്കാരുടെ വിമാനഗതാഗതം 47% വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
എയർ ഇന്ത്യയുടെ പുനരുജ്ജീവന തന്ത്രങ്ങൾ
കുറ്റമറ്റ സേവനവും, ലോകോത്തര വിമാനങ്ങളും സ്വന്തമായുള്ള കാരിയർ എന്ന നിലയിൽ സ്വദേശത്തും വിദേശത്തും പ്രശസ്തി വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ് എയർ ഇന്ത്യ. പാർട്സുകളുടെ അഭാവം, സാമ്പത്തിക പ്രതിസന്ധി എന്നിവ മൂലം നിർത്തിവെച്ചിരുന്ന 20 വിമാനങ്ങൾ സർവീസ് പുനഃസ്ഥാപിച്ചു. 27 ബോയിംഗ് 787-8 വിമാനങ്ങളുടെയും 13, 777 വിമാനങ്ങളുടെയും മുഴുവൻ വൈഡ് ബോഡി ഫ്ലീറ്റും പുതുക്കിപ്പണിയാൻ 400 മില്യൺ ഡോളർ ചെലവഴിക്കുമെന്നും എയർലൈൻ അറിയിച്ചു. ആഭ്യന്തര വിമാന യാത്രാ വിപണിയുടെ 30% കൈയ്യാളുന്ന ഇൻഡിഗോയെ മറികടക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. എന്തായാലും, ടാറ്റ ഗ്രൂപ്പ് നിയന്ത്രണം ഏറ്റെടുത്ത് ഒരു വർഷം തികയുന്ന ദിവസമാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്.
ആകാശം ഭരിക്കും ടാറ്റ
സിംഗപ്പൂർ എയർലൈൻസുമായുള്ള സംയുക്ത സംരംഭമായ എയർ ഇന്ത്യയും, വിസ്താരയും ഉൾപ്പെടെ രണ്ട് ബജറ്റ് കാരിയറുകളടക്കം ടാറ്റയുടെ നാല് എയർലൈനുകൾക്ക് 24% വിപണി വിഹിതമുണ്ട്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ചൈനയെ മറികടക്കാൻ ഒരുങ്ങുന്ന ഇന്ത്യയ്ക്ക്, ബജറ്റ് കാരിയറായ ഇൻഡിഗോ ആധിപത്യം പുലർത്തുന്ന ഒരു വലിയ, കുറഞ്ഞ സർവീസ് വിമാന വിപണിയുണ്ട്. എന്നിരുന്നാലും, ഇന്ത്യയുടെ പുറത്തേക്കുള്ള യാത്രക്കാരുടെ ഗതാഗതത്തിന്റെ ഭൂരിഭാഗവും വഹിക്കുന്നത് എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് തുടങ്ങിയ മിഡിൽ ഈസ്റ്റേൺ എയർലൈനുകളാണ്.
Tata’s Air India is set to seal half of its jumbo plane deal worth billions of dollars. The deal is for about 495 jets with Boeing and engine suppliers General Electric and CFM International. It includes 190 Boeing 737 MAX narrowbody planes, 20 Boeing 787s and 10 Boeing 777X. The second half of the order will be done in the coming days.