2024 പകുതിയോടെ കമ്പനിയുടെ ആദ്യത്തെ ഫോർ വീലർ പുറത്തിറക്കാൻ പ്രമുഖ ഇലക്ട്രിക്ക് സ്കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക്ക്. ഒലയുടെ ആദ്യ കാറിന് 50,000 ഡോളറിൽ താഴെ വിലയിടാനാണ് പദ്ധതിയിടുന്നതെന്ന് 2022ൽ സിഇഒ ഭവിഷ് അഗർവാൾ വ്യക്തമാക്കിയിരുന്നു.
നിലവിൽ വാഹനത്തിന്റെ ഡിസൈൻ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, ഒല ടൂവീലറുകളിലെ സാങ്കേതികവിദ്യ ഇതിൽ ഉപയോഗപ്പെടുത്താനാകുമോയെന്ന പരീക്ഷണങ്ങളിലുമാണ് ഒല. നിർമ്മാണ ചെലവ് കുറയ്ക്കുന്നതിനായി ലിഥിയം-അയൺ സെല്ലുകളും, ബാറ്ററികളും രാജ്യത്തിനകത്തു തന്നെ നിർമ്മിക്കാനും പദ്ധതിയിടുന്നുണ്ട്. ടെസ്ല, ഹ്യുണ്ടായ് മോട്ടോർ, വൈദ്യുത വാഹന വിപണിയിലെ പ്രാദേശിക എതിരാളികളായ ടാറ്റ ഗ്രൂപ്പ് എന്നിവയുമായാണ് ഒല മത്സരിക്കുന്നത്. പ്രാദേശിക പ്ലാന്റുകൾ കൂട്ടിച്ചേർക്കുന്നതിലൂടെ, 100 ഗിഗാവാട്ട് ബാറ്ററി സെൽ നിർമ്മാണശേഷി കൈവരിക്കുകയെന്ന ലക്ഷ്യവും കമ്പനിയ്ക്കുണ്ട്. വാഹനങ്ങൾ, ഗ്രിഡ് ബാലൻസിംഗ്, ഊർജ്ജ സംഭരണം എന്നിവയ്ക്കായി മറ്റ് കമ്പനികൾക്ക് ലിഥിയം അയൺ സെല്ലുകൾ വിപണനം നടത്താനും ഒല പദ്ധതിയിടുന്നുണ്ട്.
ഒലയുടെ ഏറ്റവും പുതിയ ലോഞ്ചുകൾ
S1, S1 എയർ എന്നീ ഇലക്ട്രിക്ക് സ്ക്കൂട്ടറുകളുടെ ഏറ്റവും പുതിയ രണ്ട് വേരിയന്റുകൾ ഒല ഇലക്ട്രിക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 84,999 രൂപ മുതലാണ് ഇവയുടെ പ്രാരംഭ വില വരുന്നത്. ഇതിനോടൊപ്പം തന്നെ അഞ്ച് പുതിയ മോട്ടോർസൈക്കിളുകളുടെ പ്രഖ്യാപനവും കമ്പനി നടത്തി. കഫേ റേസർ,
ക്രൂയിസർ, സ്ക്രാംബ്ലർ, അഡ്വഞ്ചർ സ്റ്റൈൽഡ് ബൈക്ക് എന്നിങ്ങനെ അഞ്ച് മോട്ടോർസൈക്കിൾ മോഡലുകളാണ് ഒല പുതുതായി പുറത്തിറക്കുന്നത്. ആഗോള മോട്ടോർ സൈക്കിൾ വിപണിയെ ലക്ഷ്യമിട്ടുള്ളതാണ് കമ്പനിയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതിയ വാഹനങ്ങൾക്കെല്ലാം 85000 മുതൽ 1.25 ലക്ഷം വരെയായിരിക്കും വില എന്നാണ് സൂചന.
Ola Electric Mobility Pvt., an electric scooter maker, is on track to deliver its first four-wheel vehicle in the second half of 2024, says Chief Financial Officer G.R. Arun Kumar. The company is focused on advanced stages of design and benefits from the sharing of some technology deployed in its two-wheeler products.