ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയുമെന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ച് കുറച്ച് നാളുകളായി. 2024 ന് മുൻപ് പുതിയ സിഇഒയെ കണ്ടെത്തുമെന്നാണ് മസ്ക് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ട്വിറ്ററിന് പുതിയ സിഇഒയെ നിയമിച്ച് എന്ന മസ്കിന്റെ ട്വീറ്റാണ് വൈറൽ ആകുന്നത്. പക്ഷേ പുതിയ സിഇഒ മനുഷ്യനല്ല ഒരു നായ ആണെന്നതാണ് കൗതുകകരം.

സിഇഒയുടെ കസേരയിൽ ഇരിക്കുന്ന തന്റെ വളർത്തുനായ “ഫ്ലോക്കി”യുടെ ഫോട്ടോ ഉൾപ്പെടെ, “ട്വിറ്ററിന്റെ പുതിയ സിഇഒ മികച്ചതാണ്” എന്ന് മസ്‌ക് ഒരു ട്വീറ്റിൽ കുറിച്ചു. മസ്‌കിന്റെ അഭിപ്രായത്തിൽ നായയ്ക്ക് “സ്‌റ്റൈൽ ഉണ്ട്”.

ഒരു മനുഷ്യനെക്കാൾ വളരെ നല്ലതെന്നാണ് മസ്ക് കൂട്ടിച്ചേർത്തത്. ഫ്ലോക്കിയുടെ നിരവധി ചിത്രങ്ങളും മസ്ക് പുറത്തുവിട്ടു.

മസ്‌കിന്റെ ട്വീറ്റിനെക്കുറിച്ച്, നിരവധി ഉപയോക്താക്കൾ അഭിപ്രായമിട്ടു. ഒരാൾ അഭിപ്രായപ്പെട്ടത് “ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢി അവനാണെന്ന് ഞാൻ ഊഹിക്കുന്നു,” എന്നാണ്. ഇതിന് മറുപടിയായി “അവൻ ജോലിക്ക് അനുയോജ്യനാണ്,” എന്ന് മസ്‌ക് തിരിച്ചടിച്ചു.

പുതിയ ഭരണത്തിന് കീഴിൽ മൃഗങ്ങളെ ഉപദ്രവിക്കുന്നതിനെ കുറിച്ച് റിപ്പോർട്ട് ചെയ്യാനുള്ള അവസരം ട്വിറ്റർ അവതരിപ്പിക്കുമോ എന്നാണ് മറ്റൊരു ഉപയോക്താവ് ചോദിച്ചത്.

തന്റെ പിൻഗാമിയാകാൻ “മതിയായ വിഡ്ഢിയെ” കണ്ടെത്തിയാൽ താൻ സോഫ്റ്റ്‌വെയർ, സെർവർ ടീമുകളുടെ മേൽനോട്ടം മാത്രമേ വഹിക്കുകയുള്ളൂവെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ മസ്‌ക് പ്രസ്താവിച്ചിരുന്നു. മുൻ സിഇഒ ഇന്ത്യൻ വംശജനായ പരാ​ഗ് അ​ഗർവാളിനെ പുറത്താക്കിയായിരുന്നു മസ്ക് ട്വിറ്റർ സിഇഒ ആയത്.

Elon Musk said on Wednesday that he has hired a dog to take over as CEO of Twitter. Musk wrote in a tweet, “The new CEO of Twitter is great,” including a photo of his pet dog “Floki” sitting in the CEO’s chair. It was followed by, “So much better than that other man!”

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version