ടൂറിസവും ബിസിനസ്സും ലക്ഷ്യമിട്ട് ഗൾഫ് കൂടുതൽ മുന്നൊരുക്കത്തിൽ
ടൂറിസം ലക്ഷ്യമിട്ട് മിഡിൽ ഈസ്റ്റ് ഹോട്ടലുകൾ
ടൂറിസവും ബിസിനസ് കണക്റ്റിവിറ്റിയും ലക്ഷ്യമിട്ട് 1,23,000 ഹോട്ടൽ മുറികളുമായി മിഡിൽ ഈസ്റ്റ് മുന്നിൽ. ടൂറിസം നിക്ഷേപം ഏറ്റവും കൂടുതൽ സൗദിയിലും യുഎഇയിലും. ലോകത്ത് ടൂറിസത്തിന് ഇപ്പോൾ ഏറ്റവും കൂടുതൽ നിക്ഷേപം നടക്കുന്ന സൗദിയിലും UAEയിലുമാണ് ഹോട്ടൽ ശൃഖലകൾ അധികവും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഗൾഫ് ഉൾപ്പെടുന്ന മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ 2,38,635 ഹോട്ടൽ മുറികളാണ് 2022 ഡിസംബർ വരെ മാത്രം നിർമ്മാണത്തിലിരിക്കുന്നത്. ടൂറിസം ലക്ഷ്യമിട്ട് വൻതോതിൽ ഹോട്ടൽ മുറികളൊരുക്കുന്നത് സൗദി അറേബ്യയാണ്. നാൽപതിനായിരത്തോളം ലക്ഷ്വറി റൂമുകളുമായി സൗദി അറേബ്യ മുന്നിൽ, ഇരുപത്തി ഏഴായിരത്തോളം ഹോട്ടൽ റൂമുകളുടെ പണി നടക്കുന്ന യുഎഇ തൊട്ട് പിന്നിലുണ്ട്. ടൂറിസവും ബിസിനസ്സും ലക്ഷ്യമിട്ട് ഹോട്ടൽ സമുച്ചയങ്ങൾ ഒരുക്കുന്ന നിർമ്മാണ തോതിൽ അമേരിക്കയും യൂറോപ്പും ഇടിവ് കാണിക്കുമ്പോഴാണ് സൗദിയും യുഎഇയും മുന്നേറുന്നത്
ദുബായിലെ ഹോട്ടലുകളിൽ ഇനി മദ്യമൊഴുകും
മദ്യ നികുതി 30% കുറച്ചു, ദുബായിലെ ഹോട്ടലുകളിൽ മദ്യത്തിന് വില കുറയുന്നു. ആൽക്കഹോൾ ടാക്സിനൊപ്പം ലൈസൻസ് ഫീസും കുറച്ചതോടെയാണ് ദുബായിലെ ഹോട്ടലുകളിലെ മദ്യവില കുറയുന്നത്. മദ്യ നികുതി കുറച്ചതോടെ UAEയിലെ പബ്ബുകൾ മദ്യത്തിന് വില കുറച്ച പുതിയ മെനു അവതരിപ്പിച്ചു തുടങ്ങി. ആൽക്കഹോൾ ലൈസൻസിന് 270 AED ആയിരുന്നു. മദ്യം വാങ്ങാൻ എമിറേറ്റ്സ് ഐഡിയോ ടൂറിസ്റ്റാണെങ്കിൽ പാസ്പോർ്ട്ട് കോപ്പിയോ മതിയാകും. നികുതി കുറച്ചത് UAEയിലെ മദ്യത്തിന്റെ സുരക്ഷിതവും ഉത്തരവാദിത്വത്തോടെയുമുള്ള ഉപയോഗത്തിന് വഴിതെളിക്കുമെന്ന് ഹോട്ടലുകൾ
വിദേശനിക്ഷേപം ആകർഷിക്കാൻ സൗദി
വിദേശ നിക്ഷേപം ആകർഷിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന്റെ ഹബ്ബാകുകയാണ് സൗദിയുടെ ലക്ഷ്യം.വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കാൻ രാജ്യത്തിന്റെ ആഭ്യന്തര നയങ്ങളിൽ എഴുനൂറോളം എണ്ണത്തിൽ മാറ്റം വരുത്തി. സൗദിയിലെ വിദേശ നിക്ഷേപകന് ബിസിനസ്സ് ചെയ്യാനും ശരിയായ ലാഭം എടുക്കാനും രാജ്യം സൗകര്യമൊരുക്കുകയാണെന്ന് സാമ്പത്തിക കാര്യമന്ത്രി Faisal Alibrahim പറയുന്നു. ഓയിൽ കയറ്റുമതിക്കപ്പുറം പുതിയ ബിസിനസ് മേഖലകളിൽ മുന്നേറാൻ നിക്ഷേപകരെ ക്ഷണിക്കുകയാണെന്നും സൗദി വ്യക്തമാക്കുന്നു.
The Middle East leads the way with 123,000 hotel rooms targeting tourism and business connectivity. Tourism investment is highest in Saudi Arabia and UAE. Liquor tax reduced by 30%, alcohol prices reduced in Dubai hotels The price of alcohol in hotels in Dubai is decreasing with the reduction of license fee along with alcohol tax. Saudi Arabia is gearing up to attract foreign investment. Saudi Arabia aims to become a hub for ease of doing business. About 700 changes have been made to the country’s domestic policies to attract foreign investors to the country.