Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി

1 June 2026

5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്

1 June 2026

കിരീടത്തിനൊപ്പം കോടികളും വാരി RCB

1 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലെൻഡിം​ഗ് ആപ്പുകൾക്ക് പൂട്ട്
News Update

ലെൻഡിം​ഗ് ആപ്പുകൾക്ക് പൂട്ട്

നിരോധിച്ച ആപ്പുകളിൽ ചൈനീസ് ഇതര ലിങ്കുകളുള്ള 94 ലെൻഡിംഗ് ആപ്പുകളും
News DeskBy News Desk9 February 2023Updated:9 February 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

94 ഓൺലൈൻ ലെൻഡിംഗ് ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്തതിന് ശേഷം മുന്നോട്ടുള്ള നടപടികളെക്കുറിച്ച് തീരുമാനമെടുക്കാൻ
ആഭ്യന്തര, ഐടി മന്ത്രാലയങ്ങളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും വിശദമായ ചർച്ച നടത്തുമെന്ന് സൂചന. പ്രഖ്യാപനത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ വായ്പാ പ്ലാറ്റ്‌ഫോമുകളുടെ സ്ഥാപകർ ന്യൂഡൽഹിയിൽ ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ (MeitY) ഉദ്യോഗസ്ഥരെ സന്ദർശിച്ചു

ലെൻഡിം​ഗ് ആപ്പുകളുടെ നിരോധനത്തിന് ശേഷം ഇന്റർനെറ്റ് സേവന ദാതാക്കളെല്ലാം ലെൻഡിം​ഗ് കമ്പനികളുടെ വെബ്സൈറ്റുകൾ നീക്കം ചെയ്യുകയാണെന്ന് ഇവർ സർക്കാരിനെ അറിയിച്ചതായാണ് സൂചന. നിരോധനവുമായി ബന്ധപ്പെട്ട് ഒരു മുന്നറിയിപ്പും നൽകാതെയായിരുന്നു കേന്ദ്രത്തിന്റെ നീക്കമെന്ന് 90 ലധികം ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകളെ പ്രതിനിധീകരിക്കുന്ന ഡിജിറ്റൽ ലെൻഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (DLAI) ആരോപിച്ചു. ചൈനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വാതുവെപ്പ്, ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ, അനധികൃതമായി വായ്പ നൽകൽ എന്നിവയിൽ ഏർപ്പെടുന്ന 232 ആപ്ലിക്കേഷനുകൾ ഫെബ്രുവരി 5 ന് സർക്കാർ നിരോധിച്ചതിന് പിന്നാലെയാണ് അസോസിയേഷന്റെ പ്രസ്താവന.

കടിഞ്ഞാണിടാൻ നിയമമുണ്ട്

നിരോധിച്ച ആപ്പുകളിൽ ചൈനീസ് ഇതര ലിങ്കുകളുള്ള 94 ലെൻഡിംഗ് ആപ്പുകളും ഉൾപ്പെടുന്നുണ്ട്. ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ (MeitY) ഉത്തരവ് അനുസരിച്ച് ബ്ലോക്ക് ചെയ്‌ത ചില ആപ്പുകളിൽ Kisht, PayU-ന്റെ ഉടമസ്ഥതയിലുള്ള LazyPay, Ola Avail Finance, Indiabulls Home Loans, payrupik, Quick Finance എന്നിവ ഉൾപ്പെടുന്നു. വിവരസാങ്കേതിക നിയമത്തിലെ സെക്ഷൻ 69 A പ്രകാരം, രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും, സംസ്ഥാനത്തിന്റെ സുരക്ഷ, വിദേശ സംസ്ഥാനങ്ങളുമായുള്ള സൗഹൃദബന്ധം അല്ലെങ്കിൽ പൊതു ക്രമം എന്നിവ സംരക്ഷിക്കുന്നതിന് ഏത് ഉള്ളടക്കത്തിലേക്കും പ്രവേശനം നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ട്. ആപ്പ് സ്റ്റോറുകളിൽ നിയന്ത്രിത ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ മാത്രം അനുവദിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗെയിമിംഗ്, വീഡിയോ എഡിറ്റിംഗ്, വീഡിയോ കോൺഫറൻസിങ്, സംഗീതം, വിനോദം എന്നിവയുമായി ബന്ധപ്പെട്ട നാനൂറോളം ആപ്പുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ നിരോധിച്ചത്.

After the government earlier this week disabled 94 online lending apps, the home and IT ministries, as well as the Reserve Bank of India (RBI), will hold consultations over the following several days to determine the next steps. A day after internet service providers began shutting down the websites of online lending companies, the founders of various lending platforms met with representatives of the Ministry of Electronics & Information Technology (MeitY) in New Delhi on Tuesday.

banner central government Chinese apps digital lending apps Loans MeitY
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി

1 June 2026

5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്

1 June 2026

കിരീടത്തിനൊപ്പം കോടികളും വാരി RCB

1 June 2026

ആർസിബിക്ക് തുടർച്ചയായ രണ്ടാം IPL കിരീടം

1 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി
  • 5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്
  • കിരീടത്തിനൊപ്പം കോടികളും വാരി RCB
  • ആർസിബിക്ക് തുടർച്ചയായ രണ്ടാം IPL കിരീടം
  • മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി
  • 5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്
  • കിരീടത്തിനൊപ്പം കോടികളും വാരി RCB
  • ആർസിബിക്ക് തുടർച്ചയായ രണ്ടാം IPL കിരീടം
  • മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil