ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് സൗജന്യമായി പഠിക്കാൻ അവസരമൊരുക്കി ഒലീവിയ ഫൗണ്ടേഷന്‍

കരിയര്‍ കൗണ്‍സിലര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് തൃശൂര്‍ ആസ്ഥാനമായ ഒലീവിയ ഫൗണ്ടേഷന്‍ സൗജന്യ പരിശീലനം നല്‍കുന്നത്. രണ്ട് ലെവലുകളിലായി ഒരു ലക്ഷം രൂപയിലധികം മൂല്യമുള്ള ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ (ICC) കോഴ്സാണ് തികച്ചും സൗജന്യമായി പഠിക്കാനാകുന്നത്. കരിയര്‍ കൗണ്‍സിലിങ്ങില്‍ താല്‍പര്യവും അഭിരുചിയുമുള്ള ബിരുദധാരികള്‍ക്ക് കോഴ്സിന് അപേക്ഷിക്കാം.

അദ്ധ്യാപന പശ്ചാത്തലമോ സൈക്കോളജി ബിരുദമോ ഉള്ളവര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ മുന്‍ഗണന ലഭിക്കും. 14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എക്സ്‌ക്ലൂസീവ് ട്രെയിനിംഗ് ഉള്‍പ്പെടെ ഒരു മാസത്തെ ഫൗണ്ടേഷന്‍ ലെവലും, 20 മണിക്കൂര്‍ ട്രെയിനിംഗ് ഉള്‍പ്പെടെ ഇന്ററാക്ടിവ് വീഡിയോ പഠനവും ഓണ്‍ലൈന്‍ എക്സാമും ഉള്ള രണ്ട് മാസത്തെ അഡ്വാന്‍സ്ഡ് മാസ്റ്റര്‍ ലെവലും ആണ് ഒലീവിയ ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലുള്ളത്.  എഡ് ഗ്ലോബ് പാത്ത്ഫൈന്‍ഡറുമായി സഹകരിച്ചാണ് ഒലീവിയ, ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം നല്‍കുന്നത്.

കരിയര്‍ കോച്ചിംഗ്, കരിയര്‍ കൗണ്‍സിംലിംഗ് സ്‌കില്‍സ്, കരിയര്‍ അസസ്മെന്റ് ടൂളുകള്‍, മാച്ച് മേക്കിംഗ് പ്രൊസ്സസ്, കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിംഗ് തുടങ്ങി ദേശീയ, അന്തര്‍ദേശീയ സ്‌കോളര്‍ഷിപ്പുകള്‍, കരിയര്‍ പ്രൊഫൈലിംഗ്, കരിയര്‍ ബില്‍ഡിംഗ് വരെ നീളുന്ന കരിയര്‍ കൗണ്‍സിലിംഗ് രംഗത്തെ ഏറ്റവും നൂതനമായ ടൂളുകള്‍ പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒലീവിയ ഫൗണ്ടേഷന്‍ ഒരുക്കുന്നതെന്ന് ഒലീവിയ ഗ്രൂപ്പ് എംഡി കൃഷ്ണകുമാര്‍ കെ.ടി പറഞ്ഞു. ഇതിന് പുറമേ കരിയര്‍ കൗണ്‍സിലിംഗില്‍ പ്രൊഫഷണല്‍ ട്രെയിനിംഗിനും അവസരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രോഗ്രാമിന്റെ ലെവല്‍ 2 വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലോകത്തെ പ്രമുഖ യൂണിവേഴ്സിറ്റികളില്‍ ഒന്നായ എഡിന്‍ബറ യൂണിവേഴ്സിറ്റിയുടെ പിജി പ്രോഗ്രാമിലേക്ക് നേരിട്ട് പ്രവേശനം നേടാനാകും. ലെവല്‍ 2 പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സംരംഭകരാകാനുള്ള അവസരവും ഒലീവിയ ഫൗണ്ടേഷന്‍ ഒരുക്കും. കൗണ്‍സിലിങ്ങ് ആവശ്യമുള്ള വിദ്യാര്‍ഥികളെയും ഫൗണ്ടേഷന്‍ നല്‍കുന്നതായിരിക്കും. ഇതിന് കൗണ്‍സിലര്‍മാര്‍ക്ക് നിശ്ചിത തുക ഓണറേറിയമായി നല്‍കുകയും ചെയ്യും.  സര്‍ട്ടിഫിക്കേഷന്‍ നേടുന്ന കരിയര്‍ കൗണ്‍സിലര്‍മാരെ വച്ച് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അടുത്ത അധ്യയന വര്‍ഷം സൗജന്യ കരിയര്‍ കൗണ്‍സിലിംഗ് നല്‍കാനും ഒലീവിയ പദ്ധതിയിടുന്നുണ്ട്. അടുത്ത നാല് വര്‍ഷങ്ങള്‍ക്കകം അഞ്ച് ലക്ഷം കരിയര്‍ കൗണ്‍സിലര്‍മാരെ രൂപപ്പെടുത്തുകയാണ് ഒലീവിയ ഫൗണ്ടേഷന്റെ ലക്ഷ്യം.

സൗജന്യ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിന് അപേക്ഷിക്കാന്‍ www.oleeviafoundation.org സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 91888 07000, +91 91888 06000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Oleevia Foundation is providing an opportunity to study the International Career Counselor Certification Course for free. A free training programme for prospective career counsellors is offered by the Oleevia Foundation in Thrissur. The two-level International Career Counselor Certification (ICCC) course, which costs over Rs.1 lakh, is entirely free. Graduates who are interested in and have aptitude for career counselling are eligible to apply.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version