മെയ്ക് ഇൻ ഇന്ത്യ തന്നെ താരം. ലക്ഷ്യം 40,000 കോടിയുടെ പ്രതിരോധ കയറ്റുമതി.

പ്രതീക്ഷ 75,000 കോടിയുടെ 251 നിക്ഷേപ കരാറെന്ന് പ്രധാനമന്ത്രി

എയ്‌റോ ഇന്ത്യ 2023നു ഗംഭീര തുടക്കം

98 രാജ്യങ്ങളുടെ സാന്നിധ്യം, 32 രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ, 29 രാജ്യങ്ങളിലെ എയർഫോഴ്‌സ് മേധാവികൾ, ഇന്ത്യയിലെയും വിദേശത്തെയും 73 കമ്പനികളുടെ സിഇഒമാർ, 809 സ്ഥാപനങ്ങൾ

ബെംഗളൂരു : പ്രതിരോധ രംഗത്തെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമെന്ന പേരിൽ നിന്നും, ഒന്നാംനിര കയറ്റുമതി രാജ്യമെന്ന ഖ്യാതി നേടാനൊരുങ്ങി ഇന്ത്യ. മെയ്ക് ഇൻ ഇന്ത്യയുടെ പെരുമയിൽ ഇന്ത്യൻ പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതി 2022-23ൽ 12,500 കോടി രൂപ കവിഞ്ഞു. 2024-25ൽ ഇത് 40,000 കോടിയിലെത്തിക്കുമെന്ന പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ രാജ്യങ്ങളിലെ പ്രതിരോധ സ്ഥാപനങ്ങളുമായി 75,000 കോടിയുടെ നിക്ഷേപ കരാർ മേക്ക് ഇൻ ഇന്ത്യയിലും പ്രതീക്ഷിക്കുന്നു. പ്രതിരോധമേഖലയിൽ 75,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള 251 ധാരണാപത്രങ്ങൾ ഏയ്‌റോ 2023 പ്രദർശനത്തിൽ ഒപ്പുവയ്ക്കും.

Related Tags: Make In India | Flights

ഇറക്കുമതിയിൽ നിന്ന് കയറ്റുമതിയിലേക്ക്

സാങ്കേതികവിദ്യകളുടെ കൈമാറ്റം, ഉത്പന്നങ്ങളുടെ അവതരണം, സംയുക്ത സംരംഭങ്ങൾ തുടങ്ങിയവയിലാണ് നിക്ഷേപങ്ങൾ. ഈ മേഖലയിലെ ഏറ്റവും വലിയ നിർമ്മാതാക്കളായി വളരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പൊതുമേഖലയ്‌ക്കൊപ്പം സ്വകാര്യ നിക്ഷേപകരും പങ്കാളികളാകണം. യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷനിൽ എയ്‌റോ ഇന്ത്യ 2023 പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. തിങ്കളാഴ്ചയാണ് ബംഗളൂരു യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ ഏയ്‌റോ 2023ന് തുടക്കമായത്.

ഒമ്പതു വർഷം മുമ്പ് പ്രതിരോധമേഖലയിലെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമായിരുന്ന ഇന്ത്യ, ഇന്ന് 75 രാജ്യങ്ങളിലേക്ക് അവ കയറ്റുമതി ചെയ്യുന്ന സ്ഥിതിയിലേക്ക് വളർന്നു. വ്യവസായങ്ങൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതോടെ പ്രതിരോധം ഉൾപ്പെടെ മേഖലകളിൽ വിദേശ നിക്ഷേപം വർദ്ധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

കർണാടകത്തിലെ തുംകൂറിലും ഗുജറാത്തിലെ സൂറത്തിലും ഒരുങ്ങുന്നത് ലോകത്തെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമ്മാണകേന്ദ്രങ്ങളാണ്. വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത്, തേജസ് യുദ്ധ വിമാനങ്ങൾ ,എൽ സി എച്ച് ഹെലികോപ്ടർ എന്നിവ ലോകോത്തര നിലവാരത്തിൽ നിർമ്മിച്ച് ഇന്ത്യ കരുത്ത് തെളിയിച്ചുകഴിഞ്ഞു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഗവർണർ തവർചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രതിരോധ സഹമന്ത്രി അജിത് ഭട്ട് എന്നിവരും പങ്കെടുത്തു. വ്യോമസേനയുടെ അഭ്യാസപ്രകടനങ്ങളും ചടങ്ങിന്റെ ഭാഗമായി നടന്നു.

Related Article: വന്ദേ ഭാരത് ഒരു മെയ്ക്ക് ഇൻ ഇന്ത്യ വിജയം

ഏഷ്യയിലെ വലിയ പ്രദർശനം

ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയ്‌റോ ഇന്ത്യ 2023ൽ 98 രാജ്യങ്ങളുടെ സാന്നിദ്ധ്യമുണ്ടാകും. 32 രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ, 29 രാജ്യങ്ങളിലെ എയർഫോഴ്‌സ് മേധാവികൾ, ഇന്ത്യയിലെയും, വിദേശത്തെയും 73 കമ്പനികളുടെ സിഇഒമാർ, ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ 809 സ്ഥാപനങ്ങൾ എന്നിവർ പങ്കെടുക്കുന്നു. പ്രതിരോധമേഖലയിൽ 75,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള 251 ധാരണാപത്രങ്ങൾ ഏയ്‌റോ 2023 പ്രദർശനത്തിൽ ഒപ്പുവയ്ക്കും. ലോകത്തെ പ്രമുഖ പ്രതിരോധ കമ്പനികളുടെ സിഇഒമാരുടെ വട്ടമേശ സമ്മേളനം തിങ്കളാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ‘മേയ്ക്ക് ഇൻ ഇന്ത്യ” കാമ്പയിന് കൂടുതൽ കരുത്തേകാനും ഇന്ത്യയെ പ്രതിരോധ ഉത്പാദന കേന്ദ്രമാക്കാനും ലക്ഷ്യമിട്ടായിരുന്നു ചർച്ചകൾ.

26 രാജ്യങ്ങളിലെ പ്രതിരോധ കമ്പനികളുടെ സിഇഒമാർ യോഗത്തിൽ പങ്കെടുത്തു. വിമാന നിർമ്മാതാക്കളായ ബോയിംഗ്, അമേരിക്കയിലെ വൻകിട പ്രതിരോധ നിർമ്മാതാക്കളായ ലോക്ക്ഹീഡ്, ഇസ്രയേൽ ഏയ്റോസ്പേസ് ഇൻഡസ്ട്രീസ്, ലീഭർ ഗ്രൂപ്പ് തുടങ്ങിയവയ്ക്ക് പുറമെ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങളായ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ്, ഭാരത് ഇലക്ട്രോണിക്സ് (ബി.ഇ.എൽ.), ബി.ഡി.എൽ., ബി.ഇ.എം.എൽ, മിശ്ര ദത്തു നിഗം ലിമിറ്റഡ്, സ്വകാര്യ കമ്പനികളായ എൽ ആൻഡ് ടി., ഭാരത് ഫോർജ്, ഡൈനാമറ്റിക് ടെക്നോളജീസ്. ബ്രഹ്മോസ് ഏയ്റോസ്‌പേസ് എന്നിവയുടെ സി.ഇ.ഒമാരും യോഗത്തിൽ പങ്കെടുത്തു.

‘ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിനായി നിർമ്മിക്കുക” : പ്രതിരോധമന്ത്രിമാരുടെ ഉച്ചകോടി

പരസ്പരം സഹകരിച്ചും പങ്കുവച്ചും മുന്നേറാമെന്ന ആശയത്തിലാണ് 32 രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരുടെ ഉച്ചകോടി. നിക്ഷേപം, ഗവേഷണവും വികസനവും, സഹകരണം, സംയുക്തസംരംഭങ്ങൾ, പരിശീലനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സമുദ്ര‌യാനസുരക്ഷ എന്നിവ കേന്ദ്രീകരിച്ചാണ് ചർച്ച. ‘ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിനായി നിർമ്മിക്കുക” എന്ന കാമ്പയിന്റെ ഭാഗവുമാണ് ഉച്ചകോടി. സൗഹൃദരാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണത്തിന് നിർണായക ചർച്ചകൾ പ്രതിരോധമന്ത്രിമാർ നടത്തും.

ഇന്ത്യയുടെ തുറുപ്പുചീട്ട് തേജസ് മാർക്ക് -2

  • വില ഒന്നിന് 350 കോടിയോളം. ഇത്തരത്തിലുള്ള 18 തേജസ് മാർക്ക് -2 ഫൈറ്റർ ജെറ്റുകൾ വാങ്ങാൻ മലേഷ്യ താത്പര്യം പ്രകടിപ്പിച്ചു
  • അർജന്റീന, ഇൻഡോനേഷ്യ, ഫിലിപ്പൈൻസ്, ഈജിപ്റ്റ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും തേജസ്സിനായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
  • തേജസ് മാർക്ക് 2വിന്റെ പ്രഹര പരിധി 2500 കിലോമീറ്റർ എന്നതാണ് ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനമുയർത്തുന്നത്.
  • 6500 കിലോഗ്രാം ആയുധശേഷിയുമായി പരമാവധി വേഗത മണിക്കൂറിൽ 2,385 കിലോമീറ്ററാണ്.

Read More News Related to: India Government

From being the largest importer of Defence, India is about to become the first exporter. Exports of Indian defence products to cross Rs 12,500 crore in 2022-23. Prime Minister Narendra Modi announced that it will reach 40,000 crores in 2024-25 at Make in India Peruma. Make in India is also expected to sign an investment deal of 75,000 crores with defence firms of various countries. 251 MoUs to be signed at Aero 2023.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version