ഡ്രോണുകൾ വഴി അവശ്യ മരുന്നുകൾ വിതരണം ചെയ്യുന്ന സുപ്രധാന സേവനത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് കൊൽക്കത്തയിലെ ഹൗറയിൽ.

ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും കൃത്യസമയത്ത് മരുന്നുകൾ എത്തിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായിട്ടു ഈ സംരംഭം തുടങ്ങിയിരിക്കുന്നത് ടെക്നിറ്റ് സ്‌പേസ് ആൻഡ് എയ്‌റോ വർക്ക്‌സ് (TSAW) എന്ന സ്റ്റാർട്ടപ്പിന്റെ ശ്രമഫലമായാണ്.

മൊബൈൽ ആപ്പ് വഴിയാണ് ഓർഡർ എടുക്കുന്നതും ഡ്രോൺ വഴി മരുന്നുകൾ ആവശ്യക്കാർക്ക് എത്തിക്കുന്നതും. ചില നിശ്ചിത ഇനം മരുന്നുകളാണ് തുടക്കത്തിൽ ഡ്രോൺ വഴി ലഭ്യമാക്കുക. മൊത്ത വിതരണക്കാരിൽ നിന്നും റീറ്റെയ്ൽ വില്പനക്കാർക്കുള്ള മരുന്ന് കെട്ടുകളുമിങ്ങനെ ഡ്രോൺ വഴി അയച്ചു കൊടുത്തു തുടങ്ങിയിട്ടുണ്ട്. ഹൗറയിൽ നിന്നും സാൾട്ട് ലേക് സെക്ടർ 5 ലേക്കാണ്ഇപ്പോളത്തെ ഡ്രോൺ സർവീസ്.

ഹൗറക്കു പുറമെ പശ്ചിമ ബംഗാളിലെ എട്ട് സ്ഥലങ്ങൾ കൂടി വരും ദിവസങ്ങളിൽ ഡ്രോൺ ഡെലിവറി ആരംഭിക്കുന്നതിനായി പദ്ധതിയിടുകയാണീ സംരംഭകർ.


 ഡൽഹി ആസ്ഥാനമായുള്ള ഡ്രോൺ നിർമ്മാതാക്കളാണ് ടെക്നിറ്റ് സ്‌പേസ് ആൻഡ് എയ്‌റോ വർക്ക്‌സ്. ഡ്രോൺ-മരുന്നുകളുടെ ഡെലിവറി ആരംഭിച്ചതിനൊപ്പം FMCG, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.

അടുത്തുള്ള പട്ടണങ്ങളും നഗരങ്ങളും ഉൾക്കൊള്ളാൻ കഴിയുന്ന ഹൈറേഞ്ച് ഡ്രോണുകൾ ഞങ്ങൾ ഉടൻ അവതരിപ്പിക്കുമെന്നു TSAW അസോസിയേറ്റ് വൈസ് പ്രസിഡന്റ് അർപിത് ശർമ്മ പറഞ്ഞു.

A dedicated service to transmit meds through drones was started in Kolkata as part of a significant effort to avoid traffic jams and deliver medications on time. The Start-up ‘Technit Space’ and ‘Aero Works’ (TSAW) came up with this initiative. Orders are taken through a mobile app and medicines are delivered to the needy through a drone. Certain types of drugs will initially be delivered via drones. Medicine bundles from wholesalers to retailers have also been sent by drone. The current drone service is from Howrah to Salt Lake Sector 5.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version