പുതിയ എൻട്രി ലെവൽ കൂപ്പെ എസ്‌യുവി അവതരിപ്പിച്ചുകൊണ്ട് 2023ലെ വാഹന വിപണിയിലേയ്ക്ക് ചുവടുവെച്ചിരിക്കുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ഓഡി ഇന്ത്യ. 51.43 ലക്ഷം എക്‌സ്‌ഷോറൂം വിലയുള്ള ക്യൂ3 സ്‌പോർട്ട്ബാക്ക് ആണ് ഓഡിയുടെ ഏറ്റവും പുതിയ മോഡൽ

51.43 ലക്ഷത്തിന് ഓഡിയുടെ പുത്തൻ കാർ വിപണിയിൽ, 2 ലക്ഷത്തിന് പ്രീ ബുക്കിം​ഗ് | Audi Q3 Sportback|

പുത്തൻ മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 2 ലക്ഷം രൂപ ടോക്കൺ തുക നൽകി വാഹനം ഓൺലൈനായി പ്രീ-ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്. Q3 ടെക്‌നോളജി, Q3 പ്രീമിയം പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലുള്ള വാഹനത്തിന് യഥാക്രമം, 50.39 ലക്ഷം, 44.89 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്.

ഓഡിയുടെ വെർച്വൽ കോക്ക്പിറ്റ് ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനലോടുകൂടിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ വാഹനത്തിന്റെ ഇന്റീരിയറിൽ ഉൾപ്പെടുന്നു. ഓഡി വെർച്വൽ കോക്ക്പിറ്റ് പ്ലസ്, എംഎംഐ ടച്ച് ഉള്ള എംഎംഐ നാവിഗേഷൻ പ്ലസ്, ഓഡി ഡ്രൈവ് സെലക്ട്, വയർലെസ് ചാർജിംഗുള്ള ഓഡി ഫോൺ ബോക്സ് എന്നിവ എസ്‌യുവി വാഗ്ദാനം ചെയ്യുന്ന ചില ഓപ്ഷനുകളാണ്. എസ്‌യുവിയിൽ പനോരമിക് ഗ്ലാസ് സൺറൂഫ്, എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുറത്ത് എൽഇഡി റിയർ കോമ്പിനേഷൻ ലൈറ്റിംഗ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

അഞ്ച് സ്‌പോക്ക് വി സ്റ്റൈൽ ‘എസ് ഡിസൈൻ’ ആർ18 അലോയ് വീലുകളുടെ സെറ്റിലാണ് എസ്‌യുവി ഘടിപ്പിച്ചിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറ് എയർബാഗുകളും ലഭ്യമാണ്. Q3 സ്‌പോർട്ട്ബാക്ക് 7.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​kmph വരെ വേ​ഗത അവകാശപ്പെടുന്നു. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഓഡി ക്യൂ3 സ്‌പോർട്ട്ബാക്കിന് കരുത്തേകുന്നത്.

Audi Q3 Sportback SUV is now available in India. Audi India revealed the top-tier Q3 Sportback on Monday. The Q3 Sportback Technology model is priced at 51.43 lakh rupees (ex-showroom). The vehicle is also available in the Q3 Technology and Q3 Premium Plus versions. The cost of each option is 50.39 lakh rupees and 44.89 lakh rupees, respectively.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version