Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി

1 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » FPO റദ്ദാക്കി അദാനി ഗ്രൂപ്പ്, ഇനിയെന്ത്?
Entrepreneur

FPO റദ്ദാക്കി അദാനി ഗ്രൂപ്പ്, ഇനിയെന്ത്?

News DeskBy News Desk2 February 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

20,000 കോടിയുടെ എഫ്‌പിഒ റദ്ദാക്കി അദാനി ഗ്രൂപ്പ്. നിക്ഷേപകർക്ക് പണം തിരിച്ച് നൽകും

പൂർണമായി സബ്സ്ക്രൈബ് ചെയ്ത 20,000 കോടി രൂപയുടെ ഫോളോ-ഓൺ പബ്ലിക് ഓഫറാണ് അദാനി എന്റർപ്രൈസസ് പിൻവലിച്ചത്. വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്താണ് 20,000 കോടിയുടെ എഫ്‌പിഒ അദാനി ഗ്രൂപ്പ് റദ്ദാക്കിയത്. എഫ്‌പി‌ഒ പൂർണ്ണമായി സബ്സ്ക്രൈബ് ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് നാടകീയമായ ഈ പ്രഖ്യാപനം വന്നത്. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് അദാനി എന്റർപ്രൈസസ് പ്രസ്താവനയിൽ അറിയിച്ചു.

അഭൂതപൂർവമായ സാഹചര്യവും വിപണിയിലെ ചാഞ്ചാട്ടവും കണക്കിലെടുത്ത്, നിക്ഷേപക സമൂഹത്തിന്റെ താൽപ്പര്യം സംരക്ഷിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ഈ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഇനി മുന്നോട്ട് പോകുന്നത്ധാർമ്മികമായി ശരിയല്ലെന്ന് കമ്പനിയുടെ ബോർഡ് കരുതുന്നു. വിപണി സ്ഥിരത കൈവരിക്കുമ്പോൾ, ഞങ്ങളുടെ മൂലധന വിപണി തന്ത്രം ഞങ്ങൾ അവലോകനം ചെയ്യും, പ്രസ്താവനയിൽ പറയുന്നു.

“നിക്ഷേപകരുടെ താൽപ്പര്യം പരമപ്രധാനമാണ്, അതിനാൽ സാധ്യമായ സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് അവരെ രക്ഷിക്കാൻ, എഫ്‌പി‌ഒയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ബോർഡ് തീരുമാനിച്ചു,” അദാനി പറഞ്ഞു.


“കഴിഞ്ഞ ആഴ്‌ചയിലെ സ്റ്റോക്കിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും, കമ്പനിയിലും അതിന്റെ ബിസിനസ്സിലും അതിന്റെ മാനേജ്‌മെന്റിലുമുള്ള നിങ്ങളുടെ വിശ്വാസവും വിശ്വാസവും അങ്ങേയറ്റം ആശ്വാസവും വിനീതവുമാണ്”. FPOയിൽ‍ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ​ഗൗതം അദാനി പറഞ്ഞു.

കമ്പനി പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ വന്നിട്ടും FPOയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വൻകിട നിക്ഷേപകരാണ് FPOയിൽ പങ്കെടുത്തവരിലേറെയും. റീട്ടെയിൽ നിക്ഷേപകരിൽ നിന്നും കമ്പനി ജീവനക്കാരിൽ നിന്നും FPOക്ക് വലിയ പ്രതികരണമുണ്ടായിരുന്നില്ല. റീട്ടെയ്ൽ ക്വാട്ടയിൽ 12% അപേക്ഷകൾ മാത്രമാണ് വന്നത്. ജീവനക്കാരുടെ ക്വാട്ടയിൽ 55% ലഭിച്ചു.

അതേസമയം യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഓഹരികൾ ബുധനാഴ്ച ഇടിഞ്ഞു. റിപ്പോർട്ട് പുറത്തുവന്ന ജനുവരി 24 ന് വ്യാപാരം അവസാനിച്ചപ്പോൾ ഉളള വിപണി മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 38 ശതമാനമാണ് ഇടിവ്. എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന പറഞ്ഞ അദാനി ഗ്രൂപ്പ് ആരോപണങ്ങൾ കള്ളമാണെന്ന് തള്ളിക്കളഞ്ഞു. ഹിൻഡൻബർഗ് റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ ​ഗ്രൂപ്പ്, ന്യൂയോർക്ക് ഷോർട്ട് സെല്ലർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

Adani Group has cancelled its Follow-On Public Offering (FPO) for Adani Enterprises following yet another day of losses for all of its group shares. Despite a lack of interest since the publication of the damning Hindenburg Research, which claimed that the company was engaged in a number of fraudulent activities, including stock market manipulation, the use of several shell companies, and numerous related party loans, the FPO was oversubscribed on the final day on Tuesday.

Adani Enterprises adani group banner business channeliam FPO gautham adani Hindenburg Research India technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി

1 June 2026

രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി

1 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി
  • ബ്ലിങ്കിറ്റിന് FSSAI നോട്ടീസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി
  • ബ്ലിങ്കിറ്റിന് FSSAI നോട്ടീസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil