സംരംഭകർക്കും സ്റ്റാർട്ടപ്പുകൾ ചെറുകിട വ്യവസായങ്ങൾക്കും ഏറെയുണ്ട് ബജറ്റിൽ

ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റിൽ എടുത്തു പറഞ്ഞത് ചെറുകിട വ്യവസായ മേഖലകൾക്കുള്ള  കൈത്താങ്ങാണ്. 

സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ആഗോളതലത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ധനമന്ത്രി അവയ്ക്കുള്ള ഇളവുകൾ പ്രഖ്യാപിച്ചത്.

ഈ ബഡ്ജറ്റിൽ ഏഴ് മുൻഗണനാ ലക്ഷ്യങ്ങളാണ്  ധനമന്ത്രി എടുത്തുകാട്ടിയത്

  1. എല്ലാവരെയും ഉൾക്കൊണ്ടുള്ള വികസനം
  2. കാർഷിക വികസനം
  3. യുവജനക്ഷേമം
  4. സാമ്പത്തിക സ്ഥിരത
  5. ലക്ഷ്യം നേടിയെടുക്കൽ
  6. അടിസ്ഥാന സൗകര്യം
  7. സാദ്ധ്യതകളുടെ ഉപയോഗം ഉറപ്പാക്കൽ

ചെറുകിട വ്യവസായങ്ങൾക്ക് നികുതി ഇളവ്

2  കോടി വരെ വിറ്റു വരവുള്ള ചെറുകിട വ്യവസായങ്ങൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 50  ലക്ഷം വരെ വിറ്റു  വരവുള്ള പ്രൊഫെഷനലുകൾക്കും  പ്രോത്സാഹനമെന്ന നിലയിൽ നികുതി ഇളവുകളുണ്ടാകും. അടുത്ത ഒരു വർഷത്തേക്ക് രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്കുണ്ടാകുന്ന നഷ്ടത്തിനും, ഓഹരി കൈമാറ്റത്തിലുണ്ടാകുന്ന സാമ്പത്തിക വിനിമയ ഏറ്റക്കുറച്ചിലുകൾക്കും ഇളവുകൾ പ്രഖ്യാപിച്ചു.

സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്‌ക്കും തൊഴിലവസരം സൃഷ്ടിക്കുന്നതിനും കേന്ദ്രം  പ്രചോദനം നൽകും. യുവകർഷകരുടെ സ്റ്റാർട്ട് അപ്പുകൾക്ക് പ്രത്യേക ഫണ്ട് പ്രഖ്യാപിച്ച ധനമന്ത്രി നിർമല സീതാരാമന്റെ ലക്ഷ്യം പടിപടിയായി രാജ്യത്തെ സ്റ്റാർട്ടപ്പുകളെ  കൈപിടിച്ച് ഉയർത്തുക എന്നത് തന്നെയാണ്. വിവിധ സംസ്ഥാനങ്ങളിലായി ഇരുപത് നൈപുണ്യവികസന കേന്ദ്രങ്ങൾ തുറക്കും. അവിടങ്ങളിൽ  പ്രധാനമന്ത്രി കൗശൽ വികാസ് യോജന വഴി യുവാക്കൾക്ക് അടുത്ത വർഷം മുതൽ  തൊഴിൽ പരിശീലനം ആരംഭിക്കും. അതിനുള്ള ഫണ്ടും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കുള്ള ക്രെഡിറ്റ് – ഗ്യാരന്റി പദ്ധതിക്ക് 9000 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.

വിശ്വകർമ കരകൗശല സമ്മാൻ പദ്ധതി 

കരകൗശല മേഖലയിലെ പുത്തൻ സംരംഭങ്ങളെയും ബഡ്ജറ്റിൽ ഒഴിവാക്കിയിട്ടില്ല. കരകൗശല മേഖലയിലെ എം എസ് എം ഇ കളെ  ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഉത്പന്നങ്ങളുടെ നിലവാരം മെച്ചപ്പെടുത്തും. ഇതിനായി ധനമന്ത്രി വിശ്വകർമ കരകൗശല സമ്മാൻ പദ്ധതി പ്രഖ്യാപിച്ചു. അവരുടെ ഉത്പന്നങ്ങൾക്ക് ഹരിത സാങ്കേതിക വിദ്യ ഉറപ്പാക്കും. ഇങ്ങനെ നിർമിക്കുന്ന ഉത്പന്നങ്ങളുടെ വിപണി മെച്ചപ്പെടുത്തും. നൂതന ഉത്പന്നങ്ങൾക്കുള്ള  ബ്രാന്റ് പ്രൊമോഷനുംപദ്ധതി ഉറപ്പു വരുത്തും.  

സ്ത്രീ ശാക്തീകരണ പദ്ധതികൾ ലക്‌ഷ്യം കണ്ടതായി മന്ത്രി പറഞ്ഞു. കൂടുതൽ  സ്ത്രീകളെയും യുവജനതയെ മൊത്തത്തിലും സംരംഭകത്വത്തിലേക്കു കൊണ്ടുവരികയാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version