യുഎഇയുടെ പുതുക്കിയ വിസാ നിയമങ്ങളിൽ ടൂറിസ്റ്റുകൾക്കടക്കം വിപുലമായ നിയന്ത്രണങ്ങൾ. വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇ വിടാത്ത വിനോദസഞ്ചാരികളെ കരിമ്പട്ടികയിൽ പെടുത്തും.

UAE പുതിയ വിസ നിയമം, വിനോദസഞ്ചാരികൾക്കും വിപുലമായ നിയന്ത്രണങ്ങൾ | UAE New Visa Rules|

യുഎഇയിലോ, മറ്റ് ഏതെങ്കിലും ജിസിസി രാജ്യങ്ങളിലോ പ്രവേശിക്കുന്നതിൽ നിന്ന് അവരെ വിലക്കും. പരിഷ്ക്കരിച്ച യുഎഇ വിസാ നിയമം അനുസരിച്ച്, വിസ നിരക്ക്, പിഴകത്തുക തുടങ്ങിയവയിലെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ട്. 5,000 ദിർഹം മുതലാണ് വിസാ ലംഘനങ്ങൾക്കായുള്ള പിഴ ഈടാക്കുന്നത്, എമിറേറ്റിന്റെ അധികാരപരിധി അനുസരിച്ച് നിരക്കുകൾ വ്യത്യാസപ്പെട്ടേക്കു മെന്നാണ് സൂചന. വിനോദസഞ്ചാരികൾക്ക് വിസാ കാലാവധി കഴിഞ്ഞാലും കൂടിയത് 10 ദിവസം വരെ യുഎഇയിൽ തുടരാം.

ടൂറിസ്റ്റ് വിസ നീട്ടാൻ സൗകര്യം

യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, നാഷണാലിറ്റി, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) സ്മാർട്ട് സേവനങ്ങളിലൂടെ ടൂറിസ്റ്റ് വിസ നീട്ടാനുള്ള ഒരു പുതിയ സേവനം ആരംഭിച്ചിട്ടുണ്ട്. ഇത് സന്ദർശകർക്ക് നൽകുന്ന എല്ലാത്തരം വിസകളുടെയും സാധുത 60 വരെ നീട്ടാൻ അനുവദിക്കുന്നു. എന്നിരുന്നാലും, ഈ സേവനം ഒരു തവണ മാത്രമേ ലഭ്യമാകൂ. സ്‌മാർട്ട് സേവനങ്ങൾക്ക് 100 ദിർഹം, അപേക്ഷാ ഫോമിന് 50 ദിർഹം, അധികാരികൾക്കും ഉപഭോക്താക്കൾക്ക് ഓഫർ ചെയ്യുന്ന ഇലക്‌ട്രോണിക് സേവനങ്ങൾക്കും ദിർഹം 50 എന്നിവയുൾപ്പെടെ വിസ സാധുത നീട്ടുന്നതിനുള്ള ഫീസ് 200 ദിർഹമാണ്. വിസ സാധുത നീട്ടുന്നതിന്, അപേക്ഷകന്റെ പാസ്‌പോർട്ട് മൂന്ന് മാസത്തിൽ കുറയാത്ത സാധുതയുള്ളതായിരിക്കണം.

In the UAE, travel agencies are increasingly filing absconding complaints against clients who overstay their visa. Those tourists who overstay their visa expiration could be further blacklisted and banned from entering the UAE or any GCC country if they do not exit after their visas expire. Travel agents say that the rising number of overstay cases is causing reputational damage for their companies with immigration authorities and that their visa portal can be blocked for that cause.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version