ഇന്ത്യൻ റെയിൽവേ വന്ദേ മെട്രോയുടെ സർവീസുകൾ ഉടൻ ആരംഭിക്കും

നിലവിൽ രാജ്യത്തുടനീളം സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ മാതൃകയിൽ വന്ദേ മെട്രോ (Vande Metro) സേവനങ്ങൾ ഇന്ത്യൻ റെയിൽവേ ഉടൻ ആരംഭിക്കും. ധനമന്ത്രിയുടെ പ്രസംഗത്തിൽ വന്ദേ ഭാരത് ട്രെയിനുകൾ പരാമർശിച്ചില്ലെങ്കിലും, അതിന്റെ മിനി പതിപ്പിന്റെ പ്രഖ്യാപനം റെയിൽവേ മന്ത്രിയുടെ പോസ്റ്റ് ബജറ്റ് പത്രസമ്മേളനത്തിലുണ്ടായിരുന്നു.

ഈ വർഷം ഡിസംബറോടെ ഈ പുതിയ മെട്രോ ട്രെയിനിന്റെ നിർമ്മാണവും രൂപകൽപ്പനയും പൂർത്തിയാകുമെന്ന് പോസ്റ്റ് ബജറ്റ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് (Ashwini Vaishnaw) പ്രഖ്യാപിച്ചിരുന്നു. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ മിനി പതിപ്പാണ് വന്ദേ മെട്രോ ട്രെയിനുകൾ. എട്ട് കോച്ചുകളുള്ള ഈ ട്രെയിനുകൾ മെട്രോ ട്രെയിൻ പോലെയായിരിക്കും.

ന​ഗര പ്രദേശങ്ങളിലെ യാത്ര എളുപ്പമാക്കുന്നതിന്, പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച വന്ദേ മെട്രോ ട്രെയിനുകൾ ഉടൻ രാജ്യത്ത് അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു.

സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പർ പതിപ്പിന് റെയിൽവേ ഇതിനകം തന്നെ രൂപം നൽകുന്നുണ്ട്. വന്ദേ ഭാരത് ട്രെയിനുകളുടെ ചെറുപതിപ്പ് വ്യാപാരികൾക്കും വിദ്യാർത്ഥികൾക്കും ഇന്റർസിറ്റി യാത്ര ചെയ്യുന്ന തൊഴിലാളികൾക്കും വളരെ സഹായകമായിരിക്കും. ബജറ്റിൽ പ്രഖ്യാപിച്ച 2.41 ലക്ഷം കോടി റെയിൽവേയെ ആശ്രയിക്കുന്ന 800 കോടി യാത്രക്കാരുടെ സ്വപ്നങ്ങൾ നിറവേറ്റുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. വന്ദേ മെട്രോ അവതരിപ്പിക്കുന്ന രാജ്യത്തെ നഗരങ്ങളിലൊന്ന് ബെംഗളൂരുവായിരിക്കുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അധികൃതർ പറഞ്ഞു.


വന്ദേ മെട്രോയുടെ ആശയം യൂറോപ്പിലെ ‘റീജിയണൽ ട്രാൻസ്’ (Regional Trans) ട്രെയിനുകളുടേതിന് സമാനമാണെന്ന് പറയപ്പെടുന്നു. ലോക്കൽ ട്രെയിനുകൾക്ക് സമാനമായിരിക്കുമെങ്കിലും അവ വളരെ വേഗത്തിൽ സഞ്ചരിക്കും. യാത്രക്കാർക്ക് ഷട്ടിൽ പോലെയുള്ള അനുഭവം നൽകുന്ന അതിവേഗ ട്രെയിനായിരിക്കും ഇത്. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ 16 കോച്ചുകളിൽ നിന്ന് വ്യത്യസ്തമായി എട്ട് കോച്ചുകളുള്ള വന്ദേ മെട്രോ ട്രെയിനിന് വലിപ്പം കുറവായിരിക്കും. വലിയ നഗരങ്ങളിലെ ചെറിയ റൂട്ടുകളെ ബന്ധിപ്പിക്കുന്നതിന് ഇത് സഹായിക്കും.

റിപ്പോർട്ടുകൾ പ്രകാരം, ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർമാർക്കും ലഖ്‌നൗവിലെ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനും 8 കോച്ചുകളുള്ള വന്ദേ മെട്രോ റേക്കുകൾ എത്രയും വേഗം പുറത്തിറക്കാൻ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. 100 കിലോമീറ്ററിൽ താഴെ ദൂരപരിധിയുളള നഗരങ്ങൾക്കിടയിൽ ഈ ട്രെയിനുകൾ ഓടിക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ പദ്ധതിയെന്ന് മന്ത്രി വെളിപ്പെടുത്തിയിരുന്നു.

ഐസിഎഫ് ചെന്നൈയ്ക്ക് പുറമെ ലാത്തൂർ (മഹാരാഷ്ട്ര), സോനിപത് (ഹരിയാന), റായ്ബറേലി (ഉത്തർപ്രദേശ്) എന്നിവിടങ്ങളിലും വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത സാമ്പത്തിക വർഷാവസാനത്തോടെ എല്ലാ ആഴ്ചയും രണ്ടോ മൂന്നോ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കാൻ റെയിൽവേയ്ക്ക് കഴിയണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Indian Railways soon to launch services of Vande Metro on the lines of Vande Bharat trains which are currently operating across the country. While the Vande Bharat trains did not get a mention in the finance minister’s speech, the announcement of a mini version of it was the highlight of Vaishnaw’s post-budget press conference. The Vande Metro is a mini version of the Vande Bharat Express trains. These trains will be of eight coaches and will be like a metro train.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version